Image

കൊറോണ വൈറസ് ഒരുമണിക്കൂര്‍ വായുവില്‍ തങ്ങിനില്‍ക്കും, സഞ്ചരിക്കും - വിദഗ്ധര്‍

Published on 17 July, 2020
കൊറോണ വൈറസ് ഒരുമണിക്കൂര്‍ വായുവില്‍ തങ്ങിനില്‍ക്കും, സഞ്ചരിക്കും - വിദഗ്ധര്‍
കൊറോണ വൈറസിനു  ഒരു മണിക്കൂറിലധികം വായുവില്‍ തങ്ങി നിന്ന് രോഗം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. രോഗിയായ വ്യക്തിയില്‍ നിന്നു പുറത്തു വരുന്ന വൈറസ് അടങ്ങിയ കണികകള്‍ക്ക് ഒരു മണിക്കൂറിലധികം വായുവില്‍ തങ്ങി നില്‍ക്കാനാകുമെന്നും കുറച്ച് ദൂരം സഞ്ചരിക്കാനാകുമെന്നും ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഇന്‍ഫഌവന്‍സ വൈറോളജി ചെയര്‍വുമന്‍ വെന്‍ഡി ബാര്‍ക്ലേ പറയുന്നു.

തിരക്കുള്ള സ്ഥലങ്ങളില്‍ കൊറോണ വൈറസ് വായുവിലൂടെയും വേണമെങ്കില്‍ പകരാം എന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചത് കുറച്ച് ദിവസം മുന്‍പാണ്. ഈ സാഹചര്യത്തില്‍  ആശങ്ക വര്‍ധിപ്പിക്കുന്നതാണ് വെന്‍ഡിയുടെ അഭിപ്രായം.

വൈറസ് പരക്കാതിരിക്കാന്‍ മുറികളിലെ വായു ഇടയ്ക്ക് മാറ്റേണ്ടത് അത്യാവശ്യമാണെന്നും വെന്‍ഡി ചൂണ്ടിക്കാണിക്കുന്നു. മുറിയിലെ വായു വീണ്ടും വീണ്ടും അതിനകത്ത് പുനചംക്രമണം ചെയ്യുന്ന എസി പോലുള്ള ഉപകരണങ്ങള്‍ കാര്യങ്ങള്‍ വഷളാക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വായു വഴി കോവിഡ് പകരാമെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിരിക്കുന്നത് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ നടക്കുന്നുണ്ട്. സംഗതി സ്ഥിരീകരിച്ചാല്‍ അടച്ചിട്ട ഇടങ്ങളിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്ക് പുതുക്കേണ്ടി വരും.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക