Image

റോബിന്‍ ഇലക്കാട്ട് മിസൂറി സിറ്റി മേയറായി മല്‍സരിക്കുന്നു

Published on 14 July, 2020
റോബിന്‍ ഇലക്കാട്ട് മിസൂറി സിറ്റി മേയറായി മല്‍സരിക്കുന്നു
ഹൂസ്റ്റണ്‍ ∙  മുന്ന് തവണ മിസൂറി സിറ്റി കൗണ്‍സില്‍മാനും പ്രൊ ടെം മേയറുമായ റോബിന്‍ ഇലക്കാട്ട് ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍, 2015-ല്‍ രംഗം വിടുകയായിരുന്നു. സ്ഥാനമാനങ്ങളോട് അമിതാവേശമൊന്നുമില്ല. മാത്രവുമല്ല, ഉത്തരവാദിത്വവും ജോലിഭാരവും കൂടി ആയപ്പോള്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് തോന്നി. വിജയിച്ച വാര്‍ഡ് സി യില്‍ നിന്ന് താമസവും മാറ്റി. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന റോബിന്‍ അത് വിട്ട് സ്വന്തമായി കണ്‍സ്ട്രക്ഷന്‍ കമ്പനിയും സ്ഥാപിച്ചു.
2009-ല്‍ ആദ്യം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടെക്സാസിലെ ചുരുക്കം ഇന്ത്യന്‍ നേതാക്കളില്‍ ഒരാളായിരുന്നു റോബിന്‍. സമ്പന്ന നഗരമായ മിസുറി സിറ്റി മേയറായി മത്സരിക്കാന്‍ കാരണമുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ മേയറായിരുന്ന അലന്‍ ഓവന്‍ കഴിഞ്ഞ തവണ പരാജയപ്പെട്ടു. നദ്ദേഹത്തെ തോല്പിച്ച മേയര്‍ യോളന്‍ഡ ഫോര്‍ഡിനു  എതിരെ കടുത്ത എതിര്‍പ്പുണ്ട്. തിരിച്ചു വരാന്‍ പലരും റോബിന് മേല്‍ സമ്മര്‍ദ്ദവും ചെലുത്തി.
പാര്‍ട്ടി അടിസ്ഥാനത്തിലല്ല ഇലക്ഷന്‍. പ്രൈമറി ഇല്ല. നവംബര്‍ 3നു ഫോര്‍ഡുമായി ഏറ്റുമുട്ടും. ഒരു ലക്ഷത്തോളം ജനസംഖ്യയുളള മിസൂറി സിറ്റിയില്‍ ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തുല്യശക്തികള്‍. 40 ശതമാനം വീതം വെളുത്തവരും ആഫ്രിക്കന്‍ അമേരിക്കകാരും‌. ബാക്കിയുള്ളവരില്‍ നല്ലൊരു പങ്ക് ഇന്ത്യക്കാര്‍. മുന്‍ മേയര്‍ ഓവന്‍ അടക്കം വലിയ പിന്തുണ ഉള്ളതിനാല്‍ റോബിനു വിജയ സാധ്യത ഏറെ.
താഴെ തട്ടില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ റോബിന്‍ കോളനി ലെയ്ക്ക്‌സ് ഹോം ഓണേഴ്സ് അസോസിയേഷന്‍ ബോര്‍ഡ് അംഗമായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിന്നീട് സിറ്റിയുടെ പാര്‍ക്ക്‌സ് പാര്‍ക്ക്‌സ് ബോര്‍ഡില്‍ അംഗവും വൈസ് ചെയര്‍മാനുമായി. അതിനു ശേഷമാണ് കൗണ്‍സിലിലേക്ക് മത്സരിച്ച് മികച്ച വിജയം നേടിയത്. മൂന്നു തവണ അത് ആവര്‍ത്തിച്ചു.
കൗണ്‍സില്‍മാനെന്ന നിലക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. ഇനിയും ഒട്ടറെ ചെയ്യാനുണ്ടെന്നു റോബിന്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടു വര്‍ഷമാണ് കാലാവധി. മേയറും ആറ് അംഗ കൗണ്‍സിലുമാണ് നഗര ഭരണം നടത്തുന്നത്. 2009-ല്‍ മിസൂറി സിറ്റി കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യന്‍ വംശജനും റോബിന്‍ ഇലയ്ക്കാട്ടാണ്. പിന്നീട് 2011-ലും 2013-ലും തുടര്‍ച്ചായി സിറ്റി കൗണ്‍സിലിലേക്ക് അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഓഫ് നോര്‍ത്തമേരിക്കയുടെ (കെ.സി.വൈ.എല്‍) സ്ഥാപക പ്രസിഡന്റാണ്.
കോട്ടയം ജില്ലയില്‍ കറുമുള്ളൂര്‍ ഇലയ്ക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകനാണ്. വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗവും ഫിസിഷ്യന്‍ അസിസ്റ്റന്റുമായ റ്റീന ആണ് ഭാര്യ. ലിയ, കേറ്റ്ലിന്‍ എന്നിവര്‍ എന്നിവര്‍ മക്കള്‍. https://www.robin4mayor.com/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക