Image

കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളൊറിഡാ രാജന്‍ പടവത്തിലിനെ ഫൊക്കാന ആർ.വി.പി. ആയി ഐക്യകണ്‌ഠേന എന്‍ഡോഴ്‌സ് ചെയ്തു.

Published on 11 July, 2020
കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളൊറിഡാ രാജന്‍ പടവത്തിലിനെ ഫൊക്കാന ആർ.വി.പി. ആയി ഐക്യകണ്‌ഠേന എന്‍ഡോഴ്‌സ് ചെയ്തു.
ഫ്‌ളൊറിഡ, 2020-2022 ല്‍ നടക്കുവാന്‍ പോകുന്ന ഫൊക്കാന തിരഞ്ഞെടുപ്പില്‍ ഫ്‌ളോറിഡാ റീജന്റെ റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍തഥിയായ
ശ്രീ.രാജന്‍(ജയ്ക്കബ് പടവത്തില്‍) ശ്രീ.ജോര്‍ജി വര്‍ഗീസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ പാനലില്‍ മത്സരിക്കുന്നു.

നീണ്ട ഇരുപത്തിയഞ് വര്‍ഷത്തെ പ്രവര്‍ത്തന പാഠവുമായി 1995-97 കാലയളവില്‍ ഇന്‍ഡ്യന്‍ കാത്തോലിക്ക് അസ്സോസിയേഷന്‍ ഓഫ് ഫ്‌ളോറിഡായുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ.രാജന്‍ പടവത്തിലിന്റെ നേതൃതക്വ പാഠവം തുടര്‍ച്ചയായി നാളിതുവരെ തുടരുന്നു. 2002-2003 ല്‍ കേരളം സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ പ്രസിഡന്റ്, 2003-2004 ല്‍ ഈ സംഘടനയുടെ തന്നെ ബി.ഓ.ടി. ചെയര്‍മാനായും അതോടൊപ്പം ക്‌നാനായ കത്തോലിക് അസ്സോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. 2004-2009 വരെ കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ ഡയറക്ടര്‍ ബോര്‍ഡ് മെംബറായും പ്രവര്‍ത്തിച്ചു.

2004-2006 ല്‍ ഒര്‍ലാഡോയില്‍ വെച്ച് നാലായിരത്തില്‍ അധികം ആളുകള്‍ പങ്കെടുത്ത ഫൊക്കാനാ ഫ്‌ളോറിഡാ കണ്‍വെന്‍ഷന്‍ ചെയര്‍മാനും പ്രവര്‍ത്തിച്ചു. 2006-2008 ല്‍ ഫൊക്കാനയുടെ വൈസ് പ്രസിഡന്റായും, വീണ്ടും 2008-2014 വരെ ക്‌നാനായ കത്തോലിക് അസ്സോസിയേഷന്റെ ബില്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2012 ല്‍ ഫൊക്കാന തിരഞ്ഞെടുപ്പിന്റെ ചീഫ് ഇലക്ഷന്‍ കമ്മീഷണ്‌റായി നോമിനേറ്റു ചെയ്തു. 2012-14ലേയ്ക്ക് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്റ്റാറ്റര്‍ജി പ്ലാനിങ്ങ് കമ്മീഷന്‍ മെംബര്‍, 2014-16 ല്‍ വീണ്ടും ഫൊക്കാനാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. 2016-2019 ല്‍ ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരളാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

2017-19 ല്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജോയിന്റ് സെക്രട്ടറിയായു പിന്നീട് സെക്രട്ടറിയായും തിരഞ്ഞെടുത്തു. 2019 മുതല്‍ നാളിതുവരെ ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ(IOE) കേരളാ ചാപ്റ്റര്‍ നാഷ്ണല്‍ ട്രഷററായും പ്രവര്‍ത്തിച്ചു വരുന്ന ശ്രീ.രാജന്‍ പടവത്തിലിന്റെ പ്രവര്‍ത്തന പരിചയവും നേതൃത്വ പാഠവവും അനുഭവസമ്പത്തും  ഫൊക്കാന എന്ന മഹാപ്രസ്ഥാനത്തിന്റെ ഭാവി വളര്‍ച്ചയ്ക്ക് ഒരു മുതല്‍കൂട്ടു തന്നെയാണെന്ന് 2020-22 ലേയ്ക്ക് മത്സരിക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശ്രീ.ജോര്‍ജി വര്‍ഗീസും, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി സജിമോൻ ആന്റണിയും ട്രഷറർ സ്ഥാനാർഥി  ശ്രീ. സണ്ണി മറ്റമനയും അഭിപ്രായപ്പെട്ടു.

ഫൊക്കാന ഒരു പുതിയ ദിശയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ ശ്രീ.ജോര്‍ജി വര്‍ഗീസ് നേതൃത്വം കൊടുക്കുന്ന ടീമിന് കഴിയുമെന്നും അതിനായി ഫൊക്കാനയേ സ്‌നേഹിക്കുന്ന നല്ലവരായ എല്ലാവരുടേയും സഹായവും, അനുഗ്രഹവും, വോട്ടും നല്‍കി ശ്രീ.ജോര്‍ജി വര്‍ഗീസ് ടീമിനെ വിജയിപ്പിക്കണമെന്ന് ശ്രീ.രാജന്‍ പടവത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളൊറിഡാ രാജന്‍ പടവത്തിലിനെ ഫൊക്കാന ആർ.വി.പി. ആയി ഐക്യകണ്‌ഠേന എന്‍ഡോഴ്‌സ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക