Image

അപരിചിതർ (കവിത: പുഷ്പമ്മ ചാണ്ടി )

Published on 06 August, 2020
അപരിചിതർ (കവിത: പുഷ്പമ്മ ചാണ്ടി )
അപരിചിതരുടെ  കുപ്പായ - 
മിന്നും നാമണിയുന്നു  
എത്ര വിചിത്രം കാലം.

അപരിചിതർ 
നമ്മളന്യോന്യം 
പുൽകുന്നുണ്ട്  
ചർമം ചർമ്മത്തെ 
തൊട്ടറിയുന്നുണ്ട്   
അസ്ഥികളിടയ്ക്കിടെ
പൂക്കാറുണ്ട്
ശ്വാസനിശ്വാസ തരംഗങ്ങൾ - 
ക്കൊരേ താള ദൈര്‍ഘ്യമുണ്ട്

ഇത്രമേലടുത്തവർ
കാലം പോകെപ്പോകെ
വീണ്ടുമപരിചിതഭാവ-
മുടലെടുക്കുന്നുവോ?
വിചിത്രമീ, 
സ്‌നേഹവും വെറുപ്പുമിടകലരും
നിശിത ബന്ധം.

ഒരേ കൂരക്കു കീഴെ 
ഒന്നിച്ചുണ്ടുമുറങ്ങിയും 
ചിരിച്ചും കരഞ്ഞും കരയിച്ചും 
രണ്ടു വഴിപോക്കരായിരുന്ന -
വരെപ്പൊഴോ 
ഒന്നിച്ചു ജീവിക്കാൻ 
വിധിക്കപെട്ടവർ..

അഭിനയപാടവം 
വെളിപെടാ
ജീവിതവേഷങ്ങളാടു-
മപരിചിതരിന്നും....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക