Image

കസാഖിസ്ഥാനിലെ ന്യുമോണിയ കോവിഡ് ആകാമെന്ന് ഡബ്ല്യുഎച്ച്ഒ

Published on 11 July, 2020
കസാഖിസ്ഥാനിലെ ന്യുമോണിയ കോവിഡ് ആകാമെന്ന് ഡബ്ല്യുഎച്ച്ഒ
ജനീവ: കസാക്കിസ്താനില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അജ്ഞാത ന്യുമോണിയ കോവിഡാകാമെന്ന് ലോകാരോഗ്യ സംഘടന. പതിനായിരത്തിലധികം കോവിഡ് കേസുകള്‍ ലാബ് പരിശോധനയില്‍ സ്ഥിരീകരിക്കപ്പെട്ടതായും കഴിഞ്ഞ ആഴ്ച മാത്രം 50,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും 264 പേര്‍ മരിച്ചതായും കസാക്ക് അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പല ന്യുമോണിയ കേസുകളും കോവിഡ് 19 ആകാമെന്നും ശരിയായ രീതിയില്‍ രോഗനിര്‍ണയം നടത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എക്‌സ്‌റേകള്‍ പരിശോധിച്ച് ന്യുമോണിയ കേസുകള്‍ക്ക് കോവിഡ് 19മായി സാമ്യമുണ്ടോയെന്ന് ലോകാരോഗ്യ സംഘടന പരിശോധിച്ച് വരികയാണ്.

കസാക്കിസ്താനിലെ അജ്ഞാത ന്യുമോണിയയെ പറ്റി ചൈനീസ് എംബസി തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ച മാത്രം 600ലേറെ പേരാണ് ഈ അജ്ഞാത ന്യുമോണിയ ബാധിച്ച് മരണമടഞ്ഞത്. കോവിഡിനേക്കാള്‍ വളരെ ഉയര്‍ന്ന മരണനിരക്കാണ് അജ്ഞാത ന്യുമോണിയയ്‌ക്കെന്നും മുന്നറിയിപ്പില്‍ ചൈനീസ് എംബസി വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക