Image

വാക്ക് തെറ്റിക്കാതെ ഭാര്യ ആശുപത്രിയുടെ പുറത്തു പ്രാര്‍ത്ഥനയോടെ

അജു വാരിക്കാട് Published on 01 August, 2020
വാക്ക് തെറ്റിക്കാതെ ഭാര്യ ആശുപത്രിയുടെ പുറത്തു പ്രാര്‍ത്ഥനയോടെ
ഹ്യുസ്റ്റണ്‍ : ഹ്യുസ്റ്റണിലെ ടോംബാളില്‍ നിന്നുള്ള മിഷേല്‍ ഗുട്ടറസ് ആണ് തന്റെ ഭര്‍ത്താവിന്റെ ആരോഗ്യത്തോടെയുള്ള തിരിച്ചുവരവിനായി എന്നും ആശുപത്രിയിലെത്തി പ്രാത്ഥനയോടെ ആശുപത്രിയുടെ പുറത്തു തെരുവില്‍ പാട്ടും പ്രാര്‍ത്ഥനയും നടത്തുന്നത്.
കൊറോണാ മൂലം ഹോസ്പിറ്റലുകളില്‍ രോഗിയോടൊപ്പം കൂടെ നില്‍ക്കുവാനോ സന്ദര്ശിക്കുവാനോ അനുവാദം ഇല്ലാത്തതിനാല്‍ മിഷേല്‍ ഗുട്ടറസ് എല്ലാ ദിവസവും വെകുന്നേരം ആശുപത്രിയില്‍ വന്നു ഭര്‍ത്താവു കിടക്കുന്ന മുറിയുടെ ജനാലക്കടുത്തായുള്ള നിരത്തില്‍ നിന്നുകൊണ്ട് ഭര്‍ത്താവിന്റെ ഫോണിലേക്ക് തന്‍ ഇവിടെ എത്തി എന്ന് സന്ദേശം അയക്കും. അതിനു ശേഷം പാട്ടുകള്‍ പാടിയും പ്രാത്ഥനകള്‍ ചെയ്തും മണിക്കൂറുകള്‍ അവിടെ ചിലവഴിച്ചതിനു ശേഷമാണു തിരികെ പോകുന്നത്. താന്‍ എന്നും കൂടെയുണ്ടാവും എന്ന് കൊടുത്ത വാക്ക് ഇപ്പോഴും പാലിക്കുന്നു. കഴിഞ്ഞ 2 ആഴ്ചയായി എല്ലാ ദിവസവും ആശുപത്രിയില്‍ എത്തുന്ന മിഷേല്‍ പറഞ്ഞു.

മിഷേലും ഡേവിഡ് ഗുട്ടറസും വിവാഹിതരായിട്ട്  സെപ്റ്റംബറില്‍ 10 വര്‍ഷമാകുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഗുട്ടറസിനു ഇഛഢകഉ19 പോസിറ്റീവ് സ്ഥിരീകരിച്ചു. മറ്റു കാര്യമായ അസുഖങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും ഇഛഢകഉ19ന്റെ ലക്ഷണങ്ങള്‍ ഗുട്ടറസിനു കഠിനമായതിനാല്‍ വുഡ്‌ലാന്റിലെ സെന്റ് ലൂക്കിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

 ഡേവിഡിന്റെ ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണീ പ്രാര്‍ത്ഥനയെന്നു ഡോക്ടര്‍മാര്‍ മിഷേലിനോട് പറഞ്ഞു. ഡേവിഡ് ഒടുവില്‍ ഉണരുമ്പോള്‍, ഈ ദിവസങ്ങളില്‍ താന്‍ അയച്ച സന്ദേശങ്ങള്‍ കാണുമെന്ന് അവള്‍ പ്രതീക്ഷയിലാണ് മിഷാല്‍.

പ്രതീക്ഷ കൈവിടരുത്. പ്രാര്‍ത്ഥനയാണ് എല്ലാത്തിന്റെയും അടിസ്ഥാനം മിഷാല്‍ പറഞ്ഞു
വാക്ക് തെറ്റിക്കാതെ ഭാര്യ ആശുപത്രിയുടെ പുറത്തു പ്രാര്‍ത്ഥനയോടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക