Image

ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; ജാഗ്രത നിര്‍ദേശം

Published on 07 August, 2020
ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; ജാഗ്രത നിര്‍ദേശം


തൃശൂര്‍: ജില്ലയിലെ മഴ ശക്തമായതോടെ പൂമല, പെരിങ്ങല്‍കുത്ത് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. പൂമലയില്‍ ജലനിരപ്പ് 28 അടിയായി ഉയര്‍ന്നതോടെയാണ് രണ്ട് ഷട്ടറുകള്‍ അര ഇഞ്ച് വീതം തുറന്നത്. ഡാമില്‍ പരമാവധി ജലനിരപ്പ് 29 അടിയാണ്. 

പെരിങ്ങല്‍കുത്ത് ഡാമില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് കുടുതല്‍ വെള്ളം ഒഴുകിയെത്തുകയാണ്. വ്യാഴാഴ്ച വന്നതിനേക്കാള്‍ ഇരട്ടിയിലധികം വെള്ളമാണ് വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ എത്തിയിരിക്കുന്നത്. 421.05 മീറ്ററാണ് രാവിലത്തെ ജലനിരപ്പ്. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക