Image

അറബിയും അളിയനും വെബ് സീരിസ് - ഇത് നടന്ന സംഭവമോ?

Published on 14 September, 2020
അറബിയും അളിയനും വെബ് സീരിസ് -  ഇത് നടന്ന സംഭവമോ?
സൗദി അറേബ്യ :തികച്ചും തമാശകൾ മാത്രം കോർത്തിണക്കികൊണ്ട് പ്രവാസലോകത്തു  നിന്നും  ചിത്രീകരിച്ച   വെബ് സീരീസിന്റ ആദ്യ  എപ്പിസോഡുകണ്ട പലർക്കും സംശയം ഇത് നടന്ന സംഭവം ആണോന്ന്, പലരാജ്യക്കാരും അറബികളെ പറ്റിച്ചു കടന്നു കളയാറുണ്ട്, അത്രക്ക് നിശ്കളങ്കരാണ്,ചില അറബികൾ,സ്‌നേഹിച്ചാൽ ജീവൻ തന്നെ നൽകും, പക്ഷെ കലാഭവൻ ഷാരോൺ ഷെരീഫിന്റെ കഥയും തിരക്കഥയും, വളരെ വെത്യസ്തമായാണ് മുന്നോട്ട് പോകുന്നത്,  എല്ലാം തന്നെ പടാർ കോമഡിയാണ്‌, ഒരു പാവപെട്ട അറബി, കേരളത്തോടുള്ള അതിയായ തന്റെ  ഇഷ്ടം കാരണം,
ഒരു മലയാളി പെൺകുട്ടിയെ തന്റെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നു, കുറെ വർഷങ്ങൾ കടന്നുപോയി, കേരത്തിൽ നിന്നും അറബി കെട്ടിയ പെൺകുട്ടിക്ക്, ഒരു സഹോദരൻ ഉണ്ട്,സകല ഉഡായിപ്പുകളുമായി നാട്ടിൽ,തെണ്ടിത്തിരിഞ്ഞു നടന്ന, അവനെ ഭാര്യയുടെ നിർബന്ധപ്രകാരം ഗൾഫിലേക് കൊണ്ടുവരുന്നു...  അവിടെ തുടങ്ങുകയാണ് കഥ,കോടികൾ  ആസ്‌ഥിയുള്ള,നിഷ്കളങ്കനായ പാവപെട്ടഅറബിയാണ്, സ്വന്തം പെങ്ങളുടെ കെട്ടിയോനായ അറബിയെ എങ്ങനേലും ഒതുക്കി സ്വത്തുക്കൾ കൈക്കലാക്കാൻ പ്ലാൻ ചെയ്തു നടക്കുകയാണ്,അളിയൻ പക്ഷെ ചെന്നെത്തുന്നതെല്ലാം,മണ്ടത്തരങ്ങളിലേക്കാണ്, കൂട്ടിന് തിരുമണ്ടൻമാരായ കൂറേ കൂട്ടുകാരും ഉണ്ട്, അറബിക്കും മലയാളിക്കും ജനയിച്ച മലയാളവും അറബിയും നന്നായി അറിയാവുന്ന,മകൻ, അളിയനിട്ട് നല്ല,പണികൊടുക്കാൻ നടക്കുകയാണ്, 
 കോവിട് എന്ന മഹാമാരി തകർത്തെറിഞ്ഞ ഈ ലോകത്തിൽ  എവിടെ നിന്നും കാണാനും കേൾക്കാനും കഴിയുന്നത് വിഷമതകൾ മാത്രം എന്നാൽ നിത്യ ജീവിതത്തിലെ വീണുകിട്ടിയ ചില മുഹൂർത്തങ്ങളെ കോർത്തിണ ക്കികൊണ്ട് വ്യത്യസ്തമയ പ്രമേയങ്ങളെ അന്യ ഭാഷ സംസ്കാരങ്ങളെയും ഉൾപ്പെടുത്തികൊണ്ട് ഓരോ എപ്പിസോഡുകളും കടന്നു പോകും  എന്ന് ശ്രീ കലാഭവൻ ഷാരോൺ ഷെരീഫ് മാധ്യമങ്ങളോട് പറഞ്ഞു,ഗംഭീരമായ ഓണസദ്യയോട് കൂടി  ആദ്യ പ്രദർശനം അൽ ഹസാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു, പടാർ മീഡിയ എന്ന  യൂട്യൂബ് ചാനലിലൂടെ നിങ്ങൾക്ക് എപ്പിസോഡുകൾ കാണാം,
https://www.youtube.com/channel/UCm6E4efDl2gA0UuWZdYW5pg    സൗദി ഗ്രീൻ ചാനലിന്റെ ഓണറായ ഷിബു ചെങ്ങന്നൂരാണ്, വെബ് സീരിസ്  നിർമ്മിക്കുന്നത്. ക്യാമറ യൂണിറ്റ്,ഡബ്ബിങ് എഡിറ്റിംഗ് ഗോൾഡൻ ഗ്രേപ്സും, ചിത്ര സംയോജനം ഷെമിൻ ഷാരോൺ & അൻഷാദ് ഫിലിം ക്രാഫ്റ്റും നിർവഹിക്കുന്നു,   മലയാള സിനിമയിൽ ഏറെ ശ്രേദ്ധേയനായ സത്യജിത് z bull ആണ് ഗാനങ്ങളും പശ്ചാതല സംഗീതവും നിർവഹിക്കുന്നത്. ഛായാഗ്രഹണം മലയാളസിനിമാപ്രവർത്തകരുടെ സഘടനയായ ഫിലിം ക്രാഫ്റ്റ്‌ന്റെ മുൻ കോഡിനേറ്റർ അൻഷാദ് ഫിലിം ക്രാഫ്റ്റ്,അസോസിയേറ്റ് ഡയറക്ടർ ഷിബു ചെങ്ങന്നൂർ,പ്രധാന വേഷം ചെയ്യുന്നവർ,ഷാരോൺ ഷെരീഫ്,അഷറഫ് എടക്കര,ഷബാന അൻഷാദ്, ഷിബു ചെങ്ങന്നൂർ, ആദം റിയാസ്, സക്കീർ ദാനത്ത്, ജിദ്ദയിലും,തബൂക്കിലും,ദമാമിലും റിയാദിലുമുള്ള അംമ്പതിൽ പരം കലാകാർ ഇതിൽ  അഭിനയിക്കുന്നു, കുടുംബപ്രക്ഷകരെ ചിരിയുടെ ചിത്ര വസന്തം വിരിയിക്കാൻ അവർ എത്തുകയാണ് 
അറബിയും അളിയനും 
കഥാപാത്രങ്ങളെ പരിചയപ്പെടാനായി ഈ വീഡിയോ കാണാം
https://youtu.be/5g32oMVAovA
അറബിയും അളിയനും വെബ് സീരിസ് -  ഇത് നടന്ന സംഭവമോ?
അറബിയും അളിയനും വെബ് സീരിസ് -  ഇത് നടന്ന സംഭവമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക