Image

രാജമലയിൽ രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു: മുഖ്യമന്ത്രി

Published on 07 August, 2020
രാജമലയിൽ രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു: മുഖ്യമന്ത്രി

ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്.

തൃശൂരിൽ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തും എന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ അധികൃതർക്കും നിർദേശം നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക