Image

ഹൃദയസ്പര്‍ശിയായ കുടുംബബന്ധങ്ങളുടെ കഥയുമായി മഞ്ചാടിക്കുരു

Published on 28 May, 2012
ഹൃദയസ്പര്‍ശിയായ കുടുംബബന്ധങ്ങളുടെ കഥയുമായി മഞ്ചാടിക്കുരു
കേരളത്തിലെ പ്രദര്‍ശന ശാലകളില്‍ റിലീസ് ചെയ്യുന്നതിനു മുമ്പേ ദേശീയ അന്തര്‍ദേശീയ രംഗത്ത് ഏറെ ചര്‍ച്ചാ വിഷയമായ മഞ്ചാടിക്കുരു ഹൃദയസ്പര്‍ശിയായ കുടുംബബന്ധങ്ങളുടെ തീവ്രതയും നാടിന്റെ ഗന്ധവും വര്‍ണവും മറ്റും ദൃശ്യവല്‍ക്കരിക്കുന്നു. ബാല്യകാലത്തിലൂടെ നാട്ടിലേയും തുടര്‍ന്ന് മനസില്‍ ഒളിഞ്ഞു കിടക്കുന്ന ഓര്‍മകളിലേയ്ക്കും പ്രേക്ഷകരെ കൊണ്ടുപോകുന്ന മഞ്ചാടിക്കുരു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് അഞ്ജലിമേനോനാണ്. വിദേശിയായ പിയാട്രോ ആണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്.

ലിറ്റില്‍ ഫിലിംസ് ഇന്ത്യയുടെ ബാനറില്‍ അഞ്ജലിമേനോന്‍, വിനോദ്‌മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജ്, റഹ്മാന്‍, തിലകന്‍, ജഗതി, സാഗര്‍ഷിയാസ്, തൃശൂര്‍ചന്ദ്രന്‍,ഉര്‍വശി, സിന്ധുമേനോന്‍, പ്രവീണ, ശ്രീദേവിക, ബിന്ദുപണിക്കര്‍, കവിയൂര്‍പൊന്നമ്മ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ഒരു കൊച്ചുകുട്ടിയുടെ കണ്ണിലൂടെ നിരീക്ഷിക്കുന്ന കുടുംബബന്ധങ്ങളുടെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ നാടിന്റെ പശ്ചാത്തലത്തില്‍ പറയുകയാണ് അഞ്ജലിമേനോന്‍ ഈ ചിത്രത്തില്‍. മെയ് 18ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

കാവാലം നാരായണപ്പണിക്കര്‍ എഴുതിയ ഗാനങ്ങള്‍ക്ക് രമേഷ്‌നാരായണന്‍ ഈണം പകരുന്നു. ലിറ്റില്‍ ഫിലിംസ് ഇന്ത്യ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക