Image

ട്വന്റി-20 കിഴക്കമ്പലം : കോര്‍പ്പറേറ്റ് കൂട്ടായ്മയെ മുന്‍നിര്‍ത്തിയുള്ള പഞ്ചായത്ത് ഭരണം (അവലോകനം: സുജിത്ത് വി.പി.)

Published on 11 August, 2020
ട്വന്റി-20 കിഴക്കമ്പലം : കോര്‍പ്പറേറ്റ് കൂട്ടായ്മയെ മുന്‍നിര്‍ത്തിയുള്ള പഞ്ചായത്ത് ഭരണം (അവലോകനം: സുജിത്ത് വി.പി.)
സമകാലിക രാഷ്ട്രീയത്തില്‍ കോര്‍പ്പറേറ്റ് സംവിധാനങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഒരു രാഷ്ട്രത്തിന്റെ പ്രതിശീര്‍ഷ വരുമാനത്തിനപ്പുറം വരുമാനമുള്ള കോര്‍പ്പറേറ്റ് സംവിധാനങ്ങള്‍ ജനാധിപത്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും വിലക്കുവാങ്ങാന്‍ ശ്രമിക്കുകയും, ജനസംഖ്യയുടെ ചെറിയ ശതമാനം മാത്രം വരുന്ന ഇവരുടെ താത്പര്യത്തിനനുസൃതമായി രാഷ്ട്രങ്ങളെ മുന്നോട്ട് നയിക്കാനുള്ള ശ്രമങ്ങള്‍ അധികാര മണ്ഡലങ്ങളെ സ്വാധീനിച്ചുകൊണ്ട്— നടത്തുന്നതായി കാണാന്‍ സാധിക്കും. എന്നാല്‍ ഇതില്‍നിന്നെല്ലാം മറിക്കൊണ്ട ് മലയാളിയുടെ രാഷ്ട്രീയ ചിന്തകള്‍ മാറുന്നു എന്നതിന്റെ തെളിവായിരുന്നു 2015 നവംബറിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. ഒരു കോര്‍പ്പറേറ്റ് സംവിധാനം മുന്നോട്ടവക്കുന്ന പ്രതിനിധികള്‍ അധികാരത്തില്‍ വന്ന സ്ഥിതിവിശേഷം കേരളം രാഷ്ട്രീയ മണ്ഡലത്തില്‍ സംഭവിച്ചു. ഇപ്രകാരം ഇന്ത്യന്‍ രാഷ്ട്രീയ പാരമ്പര്യത്തില്‍ നാമിതുവരെ കാണാത്തരീതിയില്‍ ഭരണസംഹിതക്കകത്ത് കോര്‍പ്പറേറ്റ് സംവിധാനം മുന്നോട്ടുവച്ച പ്രതിനിധികള്‍ തിരഞ്ഞെടുക്കപെടുകയും അവര്‍ ഭരണത്തില്‍ പ്രവേശിക്കുകയും ചെയ്തത് എറണാകുളം ജില്ലയിലാണ്.
      
2015 ല്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ വിജയത്തിലെത്തിയത് ട്വന്റി-20 എന്ന മുന്നണി—യാണ്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം മാറ്റി നിര്‍ത്തികൊണ്ട ് ട്വന്റി-20 എന്ന സ്വതന്ത്ര മുന്നണി— വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പഞ്ചായത്തിലെ പത്തൊന്‍പത് വാര്‍ഡുകളില്‍ പതിനേഴിടത്തും വിജയിച്ചാണ് അവര്‍ ഭരണം സ്വന്തമാക്കിയത്. രാഷ്ട്രീയ കേരള ചരിത്രത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെയും മുന്നണികളെയും മാറ്റിനിര്‍ത്തി ഒരു ബദല്‍ സംവിധാനം എന്ന നിലയിലാണ് 2015ല്‍ കിഴക്കമ്പലം പഞ്ചായത്തില്‍ മുന്നണി അധികാരത്തില്‍ എത്തിയത്. ഭട്വന്റി-20യുടെ വിജയം മാധ്യമങ്ങള്‍ക്ക് പ്രധാന വാര്‍ത്തയായിരുന്നു. കേരളത്തിലെ രാഷ്ട്രീയമാറ്റത്തിന്റെ പതാകവാഹകരായി ട്വന്റി-20 യെ കണ്ട വരും ജനാധിപത്യത്തിലെ കോര്‍പ്പറേറ്റ് അധിനിവേശമായി ഈ വിജയത്തെ വിമര്‍ശിച്ചവരും ചര്‍ച്ചകളില്‍ സജീവമായി. അധികാര രാഷ്ട്രീയത്തില്‍ പാര്‍ട്ടികളുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു എന്ന തരത്തിലും ജനകീയ കൂട്ടായ്മയ്ക്ക് മുഖ്യധാര രാഷ്ട്രീയത്തെ വെല്ലുവിളിക്കാനും പരാജയപ്പെടുത്താന്‍ സാധിക്കും എന്ന തരത്തിലും കിഴക്കമ്പലത്തെ വിജയം കണ്ട വരേറെയാണ്. അതേസമയം ജനാധിപത്യത്തില്‍ പണത്തിന് എത്രമേല്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് കിഴക്കമ്പലത്തെ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകരടക്കമുള്ളവരും പരിഭവം പറഞ്ഞു’ (രാകേഷ് സനല്‍, 2015).
         
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിനകത്ത് 32 കിലോമീറ്റര്‍ സ്ക്വയറിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് കിഴക്കമ്പലം. 2011ലെ സെന്‍സസ് പ്രകാരം 231186 അംഗങ്ങളെ പഞ്ചായത്ത് ഉള്‍ക്കൊള്ളുന്നു. ജനസംഖ്യയുടെ 70%വും കൃസ്ത്യന്‍ സമുദായത്തെയാണ് ഉള്‍കൊള്ളുന്നത്. ചാലക്കുടി നിയോജക മണ്ഡലത്തിന്റെ കീഴിലാണ് പഞ്ചായത്ത് പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗതമായി കിഴക്കമ്പലം ഒരു കാര്‍ഷിക ഗ്രാമമായിരുന്നു. എന്നാല്‍ കാലക്രമേണ ഈ അവസ്ഥയില്‍ മാറ്റം വന്നു. ഇന്ന് കിഴക്കമ്പലത്തിന്റെ ഭൂരിഭാഗവും ഒരു വ്യവസായ ഗ്രാമമായി മാറിയിരിക്കുന്നു. അന്ന അലുമിനിയം ലിമിറ്റഡ്, കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ്, സാറാസ് സ്‌പൈസസ് ലിമിറ്റഡ്, സേവന ഇലക്ട്രിക്കല്‍ അപ്ലയന്‍സസ്, സേവന പാക്കേജിംഗ് പ്രൈവറ്റ് ലിമിറ്റഡ്, സേവന മീഡിനീസ് പ്രൈവറ്റ് ലിമിറ്റഡ്, പോളിഗ്വാര്‍ഡ് എക്യുമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സേവന എന്‍ജിനീയറിങ് റിസര്‍ച്ച് സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ്, തുരുത്തുമ്മല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് (ബ്ലാക്ക് ക്യാറ്റ്) തുടങ്ങിയ വ്യാവസായിക സ്ഥാപനങ്ങള്‍ കിഴക്കമ്പലം പഞ്ചായത്തിനകത്താണ് പ്രവര്‍ത്തിക്കുന്നത്.
          
2020 ആവുമ്പോഴേക്കും ഇന്ത്യന്‍ പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനത്ത് കിഴക്കമ്പലം   ഗ്രാമപഞ്ചായത്തിനെ സ്ഥാപിക്കുക എന്ന ലക്ഷ്യത്തെ ആസ്പദമാക്കി, 2013 ലെ കമ്പനി ആക്ടിന് കീഴില്‍ സി.എസ്.ആര്‍.ഫണ്ട ് വിനിയോഗത്തെ മുന്‍നിര്‍ത്തി 2013 ജനുവരി 19 ന് അന്ന കിറ്റെക്‌സ് ഗ്രൂപ്പ് ഉദ്ഘാടനം  നിര്‍വഹിച്ച കൂട്ടായ്മയാണ് ട്വന്റി-20 കിഴക്കമ്പലം. കൂട്ടായ്മയ്ക്ക് പൂര്‍ണ്ണമായും നേതൃത്വം നല്‍കിയത്  വ്യാവസായിക പ്രമുഖരായിരുന്നു. കിറ്റെക്‌സ് കമ്പനിയുടെ എം.ഡി. സാബു എം. ജേക്കബ്  ആണ് അതിന്റെ മുഖ്യ ഏകോപകനായി പ്രവര്‍ത്തിച്ചത്. പൂര്‍ണ്ണമായും ചാരിറ്റബിള്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കൂട്ടായ്മയ്ക്ക് ജാതി, മത, രാഷ്ട്രീയ ഭേധമന്യേ ജനപിന്തുണ ലഭിച്ചു. അതോടൊപ്പംതന്നെ ഈ കൂട്ടായ്മയില്‍ അംഗമാവുന്ന ഓരോ വ്യക്തിയും മറ്റു യാതൊരുവിധ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഇടപെടാന്‍ പാടില്ലെന്ന നിലപാട് കൂട്ടായ്മ മുന്നോട്ടുവക്കുകയും ചെയ്തിരുന്നു. എങ്കിലും കൂട്ടായ്മ ഉറപ്പുവരുത്തിയ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂട്ടായ്മയ്ക്ക് പൂര്‍ണ്ണ ജനപിന്തുണ ലഭിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ അവരുടെ പ്രവര്‍ത്തനം നടന്നത് സൗജന്യ ചികിത്സാ ക്യാമ്പുകളും, ഭക്ഷ്യോല്‍പന്ന വിതരണവും, ലഹരി വിരുദ്ധ ആശയ പ്രചരണങ്ങളുമെല്ലാമായാണ്. പഞ്ചായത്തിന്റെ  സമഗ്രവികസനം അത് ലക്ഷ്യംവച്ചു. അന്ന കിറ്റക്‌സ് ഗ്രൂപ്പിന്റെ സി.എസ്.ആര്‍. ഫണ്ട ്  കൂട്ടായ്മയുടെ പ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഒരു ബദല്‍ പൊതുവിതരണ സമ്പ്രദായം എന്ന    രീതിയിലേക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കപ്പെട്ടു.  കൂടുതല്‍ വികസന പ്രവര്‍ത്തനത്തിന് പഞ്ചായത്തിന്റെ ഭരണം കൂടുതല്‍ സഹായിക്കുമെന്ന  ആശയവും, ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടനയ്ക്ക് ലഭിച്ച ജനപിന്തുണയും അവരെ ഒരു പഞ്ചായത്ത്തല മത്സരത്തിലേക്കാണ്  പ്രേരിപ്പിച്ചത്. 2015 നവംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍  ട്വന്റി-20 കൂട്ടായ്മ മുന്നോട്ടുവച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുകയും ഉജ്ജല വിജയം കരസ്ഥമാക്കുകയും ചെയ്തു. 19 ല്‍ 17 സീറ്റും നേടിക്കൊണ്ട ് മുന്നണി അധികാരത്തില്‍ വന്നു.
      
കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ഭരണം ഇപ്പോള്‍ കയ്യാളുന്നത്  ട്വന്റി-20 കിഴക്കമ്പലം എന്ന ജനകീയ മുന്നണിയാണെങ്കിലും, കിഴക്കമ്പലം പഞ്ചായത്തിനകത്ത് കൃത്യമായ രാഷ്ട്രീയ   വ്യവഹാരം നിലനിന്നിരുന്നു. സി.പി.ഐ (എം), സി.പി.ഐ., കേണ്‍ഗ്രസ്സ്,  എസ്.ഡി.പി.ഐ., ബി.ജെ.പി., മുസ്ലിം ലീഗ് തുടങ്ങിയ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കിഴക്കമ്പലത്ത് പ്രവര്‍ത്തിക്കുന്നുണ്ട ്. രാഷ്ട്രീയമായി യു.ഡി.എഫി. ന് പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന് മുന്‍തൂക്കമുള്ള പഞ്ചായത്താണ് കിഴക്കമ്പലം. ഇടയ്ക്ക് എല്‍.ഡി.എഫി. നെയും പിന്തുണച്ചിട്ടുള്ള കിഴക്കമ്പലത്തെ ജനങ്ങളില്‍ ഇത്തവണ ഏതാണ്ട ് 65% വും ട്വന്റി-20 മുന്നണയെ പിന്തുണച്ചു. 19 വാര്‍ഡുകളില്‍ 17 ഇടത്തും ട്വന്റി-20 യുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പഞ്ചായത്ത് ഭരിച്ചിരുന്ന പാര്‍ട്ടിക്ക് പോലും ഇത്തവണ ഒരു സീറ്റ് ഉറപ്പിക്കാനായില്ല. എസ്.ഡി.പി.ഐ. സ്ഥാനാര്‍ത്ഥിയും ലീഗ് സ്വതന്ത്രനുമാണ് ട്വന്റി-20യെ  പ്രതിരോധിച്ചു  വിജയം  നേടിയത്.  എല്‍.ഡി.എഫ്., യു.ഡി.എഫ്. എന്ന രണ്ട ു രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണച്ചിരുന്ന കിഴക്കമ്പലത്തെ ജനങ്ങളുടെ താല്‍പര്യത്തെയാണ് ജനകീയമുന്നണി മറികടന്നത്.
      
കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണരംഗം രാഷ്ട്രീയപരമായ ആശയങ്ങളെ ഒന്നുംതന്നെ പ്രതി നിധീകരിക്കുന്നില്ല. ജനങ്ങളുടെ പരിപൂര്‍ണ്ണ ക്ഷേമമാണ് അവരുടെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടന പ്രസ്താവിക്കുന്ന അതേ രീതിയിലുള്ള നിയമാധിഷ്ഠിതമായ അധികാര ഘടനയിലും നിയമ സംവിധാനത്തിനും അധിഷ്ഠിതമായാണ് പഞ്ചായത്തിന്റെ പ്രവര്‍ത്തനം. ഗവണ്‍മെന്റ്     നല്‍കുന്ന ഫണ്ട ുകള്‍ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതേസമയംതന്നെ പഞ്ചായത്തിലെ        മെമ്പര്‍മാര്‍ ട്വന്റി-20 ഗ്രൂപ്പിനെയും പ്രതിനിധീകരിക്കുന്നുണ്ട ്. എന്നാല്‍ മറ്റു പഞ്ചായത്തുകളില്‍ നിന്നും കിഴക്കമ്പലം ഗ്രാമപഞ്ചായത്തിനെ വ്യത്യസ്തമാക്കി നിര്‍ത്തുന്നത് പഞ്ചായത്ത് പദ്ധതികള്‍ നടപ്പി ലാക്കുന്നതില്‍ കോര്‍പ്പറേറ്റ് സംവിധാനങ്ങളുടെ പങ്കാളിത്തമാണ്. പഞ്ചായത്ത് ഫണ്ട ് അനുവദിച്ചു നല്‍കുന്ന മേഖലകളായ ഗൃഹനിര്‍മ്മാണം, റോഡ് വികസനം, വൈദ്യുത പദ്ധതികള്‍, ജലസേചന പദ്ധതികള്‍, കാര്‍ഷിക ഉന്നമനത്തിനുള്ള പദ്ധതികള്‍ തുടങ്ങിയവയിലെല്ലാം തന്നെ ട്വന്റി-20 കൂട്ടായ്മയുടെ സഹായങ്ങള്‍കൂടി ഉള്‍പ്പെടുത്തുന്നു. അത് പദ്ധതികളുടെ പൂര്‍ത്തീകരണത്തെ വേഗത്തിലാക്കുകയും ജനങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാക്കുകയും ചെയ്യുന്നു. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡണ്ട ി (കെ.വി.ജേക്കബ്, 2019) ന്റെ അഭിപ്രായത്തില്‍: ഭഇന്ന് ഗവണ്‍മെന്റ് തലത്തില്‍ അനുവദിച്ചുകൊണ്ട ിരിക്കുന്ന ഫണ്ട ുകള്‍ ഒന്നും ഒരു പദ്ധതിയും പൂര്‍ത്തീകരിക്കാന്‍ പര്യാപ്തമല്ല. അതിനാല്‍ തന്നെ ജനങ്ങള്‍ തങ്ങള്‍ക്കു ലഭ്യമായ പല പദ്ധതികളും പൂര്‍ണമാക്കാനാവാതെ പാതിവഴിക്ക് ഉപേക്ഷിച്ചു പോവുകയാണ് ചെയ്യുന്നത്. ഉദാഹരണമായി വീടു നിര്‍മ്മാണത്തിനായി ഗവണ്‍മെന്റ് അനുവദിക്കുന്ന ഫണ്ട ് വിവിധ ഘട്ടങ്ങളായാണ് ജനങ്ങളിലെത്തിക്കുന്നത്. പലപ്പോഴും അത് ഓരോഘട്ടത്തിലും  പണി പൂര്‍ത്തീകരിച്ചതിനു ശേഷമാണ് അനുവദിച്ചു നല്‍കുന്നത്. എന്നാല്‍ ഒരു ദിവസത്തെ വരുമാനമില്ലെങ്കില്‍ ജീവിതക്രമം അവതാളത്തിലാകുന്ന ഇന്നത്തെ മലയാളികളുടെ മുന്നില്‍ ആദ്യഘട്ടത്തിലെ പണി പൂര്‍ത്തിയാക്കാനും, ലഭിച്ച പണത്തെ പദ്ധതിയുടെ ഭാഗമായി വിനിയോഗിക്കാനും സാധിക്കില്ല. മറ്റ് കാര്യങ്ങള്‍ക്കായി അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതിന്റെ ഭാഗമായാണ് കേരളത്തില്‍ ആദ്യകാലത്ത് ഗൃഹനിര്‍മ്മാണത്തിന് 750 സ്ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മ്മാണം അനുവദിച്ചിരുന്നത് ഇപ്പോള്‍ 430 സ്ക്വയര്‍ഫീറ്റ് ആക്കികൊണ്ട ് വെട്ടിച്ചുരുക്കിയത.് കൂടാതെ മലയാളിയുടെ ഇന്നത്തെ മനോഭാവം ശ്രദ്ധിച്ചാല്‍ മനസ്സിലാവുന്നത് ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നത് ആഡംബരമായ ജീവിതമാണ്. ഏതു ദാരിദ്രാവസ്ഥയിലുള്ള വ്യക്തിക്കും സ്വീകരിക്കാന്‍ അനുസൃതമായ ഒരു സ്ക്വയര്‍ഫീറ്റ് സംവിധാനമല്ല ലൈഫ് മിഷന്‍ പദ്ധതിയില്‍ നിലനില്‍ക്കുന്നത്. അതിനാല്‍ ജനങ്ങളുടെ ആ സങ്കല്പത്തെ യാഥാര്‍ത്ഥ്യമാക്കാനും ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട ്’.
      
പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി പഞ്ചായത്ത് സെക്രട്ടറി (ഹരികുമാര്‍,2019) അഭിപ്രായ പ്പെടുന്നത് ഇങ്ങനെയാണ്: ഭപഞ്ചായത്ത് ഭരണം ഇന്ന് ട്വന്റി-20 കൂട്ടായ്മയാണ് നയിക്കുന്നത്. തീര്‍ത്തും ജനാധിപത്യപരമായ രീതിയില്‍ തന്നെയാണ് ആ പ്രവര്‍ത്തനങ്ങള്‍. വളരെ നല്ല വികസനമാതൃകകളാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. കേരളത്തിലെ മറ്റു പഞ്ചായത്തുകള്‍ക്കും ഈ രീതി മാതൃകയാക്കാ വുന്നതാണ്. പല പഞ്ചായത്തുകള്‍ക്കും സാധ്യമാകാത്ത രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കിഴക്കമ്പലത്ത് സാധ്യമായിട്ടുള്ളത്. പഞ്ചായത്തിലെ സമഗ്ര വികസനം സാധ്യമാക്കുന്നതിന് ഈ കൂട്ടായ്മ യുടെ പിന്തുണയുടെ ഭാഗമായി സാധിക്കുന്നുണ്ട ്. അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. ഒരു സാധാരണ പഞ്ചായത്തിന് സാധിക്കാത്ത പല പ്രവര്‍ത്തനങ്ങളും അതിലൂടെ കിഴക്ക മ്പലത്ത് നടപ്പാക്കാന്‍ സാധിക്കുന്നുണ്ട ്’.
     
ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് നടപ്പില്‍ വരുത്തുന്ന പദ്ധതികളുടെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനായി ട്വന്റി-20 കൂട്ടായ്മയ്ക്ക് കൈമാറുന്നു. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം പൂര്‍ണമായും ഒരൊറ്റ കോണ്‍ട്രാക്ടര്‍ മാത്രമാണ് നിര്‍വ്വഹിക്കുന്നത്. ആ വ്യക്തിയും ട്വന്റി-20 കൂട്ടായ്മയുടെ ഭാഗമായാണ് നില്‍ക്കുന്നത്. ഈ രീതിയിലാണ് മാതൃകയായി കിഴക്കമ്പലത്ത് സ്ഥാപിച്ച ഭഗോഡ്‌സ് വില്ല’ എന്ന പേരില്‍ അറിയപ്പെടുന്ന ലക്ഷംവീട് കോളനിയുടെ പുനര്‍നിര്‍മാണം സാധ്യമാക്കിയത്. ലക്ഷം വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ഗവണ്‍മെന്റ് നല്‍കിയ ഫണ്ട ് പൂര്‍ണമായും  ട്വന്റി-20  കൂട്ടായ്മയ്ക്ക്  കൈമാറുകയും  അവര്‍  കോളനിയിലെ വീടുകള്‍ മുഴുവന്‍ വില്ല മാതൃകയില്‍ മുഴുവന്‍ പണികളും പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി നല്‍കുകയും ചെയ്തു.  ഒരു വീടിന്റേയും പണി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടില്ല. കൂടാതെ പഞ്ചായത്തില്‍ നിന്നും മറ്റു വീടുകള്‍ക്ക് അനുവദിക്കുന്ന ഫണ്ട ും ഇത്തരത്തില്‍ ട്വന്റി-20 യെ മുന്‍നിര്‍ത്തി പണിപൂര്‍ത്തീകരിച്ചു. അതുവഴി നൂറുകണക്കിനാളുകളുടെ വീട് എന്ന സ്വപ്നത്തെ കിഴക്കമ്പലത്ത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട ്. ഇന്ന് വീടില്ലാത്തവരായി കിഴക്കമ്പലം പഞ്ചായത്തില്‍ ആരുംതന്നെയില്ലെന്ന് അവര്‍ വാദിക്കുന്നു.         
       
 കിഴക്കമ്പലം പഞ്ചായത്തിനകത്ത് അതിവേഗം പുരോഗതി പ്രാപിച്ചുകൊണ്ട ിരിക്കുന്ന മേഖലയാണ് റോഡ് വികസനം. പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും ബി.എം.പി.സി. നിലവാരത്തില്‍ 12 മുതല്‍ 15 മീറ്റര്‍ വരെ വീതിയിലാണ് നിര്‍മ്മിക്കുന്നത്. കൂട്ടായ്മ നിര്‍വ്വഹിക്കുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി     ജനങ്ങള്‍ സ്വമേധയ റോഡ് വികസനത്തിനാവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാവുകയാണ് ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് റോഡ് വികസനം നടപ്പില്‍ വരുത്തുന്നതില്‍ പൂര്‍ണ്ണ അധികാരമെങ്കിലും പഞ്ചായത്തിന്റെ വികസനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമായി നടപ്പാക്കാനുള്ള സ്വാതന്ത്ര്യം പഞ്ചായത്തിനുണ്ട ്. ആ രീതിയില്‍ നിയമപരമായ പ്രവര്‍ത്തനം പഞ്ചായത്ത് നടത്തുകയും ചെയ്യുന്നു. ജനങ്ങള്‍ വിട്ടുനല്‍കുന്ന ഓരോ സെന്റ് സ്ഥലവും പഞ്ചായത്തിന്റെ ആസ്തിയായി മാറുന്നു. അതിനാല്‍ തന്നെ അത് പൊതുജനങ്ങളുടെ സമ്പത്തായാണ് മാറുന്നത്. നഷ്ടപരിഹാരം എന്ന രീതിയില്‍ മറ്റു ബാധ്യതകള്‍ ഒന്നുംതന്നെ പഞ്ചായത്തിന് നല്‍കേണ്ട തായി വരുന്നില്ല. റോഡ് പഞ്ചായത്തിനകത്തേക്ക് ഉള്‍പ്പെടുന്നതോടുകൂടിത്തന്നെ കൂട്ടായ്മയിലെ ഫണ്ട ് ഉപയോഗിച്ച് സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് സൗജന്യമായി മതിലും ഗേറ്റും നിര്‍മ്മിച്ചു നല്‍കുന്നു. അതോടൊപ്പം തന്നെ 2020-വരെ ട്വന്റി-20 നടത്തുന്ന ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ നിന്നും സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ നല്‍കുകയും ചെയ്യുന്നു. പഞ്ചായത്ത് മറ്റ് പ്രതിഫലങ്ങള്‍ ഒന്നും നല്‍കുന്നില്ലെങ്കിലും ട്വന്റി-20 നല്‍കുന്ന ഈ വാഗ്ദാനങ്ങളെ മുന്നില്‍ കണ്ട ുകൊണ്ട ാണ് ജനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറുന്നത്.      
         
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ വരുമാനം ഉറപ്പാക്കുന്നതിനായി പഞ്ചായത്ത്  നടപ്പില്‍ വരുത്തുന്ന പദ്ധതികളാണ് മുട്ടക്കോഴി വിതരണം, ആട് വിതരണം, കറവപശു വിതരണം, കാര്‍ഷിക വിഭവങ്ങളുടെ വിതരണം തുടങ്ങിയവ. ഇവ പഞ്ചായത്ത് വിതരണം ചെയ്യുമ്പോള്‍ അതിനെ പരിപാലിക്കാനനുസൃതമായ സാഹചര്യത്തെ ട്വന്റി-20 ഉറപ്പാക്കി നല്‍കുന്നു. ഉദാഹരണത്തിന് കോഴി വിതരണം ചെയ്ത സ്ഥലങ്ങളില്‍ അവയ്ക്ക് കൂടു നിര്‍മ്മിച്ചുനല്‍കുന്നു. അതോടൊപ്പംതന്നെ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന മേഖലയാണ് കാര്‍ഷികമേഖല. ഒരു കര്‍ഷകന് കൃഷി നിര്‍വഹിക്കാന്‍ ആഗ്രഹമുണ്ടെ ങ്കിലും അതിനായി മുടക്കേണ്ട ി വരുന്ന ചെലവ് വരുമാനത്തേക്കാള്‍ ഭീമമായ തുകയായിരിക്കും. നെല്‍കൃഷി പോലുള്ള കാര്‍ഷിക മേഖല ഇന്ന് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നുണ്ട ്. നെല്‍കൃഷി നടത്തുന്നതിന് പഞ്ചായത്തില്‍ നിന്നും സബ്‌സിഡിയും മറ്റു കാര്‍ഷിക സഹായങ്ങളുമെല്ലാം നല്‍കിവരുന്നു. അതോടൊപ്പം തന്നെ നിലമുഴുതുന്നതും, കൊയ്യുന്നതും ട്വന്റി-20 യുടെ സാങ്കേതിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട ാണ്. അത് സൗജന്യമായി നിര്‍വഹിച്ചു നല്‍കുകയും ചെയ്യുന്നു. അതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തരിശായികിടന്ന നിരവധി പ്രദേശങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ പഞ്ചായത്തിന് സാധിക്കുന്നു.
       
തണ്ണീര്‍ത്തടസംരക്ഷണ പദ്ധതികളുടെ ഭാഗമായി പഞ്ചായത്തില്‍ നിലനില്‍ക്കുന്ന തോടുകളുടെയും കുളങ്ങളുടെയും ഭിത്തികള്‍ നിര്‍മ്മിക്കുകയും ജലത്തിന്റെ ഒഴുക്കിന് ആവശ്യമായ രീതിയില്‍ അവയെ പുനരുദ്ധരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത്  നടത്തിവരുന്നു. അതിന്റെ  ഫണ്ട ് വിനിയോഗത്തിലും അത് കാര്യക്ഷമമായി പൂര്‍ത്തീകരിക്കുന്നതിനും ട്വന്റി-20 സംവിധാനം അവരുടെ സ്വാധീനം ഉറപ്പുവരുത്തുന്നുണ്ട ്. അത് തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവര്‍ത്തനത്തിലൂടെ നിര്‍വ്വഹിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രളയസമയത്ത് വലിയ പ്രശ്‌നബാധിത പ്രദേശമായി കിഴക്കമ്പലം മാറിയതുമില്ല.
          
കൂട്ടായ്മയുടെ കീഴില്‍, സോഷ്യല്‍വര്‍ക്കില്‍ പ്രാവീണ്യം നേടിയ ഫീല്‍ഡ് വര്‍ക്ക് ഉദ്ധ്യോഗസ്ഥരെ ഓരോ വാര്‍ഡിലേക്കുമായി നിയോഗിച്ചിട്ടുണ്ട ്. അവര്‍ ഓരോ അംഗങ്ങളുടെയും ജീവിത നിലവാരം കൃത്യമായി രേഖപ്പെടുത്തി. അതിലൂടെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ മൂന്ന് തട്ടുകളായി തിരിച്ചു. താഴെതട്ടിലുള്ളവര്‍, മധ്യവര്‍ക്ഷക്കാര്‍, അതിനും മുകളിലുള്ളവര്‍. ഇവര്‍ക്ക് മൂന്ന് വ്യത്യസ്ത കാര്‍ഡുകള്‍ നല്‍കി.  അതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യോല്‍പന്നങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളുള്‍പ്പടെ പകുതി വിലക്ക് വിതരണം ചെയ്തു. തിരഞ്ഞെടുപ്പിനു മുന്‍പുള്ള ട്വന്റി-20 യുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവരുടെ വിജയത്തില്‍ നിര്‍ണ്ണായകമായി. ആവശ്യക്കാരുടെ വിവരങ്ങള്‍ സേഷ്യല്‍ വര്‍ക്കര്‍മാര്‍ ട്വന്റി-20 കമ്മിറ്റിക്ക് മുന്നില്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പിനുശേഷം വാര്‍ഡ് മെമ്പര്‍മാര്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങളാണ്.     
          
കിഴക്കമ്പലം പഞ്ചായത്തിന്റെ ജനസമ്മതി സംബന്ധിച്ച് ജനങ്ങളോട് ചോദിക്കുമ്പോള്‍ വ്യത്യ സ്ത അഭിപ്രായങ്ങളാണ് കേള്‍ക്കാന്‍ സാധിക്കുക. ഒരു ഗവണ്‍മെന്റ് സംവിധാനത്തിന് നിര്‍വഹിക്കാനാവാത്ത പല കാര്യങ്ങളും ട്വന്റി-20 നിഷ്പ്രയാസം സാധിച്ചു നല്‍കി. പഞ്ചായത്തിലെ ഒരു സാധാരണ  കുടുംബത്തില്‍  ജീവിക്കുന്ന സ്ത്രീയുടെ വാക്കുകളാണ്: “സാബു സാര്‍ ഞങ്ങളുടെ ദൈവമാണ്. എന്തോരം സഹായങ്ങളാണ് അദ്ദേഹം ഞങ്ങള്‍ക്ക് ചെയ്തു തരുന്നത്. വീടില്ലാത്തവര്‍ക്ക് വീട്, വെള്ളം   ഇല്ലാത്തവര്‍ക്ക്   അതിനുള്ള   കാര്യങ്ങള്‍ ചെയ്തു തരുന്നു, റോഡുകള്‍ നന്നാക്കി തരുന്നു, കറന്റ് ഇല്ലാത്തവര്‍ക്ക് അത് നല്‍കുന്നു. ഇങ്ങനെ എല്ലാ പ്രവര്‍ത്തനവും നടത്തുന്നുണ്ട ്.  വീടുകളില്‍ എണീക്കാന്‍ വയ്യാതെ കിടക്കുന്ന രോഗികളെ ആശുപത്രിയില്‍ കൊണ്ട ുപോയി അവരുടെ എല്ലാ ചികിത്സാ  സഹായവും വാങ്ങികൊടുത്ത് വീട്ടില്‍ തിരിച്ചു കൊണ്ട ുവന്നാക്കുന്നു. കൂടാതെ എല്ലാ മാസവും അവര്‍ക്ക് ചികിത്സിക്കാനുള്ള പൈസയും അദ്ദേഹം നല്‍കുന്നു. എന്റെ വീട് വളരെ മോശം നിലയിലായിരുന്നു. ഇന്ന് ഈ നിലയില്‍ ആക്കി തന്നിട്ടുണ്ട ് (വീട്  ട്വന്റി-20 പുതുക്കിപണിതു  നല്‍കി). തങ്ങള്‍ക്ക് ആടുകളെ തന്നു, അവയ്ക്കുള്ള കൂട് തന്നു. എനിക്കൊരു പശു ഉണ്ട ായിരുന്നു അതിനെ വളര്‍ത്താനുള്ള ആല പണിതു തന്നു. പല കാര്യങ്ങളും നാം പറയാതെ തന്നെ അദ്ദേഹം ശരിയാക്കി തരുന്നു. വീട് നിര്‍മിക്കാനായി ഞങ്ങള്‍ ഒരുപാട് ശ്രമിച്ചതാണ്. അതിനുള്ള പണം ഒരുമിച്ച് വയ്ക്കാന്‍ സാധിക്കുന്നില്ല. ഞങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിന് തന്നെ എന്നും പണി ആവശ്യമാണ്. അതും സാറിന്റെ കാരുണ്യം കൊണ്ട ് സാധ്യമാണ്. വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും കുറഞ്ഞ നിരക്കില്‍ നല്‍കുന്നു. ഇന്നത്തെ കാലത്ത് ആരെങ്കിലും ചെയ്യുന്ന കാര്യമാണോ ഇത്?”.
     
    ഇതേ സ്ത്രീയോട് രാഷ്ട്രീയ താല്പര്യത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പറഞ്ഞത് ഇപ്രകാരമാണ്: “ഞങ്ങള്‍ക്കിനി രാഷ്ട്രീയം വേണ്ട . രാഷ്ട്രീയപാര്‍ട്ടികള്‍ എന്താണ് ചെയ്തത്? അവര്‍ അവരുടെ കീശനിറക്കുന്നതിനുള്ള കാര്യം മാത്രമാണ് നോക്കിയത്. സാധാരണക്കാരെ ആരെയും നോക്കിയിട്ടില്ല. ഞങ്ങളുടെ ആവശ്യങ്ങളൊന്നും നടപ്പാക്കിയില്ല. എന്തെങ്കിലും ആവശ്യം ചെന്ന് പറഞ്ഞാല്‍ തിരിഞ്ഞുനോക്കില്ല. ചിലപ്പോള്‍ ഒന്ന് വന്നു കണ്ട ു പോകും. പിന്നെ ഒരു കാര്യവും മിണ്ട ില്ല. ചെയ്യുകയുമില്ല. എല്ലാ പാര്‍ട്ടികളും ഒരു പോലെയാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതാണോ ചെയ്യേണ്ട ത്? ഇന്ന്  ഞങ്ങള്‍ക്ക് സുഖമാണ്. ഇനി ഞങ്ങള്‍ക്ക് രാഷ്ട്രീയം വേണ്ട . പാര്‍ട്ടിക്കാരുടെ ഒരു പരിപാടിക്കും ഞങ്ങള്‍ പോവില്ല. ഒരു പാര്‍ട്ടിക്കും ഞങ്ങള്‍ വോട്ട് ചെയ്യില്ല. ട്വന്റി-20 ഉള്ളിടത്തോളംകാലം ട്വന്റി-20 യെ പിന്തുണയ്ക്കും. അടുത്ത തെരഞ്ഞെടുപ്പിലും ട്വന്റി-20 പഞ്ചായത്തില്‍ അധികാരത്തിലെത്തും”. ഈ സ്ത്രീയുടെ വാക്കുകള്‍ ട്വന്റി-20 യെയും പഞ്ചായത്തിന്റെ ഭരണത്തെയും അനുകൂലിക്കുന്ന കിഴക്കമ്പലത്തെ ഭൂരിഭാഗം ജനതയുടെയും വാക്കുകളാണ്. തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതും ലഭിച്ചു കൊണ്ട ിരിക്കുന്നതുമായ ആനുകൂല്യങ്ങളെപ്പറ്റി മാത്രമാണ് അവര്‍ക്ക് പറയാനുള്ളത്.
       
 കിഴക്കമ്പലത്തെ ഭൂരിഭാഗം ജനതയും ട്വന്റി-20 യുടെ പ്രവര്‍ത്തനങ്ങളെ അനുകൂലി ക്കുന്നുവെങ്കിലും പ്രതികൂലിക്കുന്നവരുടെ നിലപാടുകള്‍ തള്ളിക്കളയാനാവാത്തതാണ്. ട്വന്റി-20 യെ അനുകൂലിക്കാത്ത പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വ്യക്തിയുടെ വാക്കുകളാണ്:  “എന്റെ കുടുംബത്തില്‍ നാലുപേരാണുള്ളത്. അച്ഛന്‍, അമ്മ, ജ്യേഷ്ഠന്‍, ഞാന്‍. കുറേക്കാലമായി ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരാണ്. അച്ഛനും ജ്യേഷ്ഠനും പാര്‍ട്ടിയുടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കിയിരുന്നു. അതിനാല്‍ തന്നെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് കാര്‍ഡില്‍ നിന്നും അവരുടെ പേരില്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായിരുന്നില്ല. അമ്മ ട്വന്റി-20 നടത്തുന്ന പദ്ധതികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. എല്ലാ പരിപാടികള്‍ക്കും പോകാറുമുണ്ട ്”. ഗോഡ്‌സ് വില്ലക്കകത്ത് താമസിക്കുന്ന ഒരു വ്യക്തിയാണ് ഈ അഭിപ്രായം പറഞ്ഞത്. ഒരു കുടുംബത്തിന കത്തുതന്നെ അംഗങ്ങള്‍ തമ്മില്‍ ട്വന്റി-20 യുടെ പേരില്‍ ബദ്ധശത്രുക്കളായി മാറുന്നു. മകനും പിതാവിനും ഇടയില്‍ ട്വന്റി-20 യെ അംഗീകരിക്കുന്നതും പ്രതികൂലിക്കുന്നതുമായ നിലപാടാണ് നിലനില്‍ക്കുന്നതെങ്കില്‍ അവര്‍ തമ്മില്‍ ബദ്ധശത്രുക്കളായി മാറുന്നു. കമ്പനി നല്‍കുന്ന സേവനങ്ങള്‍ സ്വീകരിക്കുന്നത് എതിര്‍ക്കുന്നതിന് കുടുംബത്തിനകത്തുതന്നെ സാധിക്കാതെ വരുന്നു.
           
 ട്വന്റി-20 യുടെ പ്രവര്‍ത്തനത്തെ സ്വതന്ത്രമായി വിലയിരുത്തുന്ന നിരവധി ആളുകള്‍ കിഴക്കമ്പലത്ത് നിലനില്‍ക്കുന്നു. എന്നാല്‍ ട്വന്റി-20 യുടെ വ്യവഹാരത്തിന് മുന്നില്‍ അവര്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. അവരെ കിഴക്കമ്പലം കുറ്റപ്പെടുത്തലുകളിലൂടെ മാത്രം വീക്ഷിക്കുന്നു. തൈക്കാവ് ജംങ്ഷനിലെ ഒരു ഓട്ടോ ഡ്രൈവറുടെ വാക്കുകള്‍ ഇതായിരുന്നു: “ട്വന്റി-20 ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട ്.  കിഴക്കമ്പലത്തെ ഭൂരിഭാഗം ജനതയും അത് അനുകൂലിക്കുന്നു. അതിന്റെ ആനുകൂല്യങ്ങള്‍ മാത്രമാണ് അവര്‍ നോക്കിക്കാണുന്നത്. അതിനപ്പുറമൊരു പരിസ്ഥിതിയുണ്ടെ ന്നോ, നാളത്തെ തലമുറയ്ക്കും ഇവിടെ ജീവിക്കാനുള്ളതാണെന്നോ അവര്‍ ചിന്തിക്കുന്നില്ല. കിട്ടുന്ന ആനുകൂല്യം പരമാവധി നേടിയെടുക്കുക എന്നതാണ് അവരുടെ ചിന്ത. ഞാന്‍ വ്യക്തിപരമായി അതിനെ എതിര്‍ക്കുന്നു. കാരണം, ഇവിടെ ജനാധിപത്യം നശിക്കുന്നു. പ്രകൃതി നശിക്കുന്നു. അതിലും വലുത് മറ്റെന്താണ്? ട്വന്റി-20  യുടെ ഭാഗമായി നിന്നിരുന്ന ഒരു മെമ്പര്‍ അതിന്റെ പിന്തുണ വേണ്ടെ ന്നുവച്ചിരിക്കുന്നു. അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിന്റെ ഭാഗമായാണ് അത് സംഭവിച്ചത്. കമ്പനി ഒരുപാട് ആളുകള്‍ക്ക് തൊഴിലും ഭക്ഷണവും നല്‍കുന്നു. എന്നാല്‍ അതിനപ്പുറം ഒരു മാനസിക അടിമത്തത്തിലേക്കാണ് അത് നയിക്കുന്നത്. ഇന്ന് കമ്പനി പുറപ്പെടുവിക്കുന്ന ആജ്ഞകളെയും പദ്ധതികളെയും അവര്‍ അനുസരിക്കുകയും പിന്തുണക്കു കയും ചെയ്യുന്നു. ഒരു വ്യക്തിയുടെ തീരുമാനം മാത്രമാണത്. ജന്മിത്തസമ്പ്രദായം അല്ലേ അത്? പഞ്ചായത്ത് ഭരണത്തെക്കൂടെ അതിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. പഞ്ചായത്ത് പ്രസിഡണ്ട ും മെമ്പര്‍മാരും അല്ല ജനങ്ങളുടെ ക്ഷേമം അന്വേഷിക്കുന്നത് കമ്പനിയുടെ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരാണ്. കമ്പനിക്ക് ലാഭവും നഷ്ടവും സംഭവിക്കും. അത് എക്കാലത്തും ഒരു പോലെ ആവണമെന്നില്ല. നാളെ ആനുകൂല്യങ്ങളെല്ലാം നിര്‍ത്തുകയാണെന്ന പ്രഖ്യാപനം കമ്പനി നടത്തിയാല്‍ ഇവര്‍ എങ്ങോട്ടുപോകും? അപ്പോള്‍ വീണ്ട ും ഗവണ്‍മെന്റിനെ ആശ്രയിക്കേണ്ട ി വരില്ലേ? ഗവണ്‍മെന്റ് അത്തരമൊരു പ്രഖ്യാപനം നടത്തില്ല. അവരെ എതിര്‍ക്കുന്നവര്‍ക്ക് ഇന്ന് കിഴക്കമ്പലത്ത് നിലനില്‍പ്പില്ല. ഒരു കമ്പനിയുടെ വ്യവസായിക പ്രവര്‍ത്തന ത്തിന്റെ ഭാഗമായി മലിനീകരണങ്ങള്‍ ഉണ്ട ാവും. അത് സംസ്കരിച്ച് മുന്നോട്ടുപോകേണ്ട ത് കമ്പനിയുടെ ഉത്തരവാദിത്വമാണ്. അത് സാധ്യമല്ലെങ്കില്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തേണ്ട ത് അനിവാര്യവുമാണ്. കാര ണം ഈ സമൂഹം നമ്മുടെ പുതുതലമുറയ്ക്ക് കൂടിയുള്ളതാണ്”. വളരെ വിശാലമായൊരു കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്. അദ്ദേഹത്തിന് തന്റെ ചുറ്റുപാടിന്റെ ആവശ്യകതയെക്കുറിച്ചും തങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും  വ്യക്തമായ  ധാരണയുണ്ട ്. എന്നാല്‍ ഈ ആശയങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ കിഴക്കമ്പലത്ത് ജനങ്ങള്‍ തയ്യാറല്ല. അവര്‍ ഇന്നത്തെ ഭ്രമങ്ങളില്‍ സംതൃപ്തരാണ്. പ്രകൃതിയും അവരുടെ പുതുതലമുറയും രണ്ട ാംതരം മാത്രമായാണ് അവര്‍ പരിഗണിക്കുന്നത്.
          
കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ അവിടുത്തെ ചെറുകിട കച്ചവടക്കാരെ ബാധിച്ചിട്ടുണ്ട ്. ഒരു കച്ചവടക്കാരന്റെ വാക്കുകളാണ്: “മാര്‍ക്കറ്റ് വന്നതോടുകൂടി നിരവധി കടകള്‍ പൂട്ടേണ്ട ി വന്നു. കച്ചവടക്കാരുടെയെല്ലാം ജീവിതമാര്‍ക്ഷം നിലച്ചിരിക്കുകയാണ്. അവരുടെ ആളുകള്‍ക്ക് മാത്രമേ ഇവിടെ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവിതമാര്‍ക്ഷം     പൂര്‍ണമായും നഷ്ടപ്പെട്ടു. അവിടെ സാധനങ്ങള്‍ വിലകുറച്ചു നല്‍കുമ്പോള്‍ ഇവിടെ മാര്‍ക്കറ്റ് വിപണിയെ    മാത്രം ആശ്രയിച്ച് സാധനങ്ങള്‍ വിറ്റഴിക്കേണ്ട ി വരുന്ന ഞങ്ങളുടെ കടയില്‍ നിന്നും ആര് സാധനങ്ങള്‍ വാങ്ങാന്‍?”. കൂടാതെ റോഡ് വികസനത്തിന്റെ ഭാഗമായി പലര്‍ക്കും സ്വന്തം ജീവിത മാര്‍ക്ഷമായ കച്ചവടസ്ഥാപനങ്ങള്‍ പൊളിച്ചുനീക്കേണ്ട ി വരും. ഇതിനെ എതിര്‍ക്കുന്നവരുടെ സ്ഥാപനങ്ങളിലേക്ക് കയറുകയോ അവിടെ നിന്നും സാധനങ്ങള്‍ വാങ്ങുകയോ ചെയ്യരുത്  എന്നായിരുന്നു ട്വന്റി-20 കൂട്ടായ്മ ജനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇത്തരത്തില്‍ ജനങ്ങള്‍ എന്തു തീരുമാനിക്കണമെന്നും പ്രവര്‍ത്തിക്കണ മെന്നുമുള്ള വ്യക്തിപരമായ സ്വാതന്ത്ര്യത്തെയെല്ലാം ഇല്ലായ്മ ചെയ്യുന്ന തീരുമാനങ്ങള്‍ കമ്പനിയുടെ       ഭാഗത്തുനിന്നും പുറപ്പെടുവിച്ചു കൊണ്ട ിരിക്കുന്നു.
              
ജനാധിപത്യത്തിന്റെ സംരക്ഷകാരായ ബഹുജനമാധ്യമങ്ങള്‍ കിഴക്കമ്പലം പഞ്ചായത്തിനകത്ത് നിഷ്ക്രിയമായി പോയിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഒരു പ്രദേശത്ത്  നടക്കുന്ന ഗുണകരവും ദോഷകരവുമായ പ്രവര്‍ത്തനങ്ങളെല്ലാം പുറത്തുകൊണ്ട ുവരുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ    വലുതാണ്. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിനകത്ത് ഈ കോര്‍പ്പറേറ്റ് ആധിപത്യം     സ്ഥാപിതമായിട്ട് നാലു വര്‍ഷം പൂര്‍ത്തിയായിട്ടും മുഖ്യധാരാ മാധ്യമങ്ങളൊന്നും തന്നെ അതേപ്പറ്റി  ചര്‍ച്ച ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇത്രയധികം രാഷ്ട്രീയ പ്രതിസന്ധി  നിലനില്‍ക്കുന്ന ഒരു സമൂഹത്തെ തിരിച്ചറിയപ്പെടാതെ പോവുകയാണ് അതിന്റെ ഭാഗമായി സംഭവിക്കുന്നത്.
          
 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് യഥാര്‍ത്ഥത്തില്‍ കിറ്റക്‌സ് ഗ്രൂപ്പ് കിഴക്കമ്പലത്തെ ജനങ്ങള്‍ക്കുമുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വലിയൊരു കമ്പോളമാണ്. ഒരു പഞ്ചായത്തിലെ  മുഴുവന്‍ കുടുംബങ്ങളും അവരുടെ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിനായി മാര്‍ക്കറ്റിലേക്ക് എത്തുമ്പോള്‍  കമ്പനിയെ സംബന്ധിച്ച് വലിയൊരു വിപണിയാണ് തുറന്നു കിട്ടിയത്. എത്ര സാധനങ്ങള്‍ വേണമെങ്കിലും നിമിഷനേരം കൊണ്ട ് അവര്‍ക്ക് വിറ്റഴിക്കാന്‍ സാധിക്കുന്നു. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലേക്ക് എത്തിക്കാന്‍ സാധിക്കുന്നതിനാല്‍ ഉടമകളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വിലപേശി വാങ്ങാനും സാധിക്കുന്നതാണ്. അതിന്റെ ഭാഗമായി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുമ്പോള്‍ തന്നെ വലിയൊരു ഭാഗം കമ്പനിക്ക് പ്രതിഫലമായും ലഭിക്കും.
            
അതേസമയം ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് കിഴക്കമ്പലത്തെ ജനതയ്ക്ക് മുകളില്‍ ഏര്‍പ്പെടുത്തിയി രിക്കുന്ന അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകൂടിയാണ്. കാരണം ട്വന്റി-20 എന്ന ഗ്രൂപ്പിനെ  അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനുള്ള അവകാശം നല്‍കുന്നുള്ളൂ. രാഷ്ട്രീയപരമായ സ്വാതന്ത്ര്യത്തെ പൂര്‍ണമായും അത് എതിര്‍ക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആര്‍ക്കുംതന്നെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ല. കൂടാതെ ട്വന്റി-20 നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണമായ പിന്തുണ നല്‍കേണ്ട തുണ്ട ്. അല്ലാത്തവര്‍ക്കും ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വിതരണം ചെയ്യുന്നതല്ല.
        
എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായി പഞ്ചായത്തില്‍ മെമ്പറായ അബ്ദുള്‍ റഹിമാന്റെ വാക്കുകള്‍:   “എന്റെ വാര്‍ഡിലെ ഭൂരിഭാഗം ആളുകള്‍ക്കും കമ്പനി ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിന്റെ  ഭാഗമായുള്ള  കാര്‍ഡ് വിതരണം ചെയ്തിട്ടില്ല. അതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് അവര്‍ എന്നെ രാഷ്ട്രീയമായി പിന്തുണച്ചു എന്നതാണ്. കൂടാതെ പഞ്ചായത്തിനകത്ത്  കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മലിനീകരണ പ്രശ്‌നം കൂടുതല്‍ അനുഭവിക്കുന്ന വാര്‍ഡ് കൂടിയാണ് എന്റേത്. അതിന്റേതായ എതിര്‍പ്പു കളും ഇവിടെ നിലനില്‍ക്കുന്നു. ഇക്കാരണത്താല്‍ അവര്‍ക്ക് കാര്‍ഡ് വിതരണം ചെയ്യുന്നില്ല. കമ്പനിക്ക് അനുകൂകൂലമായ ആളുകളെ വളര്‍ത്തിയെടുക്കുക മാത്രമാണ് ഈ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിലൂടെ അവര്‍ ചെയ്യുന്നത്”. പഴയ ജാതി, ജന്മി, നാടുവാഴിത്ത വ്യവസ്ഥയ്ക്ക് സമാനമായ രീതിയിലാണ് ട്വന്റി-20 യുടെ പ്രവര്‍ത്തനം നടക്കുന്നത്. ജനങ്ങളെ പൂര്‍ണ്ണമായും മാനസിക അടിമത്തത്തിലേക്ക് നയിച്ചിരിക്കുന്നു. ഒരു വ്യക്തി പുറപ്പെടുവിക്കുന്ന തീരുമാനങ്ങള്‍ മാത്രം മുന്നില്‍ കണ്ട ുകൊണ്ട ് അതിനു വിധേയമായി അവര്‍ ജീവിതം മുന്നോട്ടു കൊണ്ട ുപോകുന്നു. ആ വ്യക്തിയുടെ തീരുമാനത്തിനപ്പുറം മറ്റാരുടെയും തീരുമാനത്തിന് ഭൂരിഭാഗം ജനങ്ങളും പ്രാധാന്യം നല്‍കുന്നില്ല. അരാഷ്ട്രീയ സംവിധാനത്തിനു കീഴിലേ ക്കുള്ള ജനങ്ങളുടെ മാറ്റമാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. ഇന്ന് കിഴക്കമ്പലം പഞ്ചായത്തില്‍ പ്രതിഷേധങ്ങളില്ല. സമരങ്ങളോ എതിര്‍പ്പുകളോ ഇല്ല. ഒരു ജനാധിപത്യ സംവിധാനമാണ് നിലനില്‍ക്കുന്ന തെങ്കില്‍ ഇവയെല്ലാം നാം കാണേണ്ട തുണ്ട ്. ഇനി അവിടുത്തെ ജനങ്ങള്‍ സമരത്തിലേക്ക് പോവുക യാണെങ്കില്‍ തന്നെ അവര്‍ക്ക് നേരിടേണ്ട ി വരുന്നത് ചിലപ്പോള്‍ സ്വന്തം മാതാവിനെയോ, പിതാവിനെയോ, പുത്രനെയോ, സഹോദരനെയോ, സഹോദരിയെയോ ആണ്. ഇക്കാരണത്താല്‍ പലര്‍ക്കും പല തീരുമാനങ്ങളും മാനസികമായി അംഗീകരിക്കാന്‍ സാധ്യമല്ലെങ്കില്‍ പോലും അതിനെ അംഗീകരി ക്കുന്നുവെന്ന ഭാവത്തോടുകൂടി മാറിനില്‍ക്കാന്‍ മാത്രമാണ് സാധിക്കുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്ക ള്‍ മാത്രമാണ് ഇപ്പോള്‍ പ്രത്യക്ഷത്തില്‍ ഈ എതിര്‍പ്പിനെ പ്രകടമാക്കുന്നത്. എന്നാല്‍ അവരെ ഭൂരിഭാഗം ജനങ്ങളും വികസനവിരോധികളും സേവനവിരുദ്ധരുമായി മുദ്രകുത്തുകയും ചെയ്യുന്നു”.
          
ഫ്രാങ്ക്ഫര്‍ട്ട് സ്കൂളിലെ ചിന്തകര്‍ വിശകലനം ചെയ്തത് ഭരണകൂടം വഴി വികസിക്കുന്ന        മുതലാളിത്തമാണ് ഫാസിസം എന്നാണ്. ഭരണകൂടം എന്നുപറയുന്നത് ആധിപത്യ സ്വഭാവമുള്ള ഭരണകൂ ടം എന്നര്‍ത്ഥം. ഈ ആശയത്തോട് സമാനമായ അവസ്ഥയാണ് കിഴക്കമ്പലത്ത് കാണാന്‍ സാധിക്കുന്നത്. ഗ്രൂപ്പിന്റെ ആധിപത്യ ആശയങ്ങള്‍ക്കെല്ലാം പിന്തുണ നല്‍കിക്കൊണ്ട ് പഞ്ചായത്തിലെ     ഭരണാധികാരികള്‍ പ്രവര്‍ത്തിക്കുന്നു. അതിനായി സാധിക്കാത്ത കുരുക്കിന കത്താണ് കിഴക്കമ്പലം പഞ്ചായത്ത് ഉള്‍പ്പെട്ടിരിക്കുന്നത്.  കിഴക്കമ്പലത്തെ സമഗ്രാധിപത്യമാണ് കമ്പനി ലക്ഷ്യംവയ്ക്കുന്നത്. സമഗ്രാധിപത്യം എന്നത് ഫാസിസ്റ്റ് യുക്തികൂടിയാണ്. ഇത്തരം ആധിപത്യങ്ങള്‍ ഒരു ജനാധിപത്യസംവിധാനത്തിന്റെ ഭാഗമായി നിന്നു പ്രവര്‍ത്തിക്കുമ്പോള്‍ അത് കൂടുതല്‍ പ്രകടമാവുന്നത് പണാധിപത്യത്തിലൂടെയാണ്. കിഴക്കമ്പലത്ത് അത് വ്യക്തമായി പ്രകടമാകുന്നു. കമ്പനി നിര്‍വഹിക്കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ അതിന്റെ പ്രത്യക്ഷ ധര്‍മ്മമായി നിലനില്‍ക്കുമ്പോള്‍ ഒരു ഗ്രാമീണ ജനതയെ മുഴുവന്‍ കമ്പനിക്ക് അനുകൂലമായി നിര്‍ത്തുകയും അതുവഴി ഒരു മാനസീക അടിമത്തത്തിനകത്തേക്ക് നയിക്കുകയും ചെയ്യുന്ന പരോക്ഷധര്‍മ്മം കൂടി നടപ്പിലാകുന്നു എന്നത് കിഴക്കമ്പലത്തെ സംബന്ധിച്ച് യാഥാര്‍ത്ഥ്യമാണ്.
          
വികസനം മനുഷ്യജീവിതത്തില്‍ കൊണ്ട ുവരുന്ന മാറ്റം അതില്‍ ഗുണമേന്മ ഉണ്ട ാക്കുന്നുണ്ടേ ാ എന്ന ചോദ്യം നാം ഉയര്‍ത്തുകയാണെങ്കില്‍ എന്താണ് ആ ഗുണം എന്നും അതിന്റെ മൂല്യനിര്‍ണയം  എങ്ങനെ സാധിക്കും എന്നും നമുക്ക് വ്യക്തമായിരിക്കണം. വ്യക്തതയുണ്ടെ ങ്കില്‍ വികസനത്തെ മൂല്യനിര്‍ണയം നടത്താന്‍ നാം പ്രാപ്തമാവും. ആ ഗുണം അനുഭവവേദ്യമായിരിക്കണം. ആ ഗുണം ഇപ്പോള്‍ മനുഷ്യജീവിതത്തില്‍ ഇത്രകണ്ട ് ഉണ്ടെ ന്ന് കാണിക്കാന്‍ കഴിയണം. ഈ ആശയത്തിലേക്ക്     നമ്മെ നയിക്കാന്‍ യോഗ്യമായ ഒന്നായി അമര്‍ത്യാസെന്‍ വിഭാവനം ചെയ്യുന്നത് ഭമനുഷ്യജീവിതത്തെ            ചെയ്യലുകളുടെയും ആയിരിക്കലുകളുടെയും ഒരു ഗണമായി’ കാണുന്ന സമീപനമാണ്. വര്‍ത്തിക്കുന്നതിന്റെ       മാനങ്ങളാണ് ചെയ്യലും ആയിരിക്കലും. ചെയ്യാനും ആയിരിക്കാനും പ്രാപ്തി ഉണ്ട ായിരിക്കേണ്ട തുണ്ട ്. വ്യക്തികള്‍ അവിടെ നിഷ്ക്രിയരല്ല, സക്രിയരാണ് (നിസാര്‍ അഹമ്മദ്, 2018). അമര്‍ത്യാസെന്നിന്റെ ഈ ആശയത്തെ മുന്‍നിര്‍ത്തി കിഴക്കമ്പലം പഞ്ചായത്തിലെ പ്രവര്‍ത്തനത്തെ വിശകലനം ചെയ്യുമ്പോള്‍        അത് തീര്‍ത്തും ജനാധിപത്യപരമല്ലെന്ന് പറയാവുന്നതാണ്. അവിടം വികസന പ്രവര്‍ത്തനത്തെ      വിലയിരുത്താന്‍ സാധിക്കാത്ത ഒരു വിഭാഗമാണ് നിലനില്‍ക്കുന്നത്. ഭരണാധികാരികള്‍ ആ ഭരണം ജനാധിപത്യപരമാണെന്ന് വാദിക്കുമെങ്കിലും ഈ ആശയത്തെ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ വികസനം വ്യക്തികളെ നിഷ്ക്രിയരായി മാറ്റിക്കൊണ്ട ിരിക്കുന്നു. പഞ്ചായത്തിനകത്ത് വിശാലമായ രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ അതിന്റെ ഗുണദോഷവശങ്ങള്‍ വിലയിരുത്താന്‍   സാധിക്കാത്ത രീതിയില്‍ അവര്‍ക്കുചുറ്റും ഏര്‍പ്പെടുത്തിയിട്ടുള്ള ട്വന്റി-20 യുടെ ആശയപരമായ    ആധിപത്യം വിലങ്ങായി നില്‍ക്കുന്നു.
         
ഭജനാധിപത്യ ആശയങ്ങള്‍ ജനങ്ങള്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ,  നിലനില്‍ക്കുന്നതിന്റെ, മൂല്യപരമായ മാനമാണ്. ഇവ വെറും പൊള്ളയായ സങ്കല്പങ്ങളല്ലാതിരിക്ക ണമെങ്കില്‍ പൊതുവായ നിരീക്ഷണത്തിന്റെയും അളക്കലിന്റെയും മാനദണ്ഡങ്ങളനുസരിച്ച്  ജനജീവിതത്തില്‍  പ്രകടമായിരിക്കണം. ഏതൊക്കെ നിലകളില്‍ അവയുടെ അഭാവവും സാന്നിധ്യവും സംഭവിക്കുന്നു എന്ന് നിശ്ചയിക്കാനാവണം.  മനുഷ്യജീവിതത്തിന്റെ പ്രവര്‍ത്തികള്‍ക്ക് ഒരു ആന്തരികമൂല്യം, സ്വതസിദ്ധമൂല്യം എന്നിവ ഉണ്ട ്. എന്തിനെങ്കിലും വേണ്ട ിയല്ല അവന്‍ പ്രവര്‍ത്തിക്കുന്നത്.     വികസനത്തിലന്തര്‍ഭവിച്ച ധാര്‍മ്മികത നേടുന്നതിന് നാം അതുകൊണ്ട ് സമ്പദ്‌വ്യവസ്ഥയുടെ വേരുകള്‍ വരേക്കു പോകണം (നിസാര്‍ അഹമ്മദ്, 2018)’. കിഴക്കമ്പലം പഞ്ചായത്തിനകത്ത് സംഭവിച്ചിരിക്കുന്ന കോര്‍പ്പറേറ്റ് ആധിപത്യം ഈ വാക്കുകള്‍ക്ക് സമാനമാണ്. പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ നിന്നും 50% വരെ വിലക്കുറവില്‍ സാധനങ്ങള്‍ നല്‍ക്കുന്നതിനാല്‍ ജനങ്ങള്‍ അത് വേണ്ടെ ന്നു വയ്ക്കുന്നില്ല. അത് ലഭിക്കുന്നതിനായി കമ്പനിയുടെ പ്രവര്‍ത്തനം ജനങ്ങളുടെ ആവശ്യമായി മാറിയിരിക്കുന്നു. ദശാബ്ദങ്ങളോളം കേരളത്തില്‍ നിലനിന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കോ പ്രത്യയശാസ്ത്രങ്ങള്‍ക്കോ ഒന്നുംതന്നെ സാധിക്കാത്ത സേവന യാഥാര്‍ത്ഥ്യങ്ങളാണ്  ഒരു കമ്പനി നിമിഷനേരംകൊണ്ട ് കിഴക്കമ്പലത്ത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. കമ്പനിയുടെ പണാധിപത്യം ആണ് അതിലൂടെ പ്രകടമായത്. സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഇത്തരത്തിലുള്ള സേവനങ്ങ ളാണെങ്കിലും രാഷ്ട്രീയ സംവിധാനത്തിനകത്ത് നിയമാനുസൃതമായ ചട്ടങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുമ്പോള്‍ അത് സാധ്യമല്ലെന്നാണ് യാഥാര്‍ത്ഥ്യം.
             
കോര്‍പ്പറേറ്റ് കൂട്ടായ്മയെ മുന്‍നിര്‍ത്തിയുള്ള പഞ്ചായത്തിന്റെ ഭരണം 2020 ല്‍ ഇന്ത്യയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനത്ത് കിഴക്കമ്പലം പഞ്ചായത്തിനെ എത്തിക്കുക എന്നതായിരുന്നു. എന്നാല്‍ ആ നീട്ടത്തിലേക്കെത്തുന്നതിന് ഇനിയും മുന്നോട്ടു പോവുണ്ടെ ന്ന് ട്വന്റി-20 പറയുന്നു. അതിനായി ഒരിക്കല്‍ കൂടി പഞ്ചായത്തില്‍ അധികാരത്തില്‍ വരേണ്ട തുണ്ടെ ന്നും അവര്‍ ജനങ്ങള്‍ അതിനായി മുന്നോട്ടുവരണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ മറ്റു പ്രദശങ്ങളെ അപക്ഷിച്ച് ജനാധിപത്യത്തിന്റെ ഏറ്റവും ശക്തവും നീതിയുക്തവുമായ പ്രദശമായി കേരളത്തെ നോക്കികാണുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ സംവീധാനവും പൊതുപ്രവര്‍ത്തനവും സാധാരണ ജനങ്ങള്‍ക്കിടയില്‍ എത്രത്തോളം സ്വീകാര്യത നല്‍കുന്നുവെന്നും അതിനൊരു ബദല്‍ സംവീധാനം ലഭ്യമായാല്‍ ഏതുനിമിഷവും മലയാളിയുടെ ഈ മനോഭാവത്തില്‍ മാറ്റം സൃഷ്ടിക്കപ്പെടും എന്നതിന്റെ ഉത്തമ ഉദാഹരണമാണ കിഴക്കമ്പലത്തെ ജനങ്ങള്‍.



Join WhatsApp News
Rinsha 2020-08-12 23:45:32
Good view and presentation
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക