Image

സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള കേരള പൊലീസിന്‍്റെ തീരുമാനംപ്രതികളെ രക്ഷിക്കാനുള്ള നീക്കമാണന്ന് കെ.സുരേന്ദ്രന്‍

Published on 01 August, 2020
സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള കേരള പൊലീസിന്‍്റെ തീരുമാനംപ്രതികളെ രക്ഷിക്കാനുള്ള നീക്കമാണന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സി.പി.എം നിയമസഹായം നല്‍കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഇതിനുവേണ്ടി സി.പി.എം ബന്ധമുള്ള അഭിഭാഷകര്‍ എറണാകുളത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.


സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. യു.എ.പി.എ കേസ് നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ സി.പി.എം ബന്ധമുള്ള അഭിഭാഷകര്‍ വാദിക്കുന്നത്.


സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള കേരള പൊലീസിന്‍്റെ തീരുമാനം ദുരൂഹമാണ്. തെളിവുകള്‍ നശിപ്പിച്ച്‌ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണിത്. കോടിയേരി ബാലകൃഷ്ണന്‍ ആര്‍.എസ്.എസ്- കോണ്‍ഗ്രസ് ബന്ധം ആരോപിക്കുന്നത് സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.


മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ കൊടിയേരിക്ക് എന്ത് ധാര്‍മ്മികതയാണുള്ളത്? ദുബായില്‍ കോടിയേരിയുടെ മകന്‍ അറബിക്ക് കൊടുക്കാനുള്ള 13 കോടിയുടെ സാമ്ബത്തിക ഇടപാട് ഒത്തുതീര്‍പ്പാക്കിയത് ആരാണ്? എങ്ങനെയാണ് മകന്‍്റെ പേരില്‍ മഹാരാഷ്ട്രയിലുള്ള ഡി.എന്‍.എ കേസ് ഒതുക്കിയത്.


ഇരയായ സ്ത്രീ ആവശ്യപ്പെട്ട അഞ്ചുകോടി രൂപ കൊടുത്തോ എന്നതിന് അദ്ദേഹം മറുപടി പറയണം. രാഷ്ട്രീയ ധാര്‍മ്മികതയും സദാചാരവും പ്രസംഗിക്കാന്‍ ഒരു സി.പി.എം നേതാവിനും യോഗ്യതയില്ല. കോണ്‍ഗ്രസില്‍ നിന്നൊരു സര്‍സംഘചാലകിനെ ഞങ്ങള്‍ക്ക് വേണ്ട.

രമേശ് ചെന്നിത്തലയുടെ വിജിലന്‍സ് കേസുകള്‍ അട്ടിമറിച്ചത് സി.പി.എമ്മിന്‍്റെ സര്‍ക്കാരാണ്. കുഞ്ഞാലിക്കുട്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ എല്ലാ കാലത്തും സംരക്ഷിക്കുന്നത് സി.പി.എം നേതൃത്വമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക