Image

ട്രംപ് = തുറുപ്പ് = വിജയം (രാജു മൈലപ്രാ)

Published on 14 September, 2020
ട്രംപ് = തുറുപ്പ് = വിജയം (രാജു മൈലപ്രാ)
വിനോദങ്ങളിലേര്‍പ്പെടുക എന്നുള്ളത് പുരാതകാലം മുതല്‍ക്കേ മനുഷ്യര്‍ക്ക് സന്തോഷമുള്ള കാര്യമാണ്. വിനോദങ്ങളില്ലെങ്കില്‍ ജീവിതം വിരസമായിപ്പോകും.

പണ്ടുകാലത്ത് രാജാക്കന്മാര്‍ക്ക് നായാട്ടിനു പോകുന്നത് ഇഷ്ടമുള്ള ഒരു വിനോദമായിരുന്നു. കണ്ണില്‍ കാണുന്ന ആനയേയും, പുലിയേയും, കടുവായേയും, കാട്ടുപോത്തിനേയുമെല്ലാം അമ്പെയ്തു വീഴ്ത്തും. ഇന്നു ഇക്കാലത്തെപ്പോലെ വെടിവെയ്പ് അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല.

മേനകാഗാന്ധിയെപ്പോലെയുള്ള മൃഗസ്‌നേഹികളോ, രഞ്ജിനി ഹരിദാസിനെപ്പോലെയുള്ള തെരുവ് നായ സ്‌നേഹികളോ അന്നുണ്ടായിരുന്നില്ല.

അങ്ങനെ തലമുറ തലമുറ കൈമാറിവന്ന ഒരു നായാട്ട് കഥയാണ് "ശാകുന്തളം'. നിന്ന നില്‍പില്‍ ദുഷ്യന്ത മാഹാരാജാവിനൊരു പൂതി- കാട്ടില്‍ വേട്ടയ്ക്കുപോകണം. പരിവാരങ്ങളുമായി ദുഷ്യന്തന്‍ കാട്ടിലേക്ക്- അവിടെ ചെന്നപ്പോഴാണ് കഥയുടെ ട്വിസ്റ്റ്. ശകുന്തള എന്നു പേരുള്ള സുന്ദരിയായ ഒരു ആശ്രമ കന്യകയെ ഒരു കരിവണ്ട് പുറകെ നടന്ന് ശല്യം ചെയ്യുകയാണ്. "ഞാന്‍ മഹര്‍ഷി അമ്മാവനോടു പറയും, ഗുണ്ടകളെ വിട്ട് നിന്റെ മുട്ടുകാല് തല്ലിയൊടിക്കും' എന്നൊക്കെ ചില വാണിംഗ് കൊടുത്തെങ്കിലും വണ്ടു പിന്മാറുന്ന ലക്ഷണമില്ല.
വീണ്ടും ട്വിസ്റ്റ്-
നമ്മുടെ നിത്യഹരിത നായകന്‍ പ്രേംനസീറിനെപ്പോലെ ചിരിച്ചുകൊണ്ട് "മണ്ടിപ്പെണ്ണേ!' എന്നൊരു ഡയലോഗുമായി, ആവനാഴിയില്‍ അമ്പും വില്ലുമായി ശകുന്തളയുടെ രക്ഷകനായി രംഗപ്രവേശനം ചെയ്യുന്നത്.
പിന്നെ മോതിരം കൈമാറിയെന്നോ
അവളുടെ വയറ്റില്‍ ഗര്‍ഭമുന കൊണ്ടെന്നോ
അവള്‍ ഗര്‍ഭിണിയായെന്നോ മറ്റുമുള്ള കഥകള്‍.

മാലിനി നദിയില്‍ കണ്ണാടി നോക്കി മേക്കപ്പിട്ടുകൊണ്ടിരുന്ന ഒരു പുള്ളിമാന്‍ ഇതിനെല്ലാം സാക്ഷിയായി. 'ആരോടും പോയിപ്പറയരുതീക്കഥ' എന്നു താണുവീണ്ട് പറഞ്ഞതാണ്. ആരു കേള്‍ക്കാന്‍- എരിവും പുളിയുമുള്ള ഒരു കഥ കിട്ടിയാല്‍ നാലു പേരോട് പറയാതെ എങ്ങനെ ഉറക്കം വരും?

മലയാളികളുടെ ഇഷ്ടപ്പെട്ട വിനോദങ്ങളിലൊന്നാണ് ചീട്ടുകളി. ചീട്ടുകളിയും വെള്ളമടിയും സഹോദന്മാരെപ്പോലെയാണ്. ഏതെല്ലാം തരത്തിലും ഇന്തതിലുമാണ് ചീട്ടുകളി. മുച്ചീട്ടുകളി മുതലങ്ങു തുടങ്ങുകയല്ലേ- പത്ത്, ഇരുപത്തിനാല്, ഇരുപത്തിയെട്ട്, അന്‍പത്തിയാറ്, റമ്മി, ബ്ലാക് ജാക്ക്...എന്നുവേണ്ട.

പാവങ്ങള്‍ പത്ത് ചക്രം വെച്ച് ഏതെങ്കിലും മരത്തിന്റെ മറവിലിരുന്ന് കളിച്ചാല്‍, പോലീസുകാര്‍ ഓടിച്ചിട്ട് പിടിക്കും. കൈയ്യിലുള്ള കാശ് തട്ടിപ്പറിച്ചിട്ട് നല്ല ചാമ്പും ചാമ്പും.

ലക്ഷങ്ങള്‍ മറിയുന്ന മുന്തിയ ക്ലബുകളില്‍ പോലീസ് ഓഫീസേഴ്‌സ് ഉള്‍പ്പടെയുള്ള മാന്യന്മാര്‍ക്ക് ചീട്ടു കളിക്കുന്നതിനു ഒരു തടസ്സവുമില്ല.

ചീട്ടുകളുടെ കൂട്ടത്തില്‍ രാജാവ്, രാജ്ഞി, ആസ്. ജോക്കര്‍ അങ്ങനെ പലതുമുണ്ട്. ഇവരെല്ലാം ശക്തരാണ്. എന്നാല്‍ വെറും ഇസ്‌പേഡ് ഏഴാംകൂലിയാണെങ്കില്‍ത്തന്നെയും, ഒത്തുകിട്ടിയാല്‍ ഇവരെയെല്ലാം ഒറ്റയടിക്ക് മലര്‍ത്തുവാനുള്ള കഴിവ്, "ട്രമ്പ്' എന്നൊരു പദവിക്കുണ്ട്- അതായത് തുറുപ്പുചീട്ടിന്.

പറഞ്ഞുവന്നപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. നമ്മുടെ അമേരിക്കന്‍ പ്രസിഡന്റിന്റെ പേര് ട്രംപ് എന്നാണല്ലോ- പ്രസിഡന്റ് തെരഞ്ഞെടുപ്പാണെങ്കില്‍ ഇങ്ങു പടിവാതില്‍ക്കല്‍ എത്തി. "കൊറോണ' ഒരു വിഷയമാണെങ്കില്‍ത്തന്നെയും, കൊറോണക്കാലമായതുകൊണ്ട് തെരഞ്ഞടുപ്പ് രംഗം അത്രകണ്ട് അങ്ങു കൊഴുക്കുന്നില്ല.

ട്രംപാണെങ്കില്‍ തനിക്കിഷ്ടമില്ലാത്തവരേയെല്ലാം തന്റെ പ്രസിഡന്റ് പദവി എന്ന തുറുപ്പു ചീട്ടിട്ട് വെട്ടി നിരത്തുകയാണ്. തനിക്കിഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന പത്രക്കാരോട് "കടക്ക് പുറത്ത്' എന്നു പറയുവാന്‍ ഒരു മടിയുമില്ല.

കഴിഞ്ഞ പ്രസിഡന്റ് മത്സരത്തിനു നില്‍ക്കുമ്പോള്‍ താന്‍ ജയിക്കുമെന്നു ട്രംപുപോലും കരുതിക്കാണില്ല. അഭിപ്രായ വോട്ടെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ വളരെ മുന്നിലാണെന്നു കണ്ട ട്രംപ് "ഈമെയില്‍ വിവാദം' എന്നൊരു തുറുപ്പുചീട്ടിറക്കി.

അവസാനം വീണു കിട്ടുന്ന ഏതെങ്കിലും വിവാദത്തെ ആശ്രയിച്ചായിരിക്കും, ഒരു സാധാരണ അമേരിക്കന്‍ പൗരന്‍ തന്റെ വോട്ട് ആര്‍ക്കാണെന്ന് നിശ്ചയിക്കുന്നത്.

ട്രംപിന്റെ എതിരാളികള്‍ അത്ര പോര- ബൈഡന് വലിയ പ്രസംഗചാതുര്യമോ, വ്യക്തമായ നയങ്ങളോ ഇല്ല- ആളുകളെ ആകര്‍ഷിക്കാനുള്ള ഒരു "കരിസ്മയുമില്ല'- പ്രായാധിക്യം മറ്റൊരു പ്രധാന ഘടകമാണ്.

വൈസ് പ്രസിഡന്റായി മത്സരിക്കുന്നത് കമലാ ഹാരിസാണ്. അവര്‍ അമേരിക്കയില്‍ ജനിച്ചു പഠിച്ചു വളര്‍ന്ന ഒരു സ്ത്രീയാണ്. കമല ഇന്ത്യക്കാരിയാണെന്നു പറഞ്ഞ് ചിലര്‍ "ജെയ്' വിളിക്കുന്നുണ്ട്. ജമൈക്കനാണെന്നു മറ്റൊരു കൂട്ടര്‍. 'ആഫ്രോ- അമേരിക്കന്‍' എന്നു മറ്റു ചിലര്‍. ഈ എത്ത്‌നിക്ക് ബാക്ക്ഗ്രൗണ്ടൊന്നും ഒരു പ്ലസ് പോയിന്റല്ല- അവരുടെ പല നിലപാടുകളും ഇന്ത്യയുടെ താത്പര്യത്തിന് എതിരായിരുന്നു എന്നു കേട്ടിട്ടുണ്ട്. അതു അവര്‍ ഒരു കഴിവില്ലാത്ത സ്ത്രീ എന്നര്‍ത്ഥമാക്കുന്നില്ല.

ട്രംപിന്റെ തുറുപ്പുചീട്ടുകള്‍ എന്തൊക്കെയാണ്? പ്രഥമവും, പ്രധാനവുമായി അമേരിക്കയിലെ മിഡില്‍ ക്ലാസിനും, അപ്പര്‍ ക്ലാസിനും കേള്‍ക്കുവാന്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ അദ്ദേഹം പ്രസംഗവേദികളില്‍ പറയുന്നു. കൈയ്യടി നേടുന്നു. ചൈനയോടുള്ള വെറുപ്പ് കിട്ടുന്ന വേദികളിലെല്ലാം വിളിച്ചുപറയുന്നു. (എങ്കിലും ചില ബിസിനസ് കരാറുകളുണ്ടെന്നു കേള്‍ക്കുന്നു).

ഇല്ലീഗലായി വന്നിട്ടുള്ള മെക്‌സിക്കരെയെല്ലാം മതിലു കെട്ടി അപ്പുറത്തു നിര്‍ത്തുമെന്നു പറയുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനു കൊടുക്കുന്ന ഗ്രാന്റ് വെറും വെയ്സ്റ്റാണെന്നു കരുതി അതു നിര്‍ത്തിവെയ്ക്കുന്നു. യു.എന്നിന്റെ കാര്യവും കണ്ടറിയണം.

ഇലക്ഷനു മുമ്പ് തന്റെ ഡെക്കില്‍ നിന്നും രണ്ട് തുറുപ്പുചീട്ട് ട്രംപിറക്കി എതിരാളികളെ വെട്ടും.
1. കൊറോണയ്ക്കു പ്രതിരോധ മരുന്ന് അല്ലെങ്കില്‍ വാക്‌സിന്‍.
2. എല്ലാ അമേരിക്കക്കാര്‍ക്കും തരക്കേടില്ലാത്ത ഒരു സ്റ്റിമുലസ് ചെക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക്.

ഒടുവില്‍ക്കിട്ടിയത്:
മറച്ചുവെയ്‌ക്കേണ്ടത് മറച്ചുവെച്ചും, പറയേണ്ട കാര്യങ്ങള്‍ പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും ജയിച്ചത്. പല മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അതു നടന്നു. അതു നടത്തി (മന്ത്രി ജലീല്‍).
ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായിവരുന്നതേയുള്ളൂ.!

Join WhatsApp News
Prediction 2020-09-14 15:07:08
ട്രംപിന്റെ വിജയം അമേരിക്കയുടെ പരാജയം. പ്രത്യേകിച്ചും അമേരിക്കൻ മലയാളികളുടെ...
Proud Indian 2020-09-14 15:43:30
We need Kamala Harris as the vice-president, so that we wii have an Indian lady as the American President.
Boby Varghese 2020-09-14 15:45:16
If you are looking for violence, arson, riots and looting, you should vote for Democrats. For law and order, vote for Republicans. If you hate this country, and want to burn our national flag, and insult our National Anthem, then you must vote for Democrats. If you think America is the best country in the whole world, then you have only one choice ie Republican.
JACOB I 2020-09-14 16:39:14
Joe Biden plays the race card, America plays the Trump card.
Proud American 2020-09-14 17:05:34
This lotus will not bloom here.
Orma 2020-09-14 17:46:24
ഓർമ്മ ശക്തി നഷ്ടപ്പെട്ട ഒരാൾ അമേരിക്കയുടെ തലവൻ ആയാൽ എന്താകും സ്ഥിതി.അതേപ്പറ്റി ഓർത്തപ്പോൾ പേടിയാകുന്നു,ഓർമ്മ ശക്തി ഉള്ളതും ചുറുചുറുക്ക് ഉള്ളതും ലോക രാജ്യങ്ങൾ വരെ ബഹുമാനിക്കുന്നതും സമാധാനത്തിനുള്ള നോബൽ പ്രൈസ് വരെ കിട്ടാൻ സാധ്യത ഉള്ളതുമായ ഒരാൾ ഒരു പ്രതിഫലവും കൂടാതെ രാജ്യത്തെ നയിക്കാൻ തയ്യാറായാൽ അതിനെ പിന്തുണക്കുന്നതല്ലേ നല്ലത്.
Anthappan 2020-09-14 19:14:45
Trump must be tried for negligence homicide. He purposely hid the truth about corona virus and misguided the public. He also encouraged the public not to wear mask and encouraged to break the social distancing guideline that his own CDC advised. It is your ignorance and blind faith in this self absorbed man to make you say that Biden lacks the qualities that he needs to be the president of United States. Right now he is the best alternative for America. America is facing four crisis now as Biden said, " The worst pandemic in 100 years, The worst economy and unemployment after great depression, worst climate change impact , and the rise of White Supremacy" Biden has put forth many policies which would address all these issues. But, some unknown reason you don't understand it or you don't want to understand it. In America, most of the writers, thinkers, artists, humorists are Democrats. Most of the artists are humanists too. They think about people around them and their welfare. They have the guts to criticize Trump or anyone for that reason. Trump calls many names on his enemies. Sleepy Joe, Joe without cognitive power, Joe with low IQ, Very old Joe who cannot run, Joe cannot walks and the list goes on and on. We all have seen how Trump was walking down on ramp and drinking water. We all have seen how fast Biden climb the ladder to his election plane and how fast he is riding the bike. Don't use humor as a medium to propagate your false political views. If you use your writing skill for this kind of thing, I can assure you that your fall will be like the fall of Rudy G.
TRUMP VS BIDEN 2020-09-14 21:06:12
Ignorance has no limits. Read Anthappan's "cut and paste"
JACOB 2020-09-14 21:49:45
Democrats have destroyed the cities. Now they are targeting the suburbs.
Go for it 2020-09-14 22:01:45
Four more years..
Mathew V zacharia, new yorker 2020-09-14 22:23:31
Raju myelapra. Like the title about Trump. Let the title be fulfilled as you indicated. Well wisher for Trump. Mathew v. Zacharia , new yorker
Democrat 2020-09-14 23:09:33
Most senior Americans support Biden's ideas to make America great again. But the only problem is that they will forget to vote on the election day.
Abraham 2020-09-14 23:25:09
സുന്ദരികളായ സ്ത്രീകളെ അടുത്തു കിട്ടിയാൽ അവരുടെ ഏത് അവയവത്തിലാണ് താൻ പിടിക്കുക എന്ന് വ്യക്തമായി പറഞ്ഞിട്ടുള്ള ഇപ്പോഴത്തെ പ്രസിഡന്റിനെ ഒരു ഉളിപ്പുമില്ലാതെ പിന്തുണയ്ക്കുന്ന ചില മലയാളികളോട് ഒന്നു ചോദിക്കട്ടെ , നിങ്ങൾക്കു ഭാര്യയും സഹോദരിമാരും പെൺമക്കളും ഒന്നും ഇല്ലേ ? അതോ അവരാരും സുന്ദരിമാരല്ല , അതുകൊണ്ട് തങ്ങൾക്ക് ബാധകമല്ല എന്നാണോ ?
ajv 2020-09-15 00:19:46
നിരവധി നിരവധി വാഗ്ദാനങ്ങളുമായി ഇരുപക്ഷവും ഇപ്പോൾ സജീവം. തെരഞ്ഞെടുപ്പിന് ഇനിയും കുറച്ചു ദിവസങ്ങൾ മാത്രം. വോട്ടുകൾ ആർക്ക് കൊടുക്കണം എന്ന് ഇപ്പോൾ തന്നെ 90 ശതമാനം ആളുകൾക്കും നിശ്ചയം ഉണ്ട് . അങ്ങനെ ഒരു തീരുമാനത്തിലെത്താൻ മതവും ജാതിയും നിറവും വർഗ്ഗവും കാര്യക്ഷമതയും സാമ്പത്തികതയും ഒക്കെ ഒരു കാരണമായി മാറിയിട്ടുണ്ട്. നാം ഓരോരുത്തരും മുൻനിർത്തുന്ന ആശയങ്ങളുമായി ഏത് രാഷ്ട്രീയ പാർട്ടി ആണോ അൽപ്പമെങ്കിലും യോജിപ്പ് രേഖപ്പെടുത്തിയത് അവരോടാണ് നമുക്ക് പ്രതിബദ്ധത തോന്നുന്നത്. അങ്ങനെയുള്ളവർ വിജയിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതും. നിങ്ങൾ ആർക്ക് വോട്ട് ചെയ്യണം എന്നുപറയാൻ ഞാൻ ഇവിടെ ശ്രമിക്കുന്നില്ല കാരണം തെരഞ്ഞെടുപ്പ് ഓരോരുത്തരുടെയും സ്വകാര്യതീരുമാനമാണ്. ആര് ജയിച്ചാലും ലോകം വഷളത്വത്തിലേക്കും അസമാധാനത്തിലേക്കും ആണ് നീങ്ങികൊണ്ടിരിക്കുന്നത് എന്ന് ഇപ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. സമാധാന ദൂതന്റെ വേഷമണിഞ്ഞ് അപ്രാപ്യമായ ലോകസമാധാനത്തിനു വേണ്ടി വൃഥാ ശ്രമിക്കുന്ന ട്രംപും, ഒരിക്കലും ലഭിക്കില്ല എന്നുറപ്പുള്ള സമത്വസുന്ദരമായ ഉദാരവൽക്കരണ നയവുമായി ബൈഡനും അധികാരത്തിനുവേണ്ടി നമ്മുടെ മുമ്പിൽ കൈനീട്ടി നിൽക്കുമ്പോഴും നമുക്കറിയാം നമ്മൾ ജോലി ചെയ്തെങ്കിൽ മാത്രമേ ഈ രാജ്യത്ത് നമ്മുടെ കുടുംബം അതിജീവിക്കുകയുള്ളൂ എന്ന് . ദൈവമാണ് രാജാക്കന്മാരെ നിയമിക്കുന്നത്. അവൻ തിരഞ്ഞെടുക്കുന്നവൻ അധികാരത്തിലെത്തും.അവർക്ക് ജ്ഞാനവും അറിവും നന്മ ചെയ്യുന്നതിനുള്ള വിശാല മനസ്സും ദൈവാആശ്രയവും കൊടുക്കണം എന്ന് പ്രാർത്ഥിക്കാൻ അല്ലാതെ നമുക്ക് എന്താണ് ചെയ്യുവാൻ സാധിക്കുക?
മനസ്സില്‍ ആവില്ല 2020-09-15 00:23:18
ട്രമ്പ്ര്‍ക്ക് മനസില്‍ ആവില്ല എങ്കിലും -Real politics is struggle for power between groups of vested interest. They use ideology as a mask to attain power. They know clearly that Power can create truth not truth create power in real politics as noted by Michel Foucault. In this political field citizens who committed for the welfare for humanity have no place. Let us dream and work for a better politics for future generations. Vote for Democrats in this election if you have any brain left.
കീടങ്ങള്‍ അറിയുവാന്‍ 2020-09-15 00:30:51
Barr’s DOJ Under Investigation Over Sentencing Guidelines In Roger Stone Case: It is being reported that the Department of Justice Inspector General is now investigating the department over what happened with the sentencing guidelines in the Roger Stone case. According to NBC News, DOJ prosecutor Aaron Zelinsky had testified before Congress and revealed that he was pressured by the U.S. Attorney for the District of Columbia to request a “lighter sentence” for Stone because of his relationship with Donald Trump. “Zelinsky said the U.S. Attorney, Timothy Shea, was ‘receiving heavy pressure from the highest levels of the Department of Justice to cut Stone a break, and that the U.S. Attorney’s sentencing instructions to us were based on political considerations,’” said NBC News. Attorney General William Barr himself said that the DOJ’s sentencing recommendations were “too high” and even told prosecutors to rewrite the sentencing document. Prosecutors refused to do so and resigned instead. According to an NBC source, Zelinsky’s testimony helped trigger the Inspector General’s Office to investigate.
മന്മഥൻ 2020-09-15 00:44:09
അടുത്തകാലത്തായിട്ട് എനിക്ക് രതി നിർവേദം അനുഭവപ്പെടുന്നു . 'തമ്പ്രാൻ' വന്നിട്ട് വേണം എനിക്ക് അബ്രാഹാമിന്റെ മടിയിൽ ഇരുന്നു അതിന് ഒരു അറുതി വരുത്താനും സ്വർഗ്ഗത്തിലേക്ക് കേറാനും . ജെറിഫാൽവെല്ലിനെ വിളിക്കുന്നുണ്ട് . തമ്പ്രാന്റെ തുടിപ്പറിയാവുന്നവൻ
Dr. know 2020-09-15 00:46:22
bobban drank too much Kool-Aid
CID Moosa 2020-09-15 00:50:24
If Trump had revealed the truth and asked people to wear mask , Mr. Joseph Padannamakkal and thousands of innocent people would have been alive.
chinthikkunnavan 2020-09-15 01:09:38
മാന്യമായി അഭിപ്രായങ്ങൾ എഴുതാൻ എല്ലാവര്ക്കും സ്വാതന്ത്ര്യം ഉള്ള ഈ രാജ്യത്ത് അപമര്യാദയായി എഴുതുന്നവരെ ഇമലയാളി തന്നെ ബ്ലോക്ക് ചെയ്യുക. ആശയങ്ങളെ ആശയങ്ങൾ കൊണ്ടെതിർക്കുക.
Jothis V Abraham 2020-09-15 01:20:20
* ഞാൻ ഇന്ന് കടലിൽ ഇറങ്ങി, ഒരു കില്ലർ സ്രാവ് കുറെ കുട്ടികൾക്ക് ചുറ്റും കറങ്ങുന്നതു കണ്ടു. കുട്ടികൾ പേടിക്കും എന്ന് കരുതി ഞാൻ ഒന്നും മിണ്ടിയില്ല -ഇതാണ് ട്രമ്പൻ ലോജിക്. * യുദ്ധ വിമാനങ്ങൾക്കു മുൻപിൽ നാരങ്ങ പിഴിയുന്ന ഏക രാജ്യം ആണ് എൻ്റെ ഇന്ത്യ. മോദി ഭക്തരുടെയും ട്രംപ് ഭകതരുടെയും ചിന്താഗതി ഒരുപോലെ.
പോ മോനെ ദിനേശാ 2020-09-15 03:57:58
ട്രമ്പിനും ട്രംപ് സപ്പോർട്ടെഴ്സിനും എന്ത് മാന്യതയാണുള്ളത് ? 200000 കൊറാണോ വൈറസ് മരണം; ആറര മില്യൺ രോഗികൾ. മാരകമായ വൈറസ് ആണെന്ന് അറിഞ്ഞിട്ടും അത് മിണ്ടാതെ, സ്റ്റോക്ക് മാര്ക്കറ്റിലെ നമ്പർ കയറുന്നതും നോക്കിയിരുന്നു . ഇക്കോണമി കൂപ്പുകുത്തി ജോലിയും വീടും നഷ്ടമായി ജനം റോഡിലും . അപ്പോഴും മാസ്ക് കെട്ടരുത്. അത് കെട്ടിയാൽ പുരുഷത്വം ചോർന്നു പോകും ധീരനാണെന്ന്‌ ആരും പറയില്ല. എന്ന വിഡ്ഢിത്വം വാ തുറക്കുമ്പോഴെല്ലാം വിളിച്ചു പറയും . പരീക്ഷ ആരോ എഴുതി, കാലിൽ സ്പറി ഉണ്ടന്ന് പറഞ്ഞ് വിയറ്റ്‌നാം യുദ്ധത്തിൽ നിന്നൊഴിവായി, യുദ്ധത്തിൽ പങ്കെടുത്തവരും ജീവൻ നഷ്ടപ്പെട്ടവരും ലൂസേഴ്‌സ് ആൻഡ് സക്കേഴ്സ്, ടാക്സ് വെട്ടിപ്പ് , സ്ത്രീ പീഡനം, കൂട്ടുകാരെല്ലാം കേസുകളിൽ പ്രതികൾ ചിലർ ജയിലിൽ, ഏറ്റവും വലിയ ക്രിസ്ത്യൻ സപ്പോർട്ടർ പാൻറ്സിൻറ് സിപ്പഴിച്ചിട്ടു കയ്യിൽ കള്ളും ഏന്തി ദൂരെ ഭാര്യ പൂൾ കുട്ടനുമായി രതി ക്രീഡ നടത്തുന്നത് കണ്ട് കമ്പി അടിക്കുക . പിന്നെ വിഡ്ഢി വിശ്വാസികൾ കൊടുത്ത പത്തു മില്യനുമായി സ്ഥലം വിടുക . ഒരു ഫ്രോഡ് യുണിവേഴ്‌സിറ്റ് , ആറു ജപ്തി , ചാരിറ്റി തട്ടിപ്പ് , ടാക്സ് വെട്ടിപ്പ് , 20000 നുണ , റഷ്യൻ കൂട്ടുകെട്ട് , CDC റിപ്പോർട്ട് തിരുത്തൽ അങ്ങനെ പോകുന്നു പെൻഡിങ്ങിൽ ഉള്ള 3600 കേസടക്കം . എന്ത് മാന്യത സുഹൃത്തേ. എഴുതിക്കോ ഇഷ്ടംപോലെ എഴുതിക്കോ . നിങ്ങൾ പറയുന്നത് ഞങ്ങൾക്ക് ഐത്തപ്പെടാത്തതുകൊണ്ടു , ഞങ്ങൾ പറയാറില്ല ഈ മലയാളിയോട് കടപൂട്ടാൻ . അവർക്ക് പൂട്ടാനും പൂട്ടാതിരിക്കാനും സ്വാതന്ത്ര്യം ഉണ്ട് എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട് . ട്രംപിന്റെ സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്‍തപ്പോൾ പല സ്ത്രീകളുടെയും ചാരിത്യം നഷ്ടമായി . ചിലർക്ക് അവരുടെ സമ്പദ്ധ്യം പോയി . അരീം തിന്നു ആശാരിച്ചിയേം കടിച്ചു എന്നിട്ടും നായ്ക്ക് മുറുമുറുപ്പ് . എന്ത് മാന്യത മാന്യനായ സുഹൃത്തേ . പോ മോനെ ദിനേശാ
വിദ്യാധരൻ 2020-09-15 04:22:57
ഇവിടെ വിരിയും കമലവും താമരയും ഇവിടെ വളരും ഏതു പാഴ്‌ച്ചെടിയും. മറുന്നു പോയോ ഒബാമ പ്രസിഡണ്ടായ കാര്യം നാലല്ല എട്ടു വര്ഷം തുടർച്ചയായി . മാറ്റി മറിച്ചവൻ ഈ നാടിൻ ചരിത്രമാകെ ചരിത്രത്തെ രണ്ടാക്കി മാറ്റിയവൻ മറന്നിടും ട്രംപിനെ വളരെ വേഗം മറക്കില്ല ഒബാമയെ ആരും എന്നാൽ അടിമുടി ചൊറിഞ്ഞിട്ട് കാര്യമില്ല ആ സത്യം ഉൾക്കൊണ്ടിടേണം നീ. ഈ നാടൊരു വിചിത നാട് തന്നെ; ഇവിടെ കള്ളനും പ്രസിഡണ്ടായി വാഴാം! അതുകൊണ്ടു കമലം വിരിയില്ല എന്ന് വെറുതെ ചിന്തിച്ചു ഭ്രാന്തു മുഴുത്തിടേണ്ട . കറുപ്പിന് ഏഴ് നിറമല്ലേ കുട്ടാ കറുപ്പില്ലാതെ വെളുപ്പിനെന്തു ഭംഗി? എല്ലാരും വെളുത്തൊരായി തീർന്നു എന്നാൽ എന്താണ് ചന്തം ഈ ധരക്ക് പിന്നെ വേണം കമലവും കമലാക്ഷനും ഇങ്ങിവിടെ വേണം കമലാക്ഷീം പങ്കജാക്ഷീം തീർച്ചവേണം വിരിയട്ടെ കമലം വിരിഞ്ഞു വിലസിടട്ടെ വരും തലമുറക്കവൾ ആവേശമായി തീർന്നിടട്ടെ ട്രമ്പിനാവില്ലാരേം സ്നേഹിച്ചീടാൻ അവനുള്ളിൽ പൊട്ടൻ വെമ്പി നിൽപ്പു പുകയും വെറുപ്പിൻ അന്ഗ്നി പർവ്വം. അത് നമ്മൾക്ക് തല്ലി കെടുത്തിടേണം അതുകൊണ്ടു നീലയിൽ വോട്ടു ചെയ്ക. വിദ്യാധരൻ
Socrates 2020-09-15 04:34:41
ചിന്തിക്കുന്നവനാണോ എന്ന് എഴുതുന്നത് വായിച്ചാൽ വായിക്കുന്നവർക്കറിയാം . വിവരക്കേട് എഴുതി തിന്റെ മേളിൽ ചിന്തിക്കുന്നവൻ എന്നെഴുതിയാൽ ചിന്തിക്കുന്നവർക്കറിയാം നിങ്ങൾ ചിന്തിക്കുന്നവാനല്ല അത് വെറും ഒരു മോഹമാണെന്ന് . അതിന് മിനിമം ഹൈസ്‌കൂൾ വിദ്യാഭാസം വേണം മാനിസിലായൊ , ഇല്ലെങ്കിൽ ഒരു കുട്ടിയെ ഇങ്ങോട്ട് പറഞ്ഞു വിട്ടേക്ക് . എല്ലാം പറഞ്ഞു മനസിലാക്കി കൊടുത്ത് വിട്ടേക്കാം .
chackochi 2020-09-15 08:37:18
Like your writing style, presenting serious matters, in simple language with a touch of humor. Unless any other miracle happens, Trump will win this election.
അങ്ങനെ പോസ്റ്റ്‌ ഓഫീസും 2020-09-15 09:28:06
ഇപ്പോളത്തെ പോസ്റ്റ് മാസ്റ്റർ ജനറലിനെ ട്രംപ് നിയമിച്ചതാണ്. 600000 $ ആണ് ഡി ജോയ്; ട്രംപിന് ഡോണെറ്റ് ചെയ്തത്. ടിജോയ് -ട്രക്കിങ് കമ്പനി ഓണർ ആണ്. 50 മില്യണിൽ അധികം ആണ് ടിജോയ് പോസ്റ്റ് ഓഫീസ് ട്രക്കിങ് കോണ്ട്രാറ്റിലൂടെ കള്ള ബില് ഉണ്ടാക്കി അടിച്ചുമാറ്റിയത് എന്ന് ഇൻസ്പെറ്റർ ജനറൽ റിപ്പോർട്ട് ചെയുന്നു. ടിജോയ് പോസ്റ്റൽ ഓപ്പറേഷനിൽ നടത്തിയ പുതിയ നീക്കങ്ങൾ നിമിത്തം; മെയിലും പാർസലുകളും ഡെലിവർ ചെയുവാൻ കൂടുതൽ സമയം എടുക്കുന്നു. വോട്ട് ബൈ മെയിലിനെയും ഇത് ബാധിക്കും. ഇലക്ഷൻ അട്ടിമറിക്കനുള്ള റിപ്പപ്ലിക്കൻ പരിപാടികളുടെ ഭാഗം ആണ് മെയിൽ തടസ്സപ്പെടുത്തുക എന്നത്. ടിജോയ് ഉടൻ രാജിവെക്കണം എന്ന ഡിമാൻഡ് ശക്തമാകുന്നു. നിയമ പരമായി ടിജോയിക്ക് ജയിൽ ശിക്ഷയും ലഭിക്കാം. * what ever trump touches get destroyed. Not only his business but also his marriages too. Now USA is destroyed and the Postal Service. I am a Postal employee for 25 years. I am scared.
സ്ത്രി വിരോധികള്‍ 2020-09-15 09:50:52
'ചിന്തിക്കുന്നവർ എഴുതിയതിനോട് യോജിക്കുന്നു. മറ്റുള്ളവരെ ദുഷ് പേരുകൾ വിളിക്കുന്ന ട്രംപിനെ ആദ്യം പുറത്തു കളയുക. അയാൾ കൂവുന്ന പരിഹാസം അതേപടി ആവർത്തിക്കുന്ന -ഹിസ് മാസ്റ്റേഴ്‌സ് വോയിസ്- ശുനകമ്മാരെ ഇ മലയാളി പുറത്താക്കുക. സ്ലീപി ജോ- എന്ന് വിളിക്കുന്നവർ, കമല അണ്ടർവെയർ ഇട്ടിട്ടുണ്ടോ എന്ന് നോക്കുന്നവർ, വ്യജ phd ഇവരെയൊക്കെ പുറത്താക്കുക. ഇവരുടെ പേരുകൾ അടുത്തതിൽ. ചിന്തിക്കാൻ പറയുമ്പോൾ ചന്തിക്കു ചൊറിയുന്ന മലയാളി നാട്ടിൽ നിന്നും കൂടെ കൊണ്ടുവന്ന സംസ്കാരം ആണ് സ്ത്രികളെ പുച്ഛിക്കുക, ചന്തിക്ക് നുള്ളുക, കണ്ണ് തുറിച്ചു നോക്കി വെള്ളം ഇറക്കുക, വരട്ടെ എന്ന് ചോദിക്കുക , പള്ളിയിൽ പോലും ഇവന്റെയൊക്കെ നോട്ടം സാരിയുടെ അടിയിലേക്ക് ആണ്. ഇ സംസ്ക്കാര മില്ലാത്ത വ്യത്തികെട്ടവൻമ്മാരെ ഇ മലയാളി പ്രോൽസാഹിപ്പിക്കരുത്. ഇ മലയാളിയുടെ സഹായ അഭ്യർഥന കണ്ടു പണം കൊടുത്തു കഴിഞ്ഞാണ് ചില അവൻമ്മാരുടെ ചീഞ്ഞു അളിഞ്ഞ കമന്റെ കണ്ടത്. പണം അയച്ചപ്പോൾ ഓർത്തില്ല. ബോബി, കുന്തറ, prof gfn phd വ്യജൻ, ടോം, ജേക്കബ് ഇങ്ങനെ പലരെയും ഇ മലയാളി പുറത്തുകളയണം. ഇവരുടെ ഒക്കെ വീട്ടിൽ സ്ത്രീകൾ ഇല്ലേ ചൂൽ കൊണ്ട് ഇവരെ ഓടിക്കാൻ. ഒരുത്തന്റെ ഭാര്യ ഏറെ കാലം മുൻപ് അയാളെ പുറത്താക്കി അതാണ് അയാളുടെ സ്ത്രീ വിദ്വെഷത്തിനു കാരണം. സ്ത്രീ വിദ്വെഷം, കറമ്പരെ വെറുപ്പ്, ഒക്കെ നാട്ടിലെ വീട്ടിൽ നിന്നും പഠിച്ച വിർത്തികേടുകൾ ആണ്. ഭാര്യയെ തല്ലുന്ന പുരുഷന് ഉണ്ടാകുന്നവരും അത്തരക്കാർ ആണ്. - അശ്വതി * Republican Women X trump
avaraachan 2020-09-15 13:15:13
അബ്രഹാമെ താരാ റീഡിന്റെ ഏത് ഭാഗത്താണ് BYE-DEN തലോടിയത്.ഓവൽ ഓഫീസ് ഓറൽ ഓഫീസ് ആക്കിയത് ആരാണ്. ഇതൊക്കെ അത്ര വേഗം മറന്നു പോകാൻ ബൈഡന്റെ മറവി രോഗം താങ്കൾക്കും പിടിപെട്ടോ.
John, NY 2020-09-15 17:51:05
വിനാശകാലേ വിപരീത ബുദ്ധി . റൂഡി ജൂലിയാനിക്ക് പറ്റിയപോലെയാണ് മൈലപ്പറക്ക് പറ്റിയത് . ഗതികേട് വന്നപ്പോൾ ട്രംപിനെ തലയിൽ കേറ്റി വച്ച് . ഇപ്പോൾ നാറ്റം അടിച്ചിട്ടി എഴുത്ത് പിൻവലിക്കാനും പറ്റുന്നില്ല . ട്രംപ് ന്യുയോർക്ക്കാരനാണെന്ന് വച്ച് അനീതിക്ക് കൂട്ട് നിൽക്കരുത്. ട്രംപിന്റെ നിര്ത്തുരവാദിത്തപരമായ പെരുമാറ്റം കൊണ്ട് ഏറ്റവും കൂടുതൽ കോവിഡ് മരണം ഉണ്ടായത് ന്യുയോർക്കിലാണ് . എത്ര നമ്മൾക്ക് പരിചയമുള്ള മലയാളികളാണ് മരിച്ചത് . ഞാനും ന്യുയോർക്ക്കാരണാണ് ഒരു റിപ്പബ്ലിക്കാനുമാണ് പക്ഷെ അനീതിക്ക് കൂട്ട് നിൽക്കാൻ ഞാനില്ല . ഇത്തവണ ബൈഡന് വോട്ടു ചെയ്യും . ട്രംപിന്റെ കയ്യിൽ ഈ രാജ്യം സുരക്ഷിതമല്ല . രാജ്യത്തിന്റെ സുരക്ഷ പാർട്ടിക്ക് മുകളിലായിരിക്കണം . ട്രംപിന് വോട്ടു ചെയ്യുന്നവർ ഇമിഗ്രന്റ് കമ്മ്യൂണിറ്റിയുടെ ശത്രുക്കളാണ് . അയാളെ സപ്പോർട്ട് ചെയ്യുന്ന ക്രിസ്ത്യൻസ് യേശു എന്ന മനുഷ്യ സ്നേഹിയെ വീണ്ടും ക്രൂശിക്കാൻ ആണിയും ചുറ്റികയും ആയി നടക്കുന്നവരാണ്
റോഷൻ തോമസ്, Connecticut 2020-09-16 00:35:49
ഇപ്പോൾ മുന്നിൽ കാണുന്നതെല്ലാം അടിച്ചു തകർക്കുന്ന കലാപകാരികൾ, സ്വന്തം വീട്ടിലേക്കും വരാനുള്ള വഴിയൊരുക്കണോ? Most nameless commentators might have their main income from spouses who works double duties. വെറുതെയൊന്ന് ചിന്തിച്ചാൽ മതി, പകൽ വെളിച്ചത്തിൽ മലയാളികൾ പോകാത്ത റോഡുകളിലൂടെ, നൈറ്റ് ഡ്യൂട്ടി ചെയ്യാൻ പോകേണ്ടിവരുന്നവരുടെ അവസ്ഥയെന്തായിരിക്കും! മലയാളികൾക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാം. Option a. വൈറസിന്റെ പേര് കേട്ടതും ബേസ്‌മെന്റിൽ കയറി കതക് കുറ്റിയിട്ട ബൈഡൻ: 1. കഴിഞ്ഞ 48 വർഷങ്ങളായി രാഷ്ട്രീയത്തിലുണ്ടെങ്കിലും, സ്വന്തമായി ഒരു പേര് നേടാൻ കഴിഞ്ഞിട്ടില്ല. Literally NO accomplishments as a politician. 2. പറയുന്നതെന്താണെന്നോ, ആരെക്കുറിച്ചാണെന്നോ, മുന്നിൽ നിൽക്കുന്നത് ആരാണെന്നോ മറക്കുന്നു Option b. സമാധാനത്തിനായി പോരാടുന്ന, അമേരിക്കക്കായി ജീവൻ ഉഴിഞ്ഞുവെച്ച ട്രംപ്: 1. മൊത്തം പത്ര ദൃശ്യ മാധ്യമങ്ങളും എതിരായിട്ടും, അമേരിക്കക്കായി പൊരുതുന്നു 2. ദേശീയ ഗാനത്തെയോ പതാകയെയോ ആരെങ്കിലും അവഹേളിച്ചാൽ, അത് എത്ര ഉന്നതനെങ്കിലും, തെറ്റ് തെറ്റെന്ന് വിളിച്ചു പറയാനുള്ള ധൈര്യം 3. Economy is all time high
Raju Mylapra 2020-09-16 03:18:36
രാജു മൈലപ്ര: ഏതെങ്കിലും ഒരു വ്യക്തിയെയോ, പാർട്ടിയെയോ പുകഴ്ത്തുവാനോ, ഇകെഴ്ത്തുവാനോ ഉദ്ദേശിച്ചല്ല ഈ ലേഖനം എഴുതിയത്. പാർട്ടിയേക്കാൾ ഏറെ ഞാൻ വിലമതിക്കുന്നത്‌ വ്യക്തിപ്രഭാവത്തെയാണ്. അത് അമേരിക്കയിൽ ആയാലും, ഇന്ത്യയിൽ ആയാലും. തിരഞ്ഞെടുപ്പ് കാലമല്ലേ, എന്റെ വകയായിട്ടും ഒരു ലേഖനം ഇരിക്കട്ടെ എന്ന് കരുതി. അത്ര മാത്രം. അതിനു ഇത്രയധികം പ്രതികരണങ്ങൾ ഞാൻ പ്രതീഷിച്ചില്ല. അനുകൂലിച്ചും, വിയോജിച്ചും, ആസ്വദിച്ചും പ്രതികരിച്ച എല്ലാവര്ക്കും നന്ദി. പ്രതികരണം ഏതു തരത്തിലുള്ളതായാലും അത് എനിക്ക് എന്നുമൊരു പ്രചോദനമാണ്. ബുദ്ധിപൂർവ്വം നിങളുടെ വോട്ടുകൾ വിനിയോഗിക്കുക. നന്ദി.. ഒരിക്കൽ കൂടി.
Mariyam George,Kavalam. 2020-09-16 09:59:30
സത്യത്തെ വെറുക്കുന്നവരും സത്യത്തെ അഭിമുഖികരിക്കാൻ വിസമ്മതിക്കുന്നവരും ആണ് ട്രംപേഴ്‌സ്. അവർ മനസ്സിൽ ആക്കുമെന്നോ, അവർക്കു മനം മാറ്റം ഉണ്ടാകുമെന്നോ പ്രതീക്ഷിക്കുന്നില്ല. എന്നാൽ അവർ അവഗണിക്കുന്ന സത്യം മറ്റുള്ളവർക്ക്‌ അറിയാം എന്നത് അവർ കാണുവാൻ ആണ് സത്യങ്ങൾ എഴുതുന്നത്. മയിലപ്രക്ക് എന്ത് പറ്റി ട്രംപിനെ സപ്പോർട്ട് ചെയ്‌യുവാൻ എന്ന് ചോദിക്കുന്നവർ തന്നെ ഓർക്കുക, മയിലപ്രയെപ്പോലെ എന്തോ പറ്റിയ പല മലയാളികളും ഉണ്ട്. അവരുടെ മത വിശ്വസം ആണെന്ന് കരുതാം. സത്യം, യുക്തി, ഡിസെൻസി, കരുണ, സഹാനുഭൂതി ഒക്കെ മതത്തെ കാണുമ്പോൾ മാറിനിന്നില്ല എങ്കിൽ അവർ ആക്രമിക്കും എന്നതും ആണ് ഇന്നത്തെ സത്യം. ദിലീപും, ഫ്രാങ്കോയും, ട്രംപും, പോംപിയോയും, മിച് മക്കോണലും, ജിം ജോർഡനും - അങ്ങനെ അനേകം നീചർ കൊടികുത്തി വാഴുന്ന കാലം.
Thomas Cherian 2020-09-16 14:30:24
ചില വായനക്കാരുടെ കമെന്റുകൾ കണ്ടപ്പോൾ മൈലപ്ര ഒരു കട്ട ട്രംപ് സപ്പോർട്ടർ ആണെന്ന് തോന്നി. ലേഖനം ഒന്നു കൂടി വായിച്ചാൽ നിങ്ങള്ക്ക് മനസിലാകും ട്രംപ് അവസാന നിമിഷത്തിൽ കാണിക്കുവാൻ പോകുന്ന ചില ഉടായിപ്പോകളെക്കുറിച്ചാണ് എഴുതിയിരിക്കുന്നതെന്നു. മൈലപ്ര ആരയെയും സപ്പോർട്ട് ചെയുവാൻ പറയുന്നില്ല. ആര് ജയിച്ചാലും തോറ്റാലും നമ്മെൾക്കെന്തു?
രവി മേനോൻ, പൂക്കാട്ടുചാലിൽ 2020-09-16 14:35:53
The Land of the Free and the Home of the Brave!! സ്വന്തം പേര് പോലും വെച്ച് എഴുതാൻ ഭയക്കുന്ന പ്രതികരണ തൊഴിലാളികളാണോ ട്രംപിനെ തോൽപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത് (ഓർത്താൽ ചിരിച്ചു ചിരിച്ചു ചാവും) ആദ്യം സ്വന്തം കാലിൽ നിൽക്കൂ, മുഖം basementന് പുറത്ത് കാണിക്കൂ, പേര് പറയാനുള്ള ധൈര്യം വീണ്ടെടുക്കൂ, വെട്ടി ഒട്ടിക്കലാകുമ്പോൾ പേര് പറയാതിരിക്കാൻ ആയിരം കാരണങ്ങൾ കാണും; പക്ഷേ പേര് പറയാൻ ഒറ്റ കാരണം മാത്രം.. ആത്മാഭിമാനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക