Image

ആകാശചാരി (കവിത: പുഷ്പമ്മ ചാണ്ടി)

Published on 12 June, 2020
ആകാശചാരി (കവിത: പുഷ്പമ്മ ചാണ്ടി)

ഞാനൊരാകാശചാരിണി
എൻ ഭ്രമണപഥത്തിലങ്ങോളവും 
കണ്ടതില്ല ഞാനൊരുവരെയും

സമയ കാലങ്ങൾക്കപ്പുറമൊരു ലോകത്ത്
ചിലവിടാനായ് കുറച്ചു നേരമൊരു മോഹം

ഉദിച്ചുപോയങ്ങകലെ
ചില മിന്നും കാഴ്ച്ചകൾ
മായക്കാഴ്ചകൾ
നക്ഷത്രജാലങ്ങളോ
ആകാശഗോളങ്ങളോ
തേടിവരുന്നിതോയെന്നെ..?

സൗരയൂഥ 
തമോദ്വാരമെന്നെ 
ഉള്ളിലേക്കാവാഹിക്കാനൊരുങ്ങുന്നിതോ..

ആ മഹാവിസ്ഫോടനത്തിൻ 
തീജ്വാലകളേറ്റു 
ഞാനെരിഞ്ഞു തീരുമോ..?

ഒരുപിടി ചാരമായ് പറന്നു  
വഴിയറിയാതെ 
നടുക്കടലിന്റെ 
നീലപ്പരപ്പിലായതു  
പതിക്കുമോ? 

അങ്ങനെയെന്നാകാശ 
ഭ്രമണ സഞ്ചാരം
അവസാനിക്കുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക