Image

വിമാനയാത്ര കോവിഡ് ബലിയാടോ? (ബി ജോൺ കുന്തറ)

Published on 01 August, 2020
വിമാനയാത്ര കോവിഡ് ബലിയാടോ? (ബി ജോൺ കുന്തറ)
9 -11 ഭീകരരുടെ ആക്രമണത്തിൽ അമേരിക്കയിൽ മുഴുവനായും ഐയർപോർട്ടുകൾ അടച്ചു എന്നാൽ അത് ഒരാഴ്ചയേ നീണ്ടുനിന്നുള്ളു. കാര്യമായ നഷ്ടമൊന്നും ആർക്കും സംഭവിച്ചില്ല.അതാണോ ഇന്നത്തെ അവസ്ഥ?
ആദ്യ ചോദ്യം കഴിഞ്ഞ അഞ്ചു മാസങ്ങളിൽ എത്രപേർ വിമാനങ്ങളിൽ ആഭ്യന്തിര, അന്തര്‍ദേശീയ തലത്തിൽ യാത്ര നടത്തിയിരിക്കുന്നു? എത്രപേർ മുൻപേ വാങ്ങിയിരുന്ന ടിക്കറ്റുകൾ റദ്ദുചെയ്തു? ഇതൊരു പ്രാദേശിക അവസ്ഥയല്ല ആഗോളതലത്തിൽ.

അമേരിക്കയിൽ മാത്രം കോവിഡ് ആക്രമണത്തിനു മുൻപ്, ശരാശരി ഒരു ദിനം ഒരുലക്ഷത്തിപതിനായിരത്തിനു മേലെ കൊമേർഷ്യൽ ഫ്ലൈറ്റുകൾ പ്രവര്‍ത്തിച്ചിരുന്നു എന്നാൽ ഇന്നിതാ അത് മുപ്പതായിരമായി കുറഞ്ഞിരിക്കുന്നു.
നിരവധി മില്യണുകൾ മുടക്കി വാങ്ങിയ ഒരു വിമാനവും ഓട്ടമില്ല എന്നകാരണത്താൽ വെറുതെ കിടക്കില്ല ഓരോ മണിക്കൂറുംവിവിധയാത്രകൾക്കായിചിട്ടപ്പെടുത്തിയിരിക്കുന്നു എങ്കിൽ മാത്രമേ കമ്പനികൾക്ക് മുതലാവുകയുള്ളു.

ഇവിടെ വിമാന യാത്ര അടിസ്ഥാനമാക്കിയുള്ള നിരവധി  ബിസിനസുകൾ ഒന്നുകിൽ ഗോവെർന്മെന്റ്റ് സഹായം സ്വീകരിച്ചു നിലനിൽക്കുവാൻ ശ്രമിക്കുന്നു പലതും അടക്കപ്പെടുന്ന അരക്ഷിതാവസ്ഥയിൽ.

ഇപ്പോൾ ഉപയോഗ ശൂന്യമായ, മില്യണുകൾ വിലയുള്ള ആയിരക്കണക്കിന് വിമാനങ്ങൾ വിമാന താവളങ്ങളിൽ, മറ്റു കേന്ദ്രങ്ങളിൽ പാർക്ക് ചെയ്തു കിടക്കുന്നു. ഉപയോഗിക്കുന്നില്ല എന്നിരുന്നാൽ ത്തന്നെയും. പാർക്കു ചെയ്ത് ഇടുന്നതിനും വാടക നൽകണം കൂടാതെ  വെറുതെ കിടന്നാൽ ഈ വിമാനങ്ങൾ നശിച്ചുപോകും അതിനാൽ യഥാക്രമo ഇവയുടെ അറ്റകുറ്റപ്പണി നടത്തൽ അനിവാര്യം.

ഈയൊരു അരക്ഷിതാവസ്ഥയിൽ എത്തുന്നതിനു മുൻപ് എല്ലാ പ്രധാന വിമാന യാത്ര കമ്പനികളും നല്ല ലാഭത്തിൽ പ്രവർത്തിക്കുന്നു എന്നിരുന്നാൽ ത്തന്നെയും യാതൊരു വരുമാനവും ഇല്ലാതെ എത്ര നാൾ ഏതെല്ലാം കമ്പനികൾ ഈ സാഹചര്യത്തിൽ നിലനിൽക്കും?

ബോയിങ്, എയർബസ് ലോകത്തിലെ രണ്ടു പ്രധാന വിമാന നിർമ്മാതാക്കൾ നേരത്തെ ലഭിച്ച ഓര്‍ഡര്‍ പ്രകാരം നിർമ്മാണം പൂർത്തി ആയതും ആകാത്തതുമായ  വിമാനങ്ങൾ? ഡെലിവറി നടക്കുന്നില്ല നിർമാണം മുന്നോട്ട് പോകുന്നില്ല.
 ഓരോ വർഷവും യാത്രക്കാരുടെ എണ്ണം വർദ്ധിക്കും എന്ന കണക്കുകൂട്ടലുകളിൽ എല്ലാവരും ശങ്കകൂടാതെ മുന്നോട്ടു പോയി ഈ അവസ്ഥയിൽ ചൈനയെ കുറ്റപ്പെടുത്തിയിട്ട് ആർക്കെന്തുകിട്ടാൻ?

വിനോദ സഞ്ചാര വ്യവസായത്തിൻറ്റെ റൊട്ടിയും നെയ്യുമാണ് പെൻഷൻ പറ്റിയ ജനത അവർക്ക് സമയവും പണവുമുണ്ട്. എന്നാൽ അവരെ കോവിഡ്19 ഏറ്റവുമധികം  ക്രൂരമായി ആക്രമിച്ചിരിക്കുന്നു അപകട ഭീതിയിലേയ്ക്ക് നയിച്ചിരിക്കുന്നു ഇവരാരും അടുത്തകാലത്തൊന്നും ഒരു ക്രൂസ് കപ്പലിൽ കാലുകുത്തില്ല.

വിമാന താവളത്തിനുള്ളിൽ പ്രവർത്തിക്കുന്ന കച്ചവടങ്ങൾ, വാടക വാഹന കമ്പനികൾ, സഞ്ചാരികൾ നിറക്കുന്ന ഹോട്ടൽ മുറികൾ, ലാസ് വേഗാസിലെ ലക്ഷക്കണക്കിന് സ്ലോട്ട് മെഷീനുകൾ എല്ലാം ഒരു നിശ്ചലാവസ്ഥയിൽ.
അമേരിക്കയെ മാത്രമല്ല ആഗോളതലത്തിൽ നിരവധി ജനത നാശ നഷ്ടങ്ങളിലേയ്ക് വഴുതിവീണിരിക്കുന്നു.ഭരണ നേതാക്കൾ ഉത്തരം മുട്ടിയ അവസ്ഥയിൽ അവരെയും കുറ്റം പറഞ്ഞിട്ട് എന്തുഫലം അവർക്കും പ്രവചിക്കുവാൻ പറ്റില്ല എന്ന് എപ്പോൾ, ഇന്നു ജനത അനുഭവിക്കുന്ന സംഘർഷാവസ്ഥയിൽ നിന്നും വിമോചനം നേടും?

Join WhatsApp News
Pisharadi 2020-08-02 11:13:04
ഇത്രയും വിമാനങ്ങൾ വെറുതേ കിടക്കുകയാണേൽ ഒന്നുരണ്ടെണ്ണം വാങ്ങി യാത്ര ചെയ്താലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക