Image

ബിഷപ് ഫ്രാങ്കോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; റിപ്പോര്‍ട്ട് ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് നല്‍കിയതിനു പിന്നാലെ

Published on 14 July, 2020
 ബിഷപ് ഫ്രാങ്കോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; റിപ്പോര്‍ട്ട്  ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് നല്‍കിയതിനു പിന്നാലെ

ജലന്ധര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഫ്രാങ്കോയുടെ അഭിഭാഷകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഫ്രാങ്കോ ക്വാറന്റീനിലാണെന്ന് ഇന്നലെ കോടതിയില്‍ അറിയിച്ചിരുന്നു. 

വിചാരണയ്ക്ക് കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനു പിന്നാലെ താമസസ്ഥലം കണ്ടെന്‍മെന്റ് സോണിലാണെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച കാര്യം പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പ്രതിഭാഗത്തിന് കോടതിയില്‍ നിഷേധിക്കാനും കഴിഞ്ഞില്ല. പ്രോസിക്യുഷന്‍ മുന്നോട്ടുവച്ച തെളിവുകള്‍ പരിഗണിച്ചാണ് ഇന്നലെ കോടതി ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തത്. കൂടാതെ ജാമ്യക്കാര്‍ക്കെതിരെ കേസെടുക്കാനും ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനും നോട്ടീസ് നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക