Image

സംസ്ഥാനത്ത് പുതുതായി 1251 പേര്‍ക്ക് കൊവിഡ്

Published on 07 August, 2020
സംസ്ഥാനത്ത് പുതുതായി 1251 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 1251 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

814 പേര്‍ ഇന്ന് രോഗമുക്തി നേടി. 1061 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 73 പേരാണ് ഉള്ളത്.

വിദേശത്ത് നിന്ന് 77, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 94. ആരോഗ്യപ്രവര്‍ത്തകര്‍ 18. അഞ്ച് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.


അഞ്ചു ജില്ലകളില്‍ ഇന്നുമാത്രം 100ലധികം രോഗബാധിതര്‍ ഉണ്ട്. തിരുവനന്തപുരം - 289, മലപ്പുറം - 142, കോഴിക്കോട് - 149, കാസര്‍കോട് - 168, പാലക്കാട് - 123.

Join WhatsApp News
2020-08-07 12:45:33
ഒരു ദൈവവും ആരെയും രക്ഷിക്കാൻ എത്തില്ല, സ്വയം പ്രതിരോധം തീർക്കുക, രക്ഷപ്പെട്ടേക്കാം🙏🏼 തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി കൊവിഡ് ബാധിച്ച്‌ മരിച്ചു. 45 വയസ്സായിരുന്നു. ഈയാഴ്ച കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നു മരണം. ജൂലൈ 20 ന് കൊവിഡ് ബാധിച്ച്‌ മരിച്ച പുരോഹിതന് പകരം ജോലിക്കെത്തിയതായിരുന്നു ഇദ്ദേഹം.
2020-08-07 12:57:43
കൊറോണ മരണങ്ങള്‍ കണ്ട് കാലന്‍ പോലും മടുത്തു. കാലം അവുധി എടുത്തു കാലന്റെ കുടിലില്‍ കൂനി കിടക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക