Image

മതനിന്ദ കേസില്‍ വിചാരണ നേരിട്ടയാള്‍ കോടതിക്കുള്ളില്‍ വെടിയേറ്റുമരിച്ചു

Published on 01 August, 2020
മതനിന്ദ കേസില്‍ വിചാരണ നേരിട്ടയാള്‍ കോടതിക്കുള്ളില്‍ വെടിയേറ്റുമരിച്ചു
പെഷവാര്‍: പാകിസ്താനില്‍ മതനിന്ദ കേസില്‍ വിചാരണ നേരിടുന്ന ന്യൂനപക്ഷമായ അഹ്മദി വിഭാഗത്തിലെ അംഗം കോടതിക്കുള്ളില്‍ വെടിയേറ്റുമരിച്ചു.  അതീവ സുരക്ഷ മേഖലയായ പെഷവാര്‍ സിറ്റിയിലെ കോടതിയില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഷൗക്കത്തുല്ല ഖാനിന് മുന്നിലാണ് താഹിര്‍ അഹമ്മദ് നസീം എന്ന വയോധികന്‍ കൊല്ലപ്പെട്ടത്.

കൊലയാളിയായ ഖാലിദ് ഖാനെ കോടതി മുറിക്കുള്ളില്‍ നിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. മതനിന്ദ കേസില്‍ രണ്ട് വര്‍ഷം മുമ്പാണ് താഹിറിനെ അറസ്റ്റ് ചെയ്തത്. പെഷവാര്‍ ജയിലില്‍ നിന്നാണ് കോടതി മുറിയിലേക്ക് കൊണ്ടുവന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക