Image

നന്മ കുട്ടികള്‍ക്ക് വേനല്‍ക്യാമ്പ് സംഘടിപ്പിക്കുന്നു

Published on 02 July, 2020
നന്മ  കുട്ടികള്‍ക്ക്  വേനല്‍ക്യാമ്പ് സംഘടിപ്പിക്കുന്നു
വേനലവധിക്കാലത്ത്  അമേരിക്കയിലെയും  കാനഡയിലേയും കുട്ടികള്‍ക്കു നോര്‍ത്ത് അമേരിക്കന്‍നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സ്  (നന്‍മ) സംഘടിപ്പിക്കുന്ന ക്യാമ്പ്  ജൂലൈ മൂന്നിന്  തുടങ്ങും. നാല്  വയസ്സുമുതലുള്ള കുട്ടികളെ അഞ്ചു വിഭാഗങ്ങളായിത്തിരിച്ചു വ്യത്യസ്തമേഖലകളിലെ  ക്ലാസുകളും പ്രവര്‍ത്തനങ്ങളും ഉള്‍കൊള്ളിച്ചതാണ് വിജ്ഞാനവും വിനോദവുംചേര്‍ന്ന ക്യാമ്പ്  .ഇന്ത്യയിലെയും മറ്റുരാജ്യങ്ങളിലെയും  പ്രമുഖരായ പരിശീലകരും അദ്ധ്യാപകരുമാണ് ഓരോ സെഷനുകള്‍ക്കും നേതൃത്വം  നല്‍കുന്നത്.

വ്യക്തിത്വവികസനം, ഇസ്ലാമികപാഠങ്ങള്‍, ശാസ്ത്രസാങ്കേതിക  വാണിജ്യമേഖലകള്‍, കലയും കരകൗശലവിദ്യയും ,പ്രകൃതിപരിസ്ഥിതി  നിരീക്ഷണം,കളികളും വിനോദങ്ങളും, അഭിരുചികളുംമൂല്യങ്ങളും തുടങ്ങിയ വിഷയങ്ങളിലായാണ് ക്ലാസ്സുകളും പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്.  ഓരോപ്രായത്തിലുള്ളവര്‍ക്കും  യോജിച്ചരീതിയില്‍ സംവിധാനിച്ച  ക്യാമ്പിനു ഇരുനൂറ്റമ്പതോളംകുട്ടികള്‍  രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

തിങ്കള്‍  മുതല്‍  വെള്ളി  വരെപൊതുവായതും ഓരോ വിഭാഗങ്ങള്‍ക്കും  പ്രത്യേകമായും ഉള്ളസെഷനുകള്‍ കളികളും വിനോദങ്ങളുംചേര്‍ത്തു  കുട്ടികളുടെ അഭിരുചിക്കിണങ്ങിയ പരസ്പര സംവേദനാത്മക സെഷനുകളായാണ് ആസൂത്രണംചെയ്തിരിക്കുന്നത്.എട്ടാഴ്ച്ച  നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ആഗസ്റ്റ് മുപ്പതിനാണ് അവസാനിക്കുക. ഡോ. മുഹമ്മദ് അബ്ദുല്‍ മുനീര്‍ നയിക്കുന്ന ക്യാമ്പിന്‍റെ ഡയറക്ടര്‍ കുഞ്ഞു പയ്യോളിയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക