Image

കൊറോണാ...കൊറോണാ...നീ! (തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 06 August, 2020
കൊറോണാ...കൊറോണാ...നീ! (തൊടുപുഴ കെ ശങ്കർ  മുംബൈ)
കൊറോണാ...കൊറോണാ....നീ  മഹാമാരിയല്ലോ
കോടി കോടി ജനങ്ങളെ ദുഃഖത്തിലാഴ്ത്തിയല്ലോ!
ലോകമെങ്ങുമാടുന്നല്ലോ  സംഹാരതാണ്ഡവം നീ
ലോഭമേയില്ലാതല്ലോ  കൊന്നൊടുക്കുന്നു  നീ!

കാട്ടു തീ  പോലെയല്ലോ  പരക്കുന്നതെങ്ങും നീ
കാട്ടുന്നതെന്തിനീ   കടും ക്രൂര  ഭാവം  നീ!
കെടുത്തുവാനഹോരാത്രം പെടുന്നപാടെത്രമാത്രം
കടുത്ത  വൈരാഗ്യത്തോടെ  പരക്കുന്നതെന്തേ നീ!

ജാതി മത  ഭേദമില്ല  സ്ത്രീപുരുഷ  ഭേദമില്ല
ജാതമായി  നീയേതോ  പരീക്ഷണ  ശാലയിൽ!
മടിക്കാതെ  പോരാടും ഓർമ്മിക്ക നീ, നിന്നെ
മടുപ്പിച്ചു  മടിക്കാതെ മടക്കിയയയ്ക്കും  ഞങ്ങൾ!

ദുർമ്മുഖനാണു  നീ  ദുശ്ശകുനമാണു നീ
ദുർഘടം  വരുത്തുന്ന ദുസ്വപ്നമാണു നീ!
ഭൂത സമാനം നീ അബദ്ധത്തിലാണേലും
ഭൂമുഖത്തൊരിടത്തും കണ്ടുപോകരുതിനി!


Namaste! Music has the wonderful magical power to capture any human heart! A genre which has no language barriers! Anyone who loves music can’t Spare this amazingly choreographed, aesthetically pleasing, timely tailored song without fully enjoying! A wonderful contribution to the music world! Wow! Now enjoy a new song on CORONA! SUNG by : Shri. ROOPESH. N. KANNUR Kerala’s pride and a young and upcoming professional singer, who has many songs to his credit, (FB and YT fame) MUSIC by: Shri. SOMASUNDARAM, another well -known professional music Director in Kerala and LYRICS by: THODUPUZHA. K. SHANKAR, Mumbai. Please enjoy, do comment and support the artistes! Long live our mother tongue
🙏🌷MALAYALAM🌷🙏


  https://youtu.be/V79pocyOkww  
Join WhatsApp News
2020-08-07 08:20:59
ഭാവനയും സംഗീതവും ആലാപനവുമെല്ലാം ഭംഗിയായി സമ്മേളിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ ! എന്നാൽ തുടക്കത്തിലെ 'ഈ ഭൂവിലെ മാലോകരെ' എന്ന പ്രയോഗം 'ട്രങ്കുപെട്ടി ' എന്നപോലായിപ്പോയി. പിന്നെ, 'ലോഭ'ത്തിനു പകരം 'ലോപ'മല്ലേ വേണ്ടത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക