ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ ലൈംഗിക തൊഴിലാളികളുടെ പെണ്‍കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്സഭ എം.പിയുമായ ഗൗതം ഗംഭീര്‍.
'പാങ്ക്' എന്ന് പേരിട്ട പുതിയ സംരംഭത്തിെന്റ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെയാണ് ഏറ്റെടുക്കുന്നതെന്ന് ഗംഭീര്‍ പ്രസ്താവനയിലൂെട അറിയിച്ചു. ഡല്‍ഹിയിലെ ജി.ബി റോഡിലെ ലൈംഗിക തൊഴിലാളികളുടെ കുട്ടികള്‍ക്കാണ് താരത്തിെന്റ കരുതല്‍.
'സമൂഹത്തിലെ എല്ലാവര്ക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട്. ഈ കുട്ടികള്‍ക്ക് തങ്ങളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാനും കൂടുതല്‍ അവസരമൊരുക്കണം. അവര്‍ക്ക് ദൈനംദിന കാര്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ആേരാഗ്യത്തിനും ആവശ്യമായ ചെലവുകള്‍ വഹിക്കും'- ഗംഭീര്‍ പറഞ്ഞു. വിവിധ സര്‍ക്കാര്‍ സ്കൂളുകളിലായി പഠിക്കുന്ന 10 പെണ്‍കുട്ടികളെ ഇതുവരെ തെരഞ്ഞെടുത്തതായി അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് ആവശ്യമായ സ്കൂള്‍ ഫീസ്, യൂനിഫോം, ഭക്ഷണം, ആരോഗ്യ കാര്യങ്ങള്‍, കൗണ്‍സലിങ് എന്നീ ചെലവുകള്‍ സംഘടന വഹിക്കുന്നതിനാല്‍ അവര്‍ക്ക് സ്വന്തം സ്വപ്നങ്ങള്‍ നേടിയെടുക്കാനാകുമെന്ന് ഗംഭീര്‍ പ്രത്യാശ പ്രകടിപ്പിച്ചു. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താനാണ് ശ്രമമെന്നും ചുരുങ്ങിയത് 25 കുട്ടികളെയെങ്കിലും സഹായിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.
അഞ്ചുമുതല്‍ 18 വയസുവരെ പ്രായമായ പെണ്‍കുട്ടികള്‍ക്ക് കൃത്യമായ കൗണ്‍സലിങ് നല്കി അവരുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനും ശാക്തീകരിക്കാനുമാണ് പ്രധാനമായും പദ്ധതി. ഇത്തരം കുട്ടികളെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും ഗംഭീര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.