Image

നില തെറ്റി വീഴുന്ന കൊടിമരങ്ങൾ: ആൻസി സാജൻ

Published on 25 July, 2020
നില തെറ്റി വീഴുന്ന കൊടിമരങ്ങൾ: ആൻസി സാജൻ
കേരളത്തിൽ കുപ്രസിദ്ധിയാർജ്ജിക്കുന്ന ഒരു വിധപ്പെട്ട എല്ലാ കാര്യങ്ങളിലും ഒരു സ്ത്രീ സാന്നിധ്യം ഉണ്ടായിരിക്കുമെന്നത് കൗതുകകരമാണ് . ഇങ്ങനെ നോക്കുമ്പോൾ സ്ത്രീ നവോത്ഥാനം ഇതാണോ എന്നു പോലും ചിന്തിക്കാം. മറ്റിടങ്ങളിലെല്ലാം പിന്തള്ളപ്പെടുകയോ പാർശ്വവൽക്കരിക്കപ്പെടുകയോ ചെയ്യുന്ന വനിതാ സമൂഹം ഇത്തരം സംഭവങ്ങളിൽ ശ്രദ്ധാകേന്ദ്രമായി മാറുന്നു.

ഇതിലൊക്കെ കേന്ദ്രകഥാപാത്രങ്ങൾ, അധികാര തലയെടുപ്പും മേലാളിത്ത നെഞ്ചു വിരിവും ഒത്തു നിൽക്കുന്ന പുരുഷന്മാരാണ് താനും. ഭരണം മറിച്ചിടാനും കെട്ടിയുയർത്താനും കെൽപ്പുള്ളവരാകുന്നു ഇത്തരം സ്ത്രീ കഥാപാത്രങ്ങൾ. ഇത്രയ്ക്ക് ശക്തിയുള്ള സ്ത്രീയാണോ.. ഇനിയും അബല എന്ന് വിശേഷിപ്പിക്കപ്പെടേണ്ടത്.! 
   
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. വിദ്യാഭ്യാസത്തിന്റെയോ അറിവിന്റെയോ പേരിൽ കൊണ്ടാടപ്പെടുന്ന സ്ത്രീകളല്ല ഇവരാരും എന്നതാണ്. ശ്രദ്ധേയരായ ശാസ്ത്രജ്ഞരും ,ഡോക്ടർമാരും പ്രഗൽഭമതികളായ അധ്യാപകരുമൊന്നുമല്ല ഇങ്ങനെ അറിയപ്പെടുന്നവർ., അവരുടെ കഴിവുകളെ അംഗീകരിക്കാനും ശ്രദ്ധിക്കാനും ഇവിടെ ആർക്കും താൽപ്പര്യവുമില്ല. മറിച്ച് മറ്റ് കഴിവുകൾ കൊണ്ട് പുരുഷന്മാരായ പ്രഗൽഭരെയൊക്കെ വരച്ചവരയിൽ കൊണ്ടു നടക്കുന്ന ഇത്തരക്കാർ നാളുകളോളം മാധ്യമങ്ങളിൽ നിറയുന്നു. ഭരണ കേന്ദ്രങ്ങളുടെ അകത്തളങ്ങളിലൊക്കെ ഇവർ യഥേഷ്ടം മേയുന്നു.

എന്തിനേറെ, കഴിഞ്ഞ  ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റിൽ 19 ലും ഒരു പക്ഷത്തെ വിജയിപ്പിച്ച് ,അവരിൽ തന്നെയുള്ള ,രാഷ്ട്രീയത്തിൽ വളരെക്കാലം പ്രവർത്തന പരിചയം നേടിയ ഒരു വനിതയെ മാത്രം തോൽപിച്ചവരുമാണ് നാം. 

ശ്രീറാം വെങ്കിട്ടറാം എന്ന ഉദ്യോഗസ്ഥനിൽ എത്രയേറെ പ്രതീക്ഷ വച്ചു പുലർത്തിയവരാണ് നാം. സമൂഹത്തെ നല്ല നിലയിലെത്തിക്കാൻ വേണ്ട ബുദ്ധിയും പ്രാഗൽഭ്യവുമുണ്ടെന്ന് വെറുതെ നമ്മൾ തെറ്റിദ്ധരിച്ചു.അതു പോലെ ഇപ്പോൾ കഥകളിൽ നിറയുന്ന ഐ.എ.എസ്.ശിവശങ്കരനും.

പാഠപുസ്തകങ്ങൾ മനപ്പാഠമാക്കാനും തലച്ചോറിൽ ശേഖരിക്കാനും പരീക്ഷയിൽ നൂറിന് നൂറ്റൊന്നു വാങ്ങാനും കഴിവു മാത്രമുള്ള ഇവർക്ക് ഈ സമൂഹത്തിൽ അചഞ്ചലരായി നിൽക്കാൻ വേണ്ട അനുഭവജ്ഞാനങ്ങളില്ലാഞ്ഞിട്ടാണോ ...    

എല്ലാക്കാലങ്ങളിലുമുണ്ടായെന്നിരിക്കും ഇതുപോലെയുള്ളവർ. എന്നാൽ ജനങ്ങളും മാധ്യമങ്ങളും ഒരുപോലെ ജാഗ്രത പുലർത്തുന്ന ഇന്ന് പൊതുസമൂഹത്തിലിറങ്ങുന്നവർ ഏറെ ശ്രദ്ധിക്കേണ്ടതില്ലേ ... മൊബൈൽ ഫോൺ കൈവശമുള്ള കൊച്ചു കുട്ടികൾക്കു പോലും മാധ്യമ പ്രവർത്തനം നടത്താൻ കഴിയുന്ന ഇക്കാലത്ത് നാട്ടുകാരെ പേടിച്ചെങ്കിലും ചില കാര്യങ്ങളിലെങ്കിലുമൊക്കെ മിതത്വം പുലർത്തേണ്ടതല്ലേ..

വിദ്യാഭ്യാസ നിലവാരമൊന്നുമില്ലാത്ത , 'പെരുമാറ്റ ' ഗുണമേന്മ മാത്രമുള്ള ഒരു സ്ത്രീയുടെ പിന്നാലെ പോയി സ്വന്തം മേന്മകൾ കളഞ്ഞു കുളിക്കുന്ന ഇവരൊക്കെ മയക്കത്തിലാണ്ട് നാശമാക്കുന്നത് അനേക കോടി ജനങ്ങളൂടെ ജീവിതങ്ങളെയും അവരുടെ അഭിമാനബോധത്തെയുമാണ്. ദയവു ചെയ്ത് പാങ്ങില്ലെങ്കിൽ ഇത്തരം സ്ഥാനങ്ങളിലേയ്ക്ക് നിങ്ങളൊന്നും കടന്നു വരരുത്.

ബാങ്ക് ലോക്കറിൽ കോടി രൂപയും കിലോ തൂക്കം സ്വർണ്ണവും സൂക്ഷിച്ചു വച്ച പെൺ ബുദ്ധി നമ്മൾ കണ്ടു കഴിഞ്ഞു. അത് കുഴിച്ചിട്ടിരുന്നെങ്കിൽ പൊന്നും കാശും കായ്ക്കുന്ന പുതിയൊരു മരം വളർന്നു പടർന്നേനെ..

'സ്ത്രീകൾ ചില ഉപയോഗങ്ങൾ ,എന്നത് ഗവേഷണ വിഷയമാക്കിയാൽ ഉപയോഗിക്കുന്നവർക്ക് എളുപ്പമാവും'        ancysajans@gmail.com                                                                                                                                                                                                                            
Join WhatsApp News
josecheripuram 2020-07-25 08:01:41
"Pennorumpettal"We have heard that,The fall of Mighty Men are because of women.Men are Physically strong but women are Mentally strong.The survival capacity of women are far beyond men.So men be careful don't fall into the Black hole.
2020-07-25 15:53:42
നെപ്പോളിയൻ ബോണപാർട്ടിന്റെ വീക്നെസ്സും സ്ത്രി ആയിരുന്നു. അ ചെറിയ മനുഷൻ; തൻ്റെ കിടപ്പറ കീഴടക്കാൻ കഴിവ് ഇല്ലാത്ത അപകർഷത നിമിത്തം - എന്നാൽ നീ കൊണ്ടോടി' എന്ന മട്ടിൽ; താൻ വലിയ ഒരു സംഭവം തന്നെ എന്ന് ഭാര്യയുടെ മുന്നിൽ തെളിയിക്കാൻ ആണ് യൂറോപ്പ് മുഴുവൻ ആക്രമിച്ചു കീഴടക്കാൻ ശ്രമിച്ചത്. നമ്മുടെ പല ഏകകോശ മലയാളി അച്ചായൻമ്മാരും അതുപോലെയാണ്. ഏതെങ്കിലും കസേരയിൽ പറ്റി പിടിച്ചാൽ പിന്നെ വിട്ട് പോകില്ല. കൊറോണ പോലെ പല മ്യൂട്ടേഷൻ നടത്തി പല വിശ്വരൂപം കാട്ടി വരും, കുറെക്കാലം പ്രസിഡണ്ട്, പിന്നെ ഫൗണ്ടിങ് മെമ്പർ, ബോർഡ് ട്രസ്റ്റി അങ്ങനെ പല പല രൂപങ്ങൾ. ഇവരെ ഒക്കെ നാടുകടത്താൻ പെൺ പട തന്നെ വേണം. -സാറ എബ്രഹാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക