Image

എട്ടേകാല്‍ സെക്കന്‍ഡ്- പ്രണയം വിരിയാനെടുത്ത സമയം

Published on 29 May, 2012
എട്ടേകാല്‍ സെക്കന്‍ഡ്- പ്രണയം വിരിയാനെടുത്ത സമയം
ഒരു പുരുഷന്‍ സ്ത്രീയില്‍ അനുരക്തനാകാന്‍ എടുക്കുന്ന സമയം വെറും എട്ടേകാല്‍ സെക്കന്‍ഡാണ്. ഈ സമയത്തിനുള്ളില്‍ ഒരു പുരുഷന്‍ ഒരു പെണ്‍കുട്ടിയെ വെറുക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യും. ഈ രീതിയില്‍ പ്രണയത്തിലായവരാണ് സന്ദീപും നിവേദിതയും. എട്ടേകാല്‍ സെക്കന്‍ഡില്‍ ഇവര്‍ പ്രണയത്തിലായ കഥ പറയുകയാണ് എട്ടേകാല്‍ സെക്കന്‍ഡ് എന്ന ചിത്രം.

ഫിഫ്ത് എലമെന്റിനുവേണ്ടി സന്തോഷ് ബാബുസേനന്‍ നിര്‍മിക്കുന്ന ഈ ചിത്രം കനകരാഘവന്‍ സംവിധാനംചെയ്യുന്നു. 

തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങിയ ഈ ചിത്രത്തില്‍ അടയാളങ്ങള്‍ എന്ന ചിത്രത്തില്‍ നായകന്‍ പത്മസൂര്യയാണ് നായകന്‍. ഈ അടുത്തകാലത്ത് ഫെയിം ജിമി ജോര്‍ജാണ് നായിക. സുരാജ്, വിജയരാഘവന്‍, മധു, ദേവന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. 

ലോസ് ഏഞ്ചല്‍സും മുംബൈയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫിഫ്ത് എലമെന്റ് ഫിലിം കമ്പനിയുടെ ആദ്യ മലയാളചിത്രമാണ് എട്ടേകാല്‍ സെക്കന്‍ഡ്. വെള്ളത്തിനടിയില്‍വച്ച് ഒരു ഗാനം പൂര്‍ണമായും ചിത്രീകരിച്ചതിലൂടെ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട എട്ടേകാല്‍ സെക്കന്‍ഡ് മലയാളത്തില്‍ ആദ്യമായി മൂന്നു കാമറ കൊണ്ട് മുഴുവന്‍ സീനും ചിത്രീകരിക്കുന്ന ആദ്യത്തെ ചിത്രംകൂടിയായി മാറി.

കോടീശ്വരനായ മേനോന്റെ വീട്ടിലെ ഡ്രൈവറായ ശിവരാമന്റെ മകന്‍ സന്ദീപ്, മേനോന്റെ കൊച്ചുമകള്‍ നിവേദിതയെ പരിചയപ്പെടുന്നു. ആദ്യം നിവേദിതയെ ഇഷ്ടപ്പെടാതിരുന്ന സന്ദീപ് വെറും എട്ടേകാല്‍ സെക്കന്‍ഡുകൊണ്ട് പ്രണയത്തില്‍പ്പെടുന്നതാണ് ഈ ചിത്രത്തിന്റെ കഥ.

എട്ടേകാല്‍ സെക്കന്‍ഡ്- പ്രണയം വിരിയാനെടുത്ത സമയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക