Image

എട്ടുമണിക്കൂറില്‍ 101 കവിതകള്‍ രചിച്ച് കണ്ണന് പ്രണാമം അര്‍പ്പിച്ച് രാജന്‍ കിണറ്റിങ്കര

Published on 14 September, 2020
എട്ടുമണിക്കൂറില്‍ 101 കവിതകള്‍ രചിച്ച് കണ്ണന് പ്രണാമം അര്‍പ്പിച്ച് രാജന്‍ കിണറ്റിങ്കര
മുംബൈ : അഷ്ടമിരോഹിണി ദിനത്തില്‍ എട്ട് മണിക്കൂര്‍ കൊണ്ട് 101 കൃഷ്ണസ്തുതികള്‍ കവിതാ രൂപത്തിലെഴുതി രാജന്‍ കിണറ്റിങ്കര. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നവ മാധ്യമങ്ങളിലും സജീവമായ രാജന്റെ വേറിട്ടൊരു ഉദ്യമമായിരുന്നു ഇത്.

അഷ്ടമിരോഹിണി നാളില്‍ കണ്ണന് പ്രണാമം എന്ന ശീര്‍ഷകത്തില്‍ എട്ട് മണിക്കൂറെടുത്ത് 101 ചെറുകവിതകള്‍ രചിച്ചാണ് ഇഷ്ട ദൈവത്തിന്റെ ജന്മദിനത്തിന് രാജന്‍ പ്രണാമം ചെയ്തത്. തയ്യാറെടുപ്പുകളില്ലാതെ പെട്ടെന്ന് തോന്നിയ ഒരു ഉള്‍പ്രേരണയാണ് ഈ രചനകളുടെ പിന്നിലെന്ന് രാജന്‍ പറയുന്നു. ഓഫീസ് ജോലിക്ക് വേണ്ടി ഇടയ്ക്കിടെ എഴുത്ത് നിര്‍ത്തേണ്ടി വന്നെങ്കിലും വൈകീട്ട് മൂന്ന് മണിക്ക് തുടങ്ങി വച്ച പ്രയാണം രാത്രി പന്ത്രണ്ടരയോടെ മുഴുവനാക്കാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലാണ് രാജന്‍. ഒരു നിയോഗം പോലെ രാജന്റെ ആദ്യം പ്രസിദ്ധീകരിച്ച പുസ്തകവും ശ്രീകൃഷ്ണപാദങ്ങളില്‍ എന്ന കവിതാ സമാഹാരമായിരുന്നു. കവിതയുടെ നിലവാരമല്ല തന്റെ മനസ്സിന്റെ സംതൃപ്തിയും സമര്‍പ്പണവുമാണ് വായിച്ചെടുക്കേണ്ടതെന്ന് രാജന്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക