Image

വിദേശ യാത്രകളില്‍ സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: സുരേന്ദ്രന്‍

Published on 13 August, 2020
വിദേശ യാത്രകളില്‍ സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: സുരേന്ദ്രന്‍

തിരുവനന്തപുരം: വിദേശ യാത്രകളില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സ്വപ്ന ഏതൊക്കെ കാര്യങ്ങളിലാണ് വിദേശരാജ്യങ്ങളില്‍ ഇടനിലക്കാരിയായിട്ടുള്ളതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞാലേ പറ്റുവെന്നും സുരേന്ദ്രന്‍ സൂചിപ്പിച്ചു.



വടക്കാഞ്ചേരി പ്രോജക്റ്റുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് കൈക്കൂലിയായി കിട്ടിയത് ഒരു കോടി രൂപയാണെന്നും അത് കരാറുകാരന്‍ തന്നെ സമ്മതിക്കുന്നുവെന്നും സര്‍ക്കാരിന്റെ പ്രോജക്റ്റില്‍ ഇത്തരം കള്ളക്കടത്തുക്കാര്‍ക്ക് എങ്ങനെയാണ് കൈക്കൂലി ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.




.!

കൂടാതെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്വപ്ന ഗള്‍ഫില്‍പോയതെങ്കില്‍ കൈക്കൂലി കിട്ടിയ വിവരവും കമ്മീഷന്‍ കിട്ടിയതുമൊക്കെ എങ്ങനെ അറിയാതെ പോകുന്നതെന്നും സ്വപ്ന മുഖ്യമന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും കൂടെ എന്തിന് വിദേശ നടത്തിയെന്നും അതിന് എന്ത് അധികാരമാണ് അവര്‍ക്കുള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക