Image

സിനിമയിലും സീരിയലിലും അവസരം വാഗ്ദാനം ചെയ്ത് സന്ദേശങ്ങള്‍; ഇത് തന്റെ നമ്പറല്ലെന്ന് നടി അംബിക മോഹന്‍

Published on 05 August, 2020
സിനിമയിലും സീരിയലിലും അവസരം വാഗ്ദാനം ചെയ്ത് സന്ദേശങ്ങള്‍; ഇത് തന്റെ നമ്പറല്ലെന്ന് നടി അംബിക മോഹന്‍

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്കെതിരെ സിനിമ-സീരിയല്‍ താരം അംബിക മോഹന്‍. സിനിമയിലും സീരിയലിലും അവസരങ്ങള്‍ നല്‍കാം പുതിയ ഫോട്ടോ അയച്ച് തരു എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് തന്റെ പേരില്‍ പ്രചരിക്കുന്നത്.

സന്ദേശങ്ങള്‍ അയക്കുന്ന ഫോണ്‍ നമ്പറും പങ്കുവെച്ചാണ് അംബിക ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്. ഇതിനെതിരെ താന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അംബിക വ്യക്തമാക്കി.

അംബിക മോഹന്റെ വാക്കുകള്‍:

അംബിക മോഹന്‍ എന്ന എന്റെ പേര് പറഞ്ഞ് സിനിമയിലും സീരിയലിലും പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വാട്‌സ്ആപ്പില്‍ മെസേജ് അയക്കുകയും സിനിമയിലും സീരിയലിലും നല്ല അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് അവരുടെ ഇപ്പോഴത്തെ ഫോട്ടോസ് ആവശ്യപ്പെടുകയും ചെയ്യുന്നതായിട്ട് ഞാനറിഞ്ഞു. 

സംശയം പ്രകടിപ്പിക്കുന്നവര്‍ക്ക് തെളിവിനായി അവര്‍ എന്റെ ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്.

എല്ലാ മെസേജുകളും യുഎഇ നമ്പറായ 971545392283 ല്‍ നിന്നാണ് വന്നിരിക്കുന്നത്. ഈ നമ്പറുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഇതിനെതിരെ ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിട്ടുണ്ട്. ഇത്തരം വ്യാജ മെസേജുകള്‍ അവഗണിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക