Image

ഫോമാ ഇലക്ഷൻ വേണോ? ജാതി സമ്പ്രദായം അമേരിക്കയിൽ (അമേരിക്കൻ തരികിട-16)

Published on 07 September, 2020
ഫോമാ ഇലക്ഷൻ വേണോ? ജാതി സമ്പ്രദായം  അമേരിക്കയിൽ  (അമേരിക്കൻ തരികിട-16)

https://www.youtube.com/watch?v=y6QOv5Q3KcM

ഫോമാ ഇലക്ഷൻ വേണോ? ജാതി അമേരിക്കയിൽ  (അമേരിക്കൻ തരികിട-16)
 
view all: 
 
പത്രങ്ങൾക്ക് ഒരു കുത്ത്; സിനിമയിലെ പേക്കോലങ്ങൾ  (അമേരിക്കൻ തരികിട-14)
 
ആനന്ദ് ജോൺ: 14 വർഷം   ജയിലിൽ  (അമേരിക്കൻ തരികിട-13)
 
12) മഹാബലി, വാമനമൂർത്തി; സ്വന്തമായി തോക്ക്  വേണോ? (അമേരിക്കൻ തരികിട-12)
 
11) ഞങ്ങൾക്ക് ഓണമില്ല; ഈ കലാപം എന്ന് തീരും? (അമേരിക്കൻ തരികിട-11)https://www.youtube.com/watch?v=H8czwYEK52Q
 
10) അമ്മയെ കൊല്ലുന്നവർ (അമേരിക്കൻ തരികിട-10-WATCH BELOW)
9 ) അമേരിക്കൻ ജയിലിൽ വധശിക്ഷ കാത്ത് 2  ഇന്ത്യാക്കാർ 
8) ചില ഇന്ത്യാവിരുദ്ധ ചിന്തകൾ 
7) രണ്ട്  ദുഃഖ പുത്രിമാർ 
6) അന്യന്റെ കിഡ്‌നി ആഗ്രഹിക്കാമോ?
5) കമലാ ഹാരിസിന്റെ മതം 
4) നാട്ടുകാരാണ് നരകം 
3) പള്ളി വഴക്ക് 
2) ഫൊക്കാന, ഫോമാ, വേൾഡ് മലയാളി 
1) കമലാ ഹാരിസ് 
Join WhatsApp News
Sudhir Panikkaveetil 2020-09-07 11:28:48
അമേരിക്കയിലേക്ക് കുടിയേറിയവർ അവരുടെ രാജ്യത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവിടേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യക്കാർ അവരുടെ ജാതി വ്യവസ്ഥയും. പുതിയ തലമുറ ജാതിയിൽ നിന്ന് മോചിതരല്ല. ഗയാനക്കാർ വരെ അവരുടെ പൂർവികർ ബ്രാഹ്മണരാണെന്നു അവകാശപ്പെടുന്നു. ചരിത്രം അവരെ നിരാശപ്പെടുത്തുമെങ്കിലും. മലയാളികൾ ജാതി കൈവിടുകയില്ല. ഒരു യുവാവും മധ്യവയസ്കനും തമ്മിലുള്ള സംസാരം കേൾക്കുക. പുതിയ തലമുറയാണ് കൂടുതൽ ജാതി വ്യവസ്ഥയിൽ അഭിമാനം കൊള്ളുന്നവർ. യുവാവ്: അങ്കിളിന്റെ ഒടുക്കത്തെ (last name) പേര് എന്ത്? മധ്യവയസ്‌കൻ : പറയുന്നു. അപ്പോൾ അങ്കിളിനു വാല് ഇല്ല അല്ലെ. അപ്പോൾ ഞാൻ അങ്കിളിനെക്കാൾ മീതെയാണ്.എന്നെ ടാൻ-മ്പു -റാ -ൻ എന്ന് വിളിക്കണം. മധ്യവയസ്‌കൻ അയാളുടെ വാല് പുറത്തെത്തു പറഞ്ഞു. നീ പോടാ ചെക്കാ..ഞങ്ങളുടെ നാട്ടിൽ അത് വയ്ക്കാറില്ല. ഞാൻ നിന്നെക്കാൾ മീതെയാണ്. പോയി നിന്നെ ഈ നിലയിലാക്കിയ നിന്റെ തന്തയോട് ചോദിക്കുക. അയാൾ പിറ്റേദിവസം മുതൽ വാല് വയ്ക്കാൻ തുടങ്ങി. അതുകൊണ്ട് അമേരിക്കയിൽ ജാതിവ്യവസ്ഥ രൂക്ഷമായി തന്നെ ഇന്ത്യൻ സമൂഹത്തിൽ തുടരും.കുഴപ്പമൊന്നുമില്ല. അതിങ്ങനെ വിളംബരം ചെയ്തു നടന്ന് ഞാൻ നിന്നെക്കാൾ മീതെ എന്ന് പറയുകയല്ലാതെ നാട്ടിൽ പണ്ട് കാലത്ത് നടന്ന അനിഷ്ട സംഭവങ്ങൾ അതുമൂലം ഉണ്ടാകില്ല.
അനുകമ്പ നിറഞ്ഞ മനസ്സ് 2020-09-07 14:08:54
സെപ്റ്റംബർ - 07 ചട്ടമ്പിസ്വാമികളുടെ ജന്മദിനം . # ബ്രാഹ്മണ്യത്തിനെതിരെ പോരടിച്ച നവോത്ഥാന ശിൽപി # മതാധിപത്യ ശക്തികളുടെയും ജാതിമാടമ്പിക ളുടെയും ക്രൂരതകൾക്കെതിരെ പ്രതികരിക്കു കയും ബ്രാഹ്മണ്യത്തിൻ്റെ ധൈഷണികാധിപ ത്യത്തിനെതിരെ വൈജ്ഞാനിക കലാപം നട ത്തുകയും ചെയ്ത ആത്മീയ ആചാര്യനായി രുന്നു ചട്ടമ്പിസ്വാമികൾ. ബ്രാഹ്മണ്യത്തിൻ്റെ ധൈഷണിക-ആധിപത്യത്തിനെതിരെ എഴു തപ്പെട്ട ആദ്യകൃതി എന്നു വിശേഷിപ്പിക്കുന്ന ത് ചട്ടമ്പിസ്വാമികളുടെ "വേദാധികാര നിരൂപ ണ "മാണ്. ശൂദ്രർക്കും സ്ത്രീകൾക്കും വേദാ ധികാരം നിഷേധിക്കുന്ന ബ്രാഹ്മണ്യ ആചാര വ്യവസ്ഥയ്ക്കെതിരായ പോരാട്ടമായിരുന്നു സ്വാമികളുടെ ഈ കൃതി. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയേയും പ്രാ കൃതമായ ആചാരങ്ങളെയും ചോദ്യം ചെയ്‌ ത് മതനവീകരണത്തിൻ്റെ പാതയിൽ ആധു നികചിന്തകളെ പ്രതിഷ്ഠിക്കാൻ ശ്രമിച്ച സ്വാമികൾ ,കേരളീയനവോതത്ഥാന ചരി ത്രത്തിലെ അഗ്രഗണ്യനായിരുന്ന ശ്രീനാരാ യണ ഗുരുവിൻ്റെ സമകാലികനും സുഹൃത്തു മായിരുന്നു. ബ്രാഹ്മണ്യത്തോടുള്ള ശക്തമായ എതിർപ്പ് , വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധ്യം ,സ്ത്രീ പുരുഷ സമത്വവാദം ,സാർവത്രിക വിദ്യാഭ്യാ സത്തിനായുള്ള ആഹ്വാനം തുടങ്ങിയവ സ്വാമികളുടെ പ്രവർത്തനങ്ങളുടെയും ചിന്താ വ്യാപാരത്തിൻ്റെയും മേഖലകളായിരുന്നു. നായർ ജാതിസംഘടനയെ അകറ്റി നിർത്തി യിരുന്ന സ്വാമികൾ ,നായൻമാരുടെ "കുരു" വായി തന്നെ പ്രതിഷ്ഠിക്കരുതെന്ന് ആക്ഷേ പിച്ചിട്ടുള്ളതായി ജീവചരിത്രകാരൻമാരിലൊ രാൾ രേഖപ്പെടുത്തുന്നു. " അനുകമ്പയാകുന്ന തേൻ കൊണ്ട് നിറഞ്ഞതാകണം മനുഷ്യമനസ്സ്''- posted by -ചാണക്യന്‍ *നമ്മള്‍ എല്ലാം വെറും കസ്റ്റോഡിയന്‍മ്മാര്‍ മാത്രമാണ്; ആര്‍ക്കും ഒന്നും സോന്തമല്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക