Image

കോവിഡ് 19 ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെയാണോ ? ( ഏബ്രഹാം തോമസ്)

Published on 04 August, 2020
കോവിഡ് 19 ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെയാണോ ? ( ഏബ്രഹാം തോമസ്)
യു. എസില്‍ കോവിഡ് 19 ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെയാണെന്നും ന്യൂനപക്ഷങ്ങള്‍ക്ക് രോഗം പിടിപെട്ടാല്‍ സമയോചിതമായ പരിചരണമോ ഹോസ്പിറ്റലൈസേഷനോ ലഭിക്കാറില്ലെന്നും അതിനാല്‍ മരണനിരക്ക് കൂടുതലാണെന്നും ഉള്ള ആരോപണങ്ങള്‍ മാസങ്ങളായി ഉയരുന്നു.
ഹിസ്പാനിക്ക് , കറുത്ത വര്‍ഗക്കാര്‍ ,അമേരിക്കന്‍ (നേറ്റീവ്) ഇന്ത്യാക്കാര്‍ അടക്കമുള്ള ഏഷ്യക്കാര്‍ എന്നിവര്‍ ഹോസ്പിറ്റലൈസ് ചെയ്യപ്പെടുന്നതും മരണപ്പെടുന്നു ഉയര്‍ന്ന നിരക്കിലാണ്. അതിനാല്‍ ഇവരെ രോഗം ബാധിക്കുവാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മാസങ്ങള്‍ക്കു മുമ്പുതന്നെ ഫെഡറല്‍ അധികാരികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചതാണ്. ഫെഡറല്‍ അധികാരികള്‍ കോവിഡ് 19 വ്യാപനവും മരണവും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് വിവിധ സമൂഹങ്ങളിലെ അസന്തുലിതാവസ്ഥ വിശകലനം ചെയ്യുവാന്‍ ശ്രമിക്കുകയാണെന്നാണ് പുതിയ വിവരം.

സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ടോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികാരികള്‍ ഏതെങ്കിലും ജനവിഭാഗത്തിന് ആനുപാതികമല്ലാതെ കോവിസ് 19 ബാധിക്കുവാന്‍ അവരുടെ ജനിതക ഘടകങ്ങള്‍ കാരണമല്ല എന്ന് ഉറപ്പിച്ച് പറഞ്ഞു. മറിച്ച് സാമൂഹികാവസ്ഥാന്തരങ്ങളാണ് രോഗവ്യാപനത്തിനും മരണത്തിനും കാരണമാകുന്നതെന്നും പറഞ്ഞു.

രണ്ട് മാസം മുന്‍പ് ഏജന്‍സിയുടെ ചീഫ് ഹെല്‍ത്ത് ഓഫീസറായി നിയമിതയായ ലിയാന്‍ ഡ്രിസ് ലിബര്‍ഡ് ഏതെങ്കിലും ഒരു റേഷ്യല്‍ എത് നിക് ഗ്രൂപ്പിനെ ഹൈ റിസ്‌ക് ഗ്രൂപ്പായി ചിത്രീകരിക്കുന്നത് അവര്‍ക്ക് ദുഷ്‌പേര് ഉണ്ടാക്കുന്നതിനും അവരെ പരിഹസിക്കുന്നതിനും തുല്യമായിരിക്കും എന്ന് പറഞ്ഞു. സി ഡി സി ക്ക് പുറത്തുള്ളവര്‍ ചില റേഷ്യല്‍ , എത്‌നിക്ക് ഗ്രൂപ്പു ക ളെ ഇങ്ങനെ മുദ്ര കുത്തുന്നത് ഭാവിയില്‍ ധാരാളം ദൂഷ്യഫലങ്ങള്‍ സൃഷ്ടിക്കും എന്ന് പറഞ്ഞു.
സമൂഹത്തിലെ ഒരു വിഭാഗത്തെ മുഴുവന്‍ കോവിഡ് കാരിയേഴ്‌സ് ആയി നിര്‍വചിക്കുന്നതിന് മുമ്പ് വളരെ ശ്രദ്ധാപൂര്‍വം മുന്‍കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമാണെന്ന് അമേരിക്കന്‍ പബ്‌ളിക്ക് ഹെല്‍ത് അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ജോര്‍ജസ് ബെന്‍ ജമീന്‍ പറഞ്ഞു.
കോവിഡ് 19-ന്റെ ആക്രമണം എല്ലാ ജനവിഭാഗങ്ങളിലും ഒരുപോലെയല്ല എന്ന് വാദിക്കുന്നവര്‍ പ്രധാനമായും നിരത്തുന്നത് രണ്ടു കാരണങ്ങളാണ്.

1 .അമേരിക്കന്‍ ഇന്ത്യക്കാരും നേറ്റീവ് അലാസ്‌കന്‍സും വെളുത്ത വര്‍ഗക്കാര്‍ ഹോസ്പിറ്റലൈസ് ചെയ്യപ്പെടുന്നതിന്റെ അഞ്ചിരട്ടി കൂടുതലായാണ് ആശുപത്രിയിലാക്കപ്പെടുത്തത്. ബ്‌ളാക്കും ഹിസ്പാനിക്കും അമേരിക്കക്കാര്‍ വെളുത്ത വര്‍ഗക്കാരുടെ നാലിരട്ടി കൂടുതല്‍ ഹോസ്പിറ്റലൈസ് ചെയ്യപ്പെടുന്നു എന്നാണ് ഡി സി സി യുടെ ജൂലൈ മധ്യം വരെയുള്ള വിവരം.

2. - മെയ് മധ്യം വരെയുള്ള വിവരമനുസരിച്ച് യു.എസില്‍ സംഭവിച്ച മരണത്തിന്റെ 25% കറുത്ത വര്‍ഗക്കാരുടേതാണ്. അവര്‍ ജനസംഖ്യയുടെ 13% മാത്രമേ വരുന്നുള്ളു. യു.എസ്. ജനസംഖ്യയുടെ 18.5% വരുന്ന ഹിസ്പാനിക്കുകളുടെ മരണം 24 % ആയിരുന്നു. 60 % വരുന്ന വെളുത്ത വര്‍ഗക്കാരില്‍ മരണപ്പെട്ടത് 35% ആണ്

കൊറോണ വൈറസ് ടെസ്റ്റുകള്‍ ആഗ്രഹിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇവ ആവശ്യാനുസരണം ലഭിക്കുന്നില്ല എന്നും പരാതിയുണ്ട്. കോവിഡ് വ്യാപനം മൂലം വിവിധ സമൂഹങ്ങളില്‍ ഉണ്ടായ മരണം വ്യക്തമാക്കുമ്പോഴും ഏതെങ്കിലും ജന വിഭാഗം ഹൈ റിസ്‌ക്ക് ആണെന്നോ ഇവര്‍ക്ക് പ്രത്യേക മുന്‍ഗണന ടെസ്റ്റുകളിലും മറ്റും നല്‍കണമെന്നോ ഡി സി സി പറയുന്നില്ല.

മെയ് മാസത്തില്‍ ഡിസിസി ,രോഗലക്ഷണങ്ങളില്ലാത്ത ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ടെസ്റ്റിംഗ് നടത്തണമെന്ന് നല്‍കിയിരുന്ന മാര്‍ഗനിര്‍ദ്ദേശം പിന്‍വലിച്ചു. ഇത് പുറപ്പെടുവിച്ചത് തെറ്റായിപ്പോയി എന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ മാസം ഹൈ റിസ്‌ക്കിലുള്ള അമേരിക്കക്കാരുടെ ലിസ്റ്റ് ഡിസിസി പുതുക്കി പ്രസിദ്ധീകരിച്ചു. ഗര്‍ഭിണികള്‍ അന്തര്‍ലീനമായി ചില രോഗങ്ങളുള്ളവര്‍ എന്നിവരെ ഉള്‍പ്പെടുത്തി. റേസും എത് നിസിറ്റിയും ലിസ്റ്റില്‍ നിന്നും ഒഴിവാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക