Image

പറയാനുണ്ട് ( കവിത: രമണി അമ്മാൾ)

Published on 07 August, 2020
പറയാനുണ്ട് ( കവിത: രമണി അമ്മാൾ)
തെരുവോരത്തിലങ്ങിങ്ങായ്
ചിതറിക്കിടപ്പുണ്ടു
ചെളിമണ്ണും മെഴുക്കും
വിയർപ്പുമുമിനീരും
രക്തവും രേതസ്സും
പുരണ്ട കീറിപ്പറിഞ്ഞ
വസ്ത്രങ്ങൾ.
ഓരോരോ ചരിത്രമുറങ്ങുന്ന
ജീർണ്ണതകൾ..!
പകപോക്കലിന്റെ
കയ്യേറ്റത്തിന്റെ
കവർന്നെടുക്കലിന്റെ
കീഴടങ്ങലുകളുടെ
വിലപേശലിന്റെ...

മാലിന്യക്കൂമ്പാരങ്ങളി-
ലമർന്നവ
മൺമെത്തകളിൽ 
ചിതലരിച്ചു തിന്നവ 
അഴുക്കുചാലുകളി-
ലടിഞ്ഞവ
പെരുമഴപ്പെയ്ത്തി-
ലൊലിച്ചു പോയവ: 
ശേഷിക്കാതെ 
തെളിവുകൾ, ജീർണ്ണിച്ച
ചരിതങ്ങൾ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക