Image

ഓക്സ്ഫഡ് സര്‍വകലാശാലയുടെ ഇന്ത്യയിലെ കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചു

Published on 10 September, 2020
ഓക്സ്ഫഡ് സര്‍വകലാശാലയുടെ ഇന്ത്യയിലെ കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി | ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വാക്സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍ത്തിവെച്ചു. 


വാക്സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് ബ്രിട്ടനില്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തുന്നത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ) കൂടുതല്‍ നിര്‍ദേശങ്ങള്‍ ലഭിച്ചതിന് ശേഷം തുടര്‍ പരിശോധന മതിയെന്നാണ് തീരുമാനമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.


രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ നേരത്തേ അനുമതി നേടിയ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ എന്തുകൊണ്ട് നിര്‍ത്തിവെക്കുന്നില്ലെന്ന് വ്യക്തമാക്കാനും ഡി ജി സി എ ഡോ. വി ജി സോമാനി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്.രാജ്യത്ത് 17 നഗരങ്ങളിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ പരീക്ഷണങ്ങള്‍ നടുന്നവരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക