Image

മെറിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കില്ല?

Published on 01 August, 2020
മെറിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കില്ല?
മയാമി: മെറിന്റെ മൃതദേഹം ഞായറാഴ്ച മരണാനന്തര ചടങ്ങുകള്‍ക്കായി അമേരിക്കയിലുള്ള ബന്ധുക്കള്‍ ഏറ്റുവാങ്ങും. 

യുഎസിലെ മയാമി കോറല്‍ സ്പ്രിങ്‌സ് ബ്രൊവാഡ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ നഴ്‌സായിരുന്ന മെറിന്‍ ജോയി (27) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്‍ 34) അറസ്റ്റിലാണ്.തിങ്കളാഴ്ച തന്നെ മൃതദേഹം ന്യൂയോര്‍ക്കില്‍ എത്തിക്കും.

അതിനിടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനാകില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയി - മേഴ്‌സി ദമ്പതികളുടെ മകളാണു മെറിന്‍ ജോയി. സൗത്ത് ഫ്‌ലോറിഡയിലെ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഇന്ന് മെറിന്റെ നിര്യാണത്തില്‍ അനുശോചിക്കാന്‍ ഓണ്‍ലൈന്‍ വഴി പ്രാര്‍ഥനാ യോഗം ചേരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക