Image

ട്രംപിന്റെ തെരഞ്ഞെടുപ്പ് പരസ്യത്തില്‍ റഷ്യന്‍ യുദ്ധവിമാന ചിത്രങ്ങളെന്ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 15 September, 2020
ട്രംപിന്റെ തെരഞ്ഞെടുപ്പ് പരസ്യത്തില്‍ റഷ്യന്‍ യുദ്ധവിമാന ചിത്രങ്ങളെന്ന്‌
വാഷിംഗ്ടണ്‍ ഡി.സി: ട്രംപ് റഷ്യയുമായി ഒത്തുചേര്‍ന്ന് ഹിലരി ക്‌ളിന്റന്റെ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചു എന്ന ആരോപണം മുതല്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനോട് പരസ്യമായി ട്രംപ് വിധേയത്വം പ്രകടിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങളാണ് ട്രംപിന്റെ തെരഞ്ഞെടുപ്പു വിജയം മുതല്‍ ഇതുവരെയുള്ള ഭരണകാലമത്രയും പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നത്. ഇന്ന് ട്രംപിന്റെ  തിരഞ്ഞെടുപ്പ് കമ്മറ്റി തന്നെ ആ വിവാദങ്ങളുടെ എരിതീയിലേക്ക് എണ്ണയൊഴിച്ചിരിക്കുകയാണ്.

ട്രംപിന്റെ  മേക്ക് അമേരിക്ക ഗ്രേറ്റ് എഗന്‍ കമ്മറ്റി പുറത്തിറക്കിയ ഒരു തെരഞ്ഞെടുപ്പ് പരസ്യത്തില്‍  റഷ്യന്‍ നിര്‍മിത മിഗ്-29 യുദ്ധവിമാനങ്ങളുടെയും എകെ-74 തോക്കുകളുടെയും ചിത്രങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ട്രംപിന്റെ ഭരണകാലം വരെ റഷ്യന്‍ വിരോധം പാര്‍ട്ടിഭേദമന്യേ അമേരിക്കയുടെ വിദേശനയത്തിന്റെ പൊതുഘടകം ആയിരുന്നു. ആ ഒരു പശ്ചാത്തലമാണ് റഷ്യയോട് അടുപ്പം കാണിക്കുന്ന ഇത്തരത്തിലുള്ള നീക്കങ്ങളെ സംശയാസ്പദമാക്കുന്നത്.

പരസ്യത്തില്‍ ഉപയോഗിച്ചിട്ടുള്ള ചിത്രങ്ങള്‍ റഷ്യന്‍ സാമഗ്രഹികളുടേതാണെന്ന് റഷ്യന്‍ സാങ്കേതിക വിദഗ്ധര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഒന്നാം ലോകമഹായുദ്ധത്തില്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരെക്കുറിച്ച് ട്രംപ് പുച്ഛിച്ചു സംസാരിച്ചുവെന്നും അവരുടെ സെമിത്തേരി സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ലെന്നും ഉള്ള വാര്‍ത്ത ദ അറ്റ്‌ലാന്റിക്ക് മാഗസിന്‍ പുറത്തുകൊണ്ടുവന്നതിനുശേഷമുണ്ടായ വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ  അവസാന ഭാഗത്ത് മറ്റൊരു മിലിട്ടറി വിവാദം ട്രംപിനു വലിയ ക്ഷീണം ചെയ്യാന്‍ ഇടയുണ്ട്.


Join WhatsApp News
നീല കുരുക്കന്മാര്‍ 2020-09-15 17:31:21
നീല കുറുക്കൻ രാജാവ്.- കുറുക്കൻമ്മാരുടെ ഇടയിൽ നീല കുറുക്കന്; അവൻ സ്പെഷ്യൽ ആണെന്ന് പ്രചരിപ്പിച്ചു രാജാവ് ആകാം. ഇ മലയാളിയിൽ ഇത്തരം നീല കുറുക്കൻമ്മാർ ഉണ്ട് കമൻ്റെ കോളത്തിൽ. കുറുക്കൻ ന്യൂസിനെ നാണിപ്പിക്കുന്ന നുണയാണ് ഇവർ എഴുതി വിടുന്നത്. ഇവർക്ക് എതിരെ പ്രതികരിച്ചില്ല എങ്കിൽ ഇവർ പറയുന്നത് ശരി എന്ന് കരുതി മറ്റു കുറുക്കൻമ്മാരും രാത്രി മുഴുവൻ ഓരി ഇട്ട് ഉറക്കം കെടുത്തും. ചിലർ വെളിച്ചം ചെല്ലാത്ത ബേസ്‌മെന്റിൽ ആണ്, അപ്പോൾ പകലും ഇവർ കൂവിക്കൊണ്ടിരിക്കും. ഇ മലയാളിയിലെ കമൻ്റെ വായിച്ചു ആരെങ്കിലും മനസ്സ് മാറ്റും എന്ന പ്രതീക്ഷയിൽ അല്ല പ്രതികരിക്കുന്നത്. തുടർച്ചയായി കള്ളം എഴുതിവിടുന്നവരുടെ പേര് എഴുതിയാൽ അത് എഡിറ്ററും വെട്ടും. പക്ഷെ ഇ മലയാളി എങ്ങനെ റൺ ചെയ്യണം എന്ന് പറയാൻ ഇവർ ആരാണ്? ഇവരുടെ നേതാവ് ട്രംപും അങ്ങനെയാണല്ലോ. സത്യം എഴുതുവാനുള്ള സ്വതന്ത്രം എല്ലാവർക്കും ഉണ്ട്. പക്ഷെ നുണ എഴുതി മറ്റുള്ളവരെ തെറ്റി ധരിപ്പിക്കരുത്. ഇഗ്ലീഷ് ന്യൂസ് തോന്നിയ പോലെ തർജ്ജിമ ചെയ്താൽ; നിങ്ങൾക്ക് ഇഗ്ലീഷ് വായിച്ചു മനസ്സിൽ ആക്കാൻ ഉള്ള വിദ്യഭ്യാസം ഇല്ല എന്നും ഞങ്ങൾക്ക് മനസ്സിൽ ആകും.
ചൈനീസ് പരസ്യം അടുത്തത് 2020-09-15 17:47:59
tറമ്പിന്റെ തിരഞ്ഞെടുപ്പ് പരസ്യത്തിൽ റഷ്യൻ യുദ്ധ വിമാനങ്ങൾ കാണുന്നതിൽ എന്ത് പുതുമ? ട്രംപിനെ വയിറ്റ് ഹൗസിൽ ഇരുത്തിയത് പൂട്ടിൻ ഉൾപ്പെടെയുള്ള റഷ്യൻ ഒളിഗാർക്കുകൾ. ട്രംപിന്റെ കടം വീട്ടിയതും റഷ്യക്കാർ. ഡെമോക്രാറ്റുകളെ ചീത്ത വിളിക്കുന്ന അനേകായിരം വെബ് സയിറ്റുകളും റഷ്യക്കാരുടെ. 2016 ഇലക്ഷനിൽ കൃത്രിമം ഉണ്ടാക്കിയതും റഷ്യക്കാർ. അമേരിക്കയെ ഇന്ന് ഭരിക്കുന്നത് പൂട്ടിൻ. ഒരു വെടി പോലും പൊട്ടിക്കാതെ അമേരിക്കയെ പൂട്ടിൻ പിടിച്ചടക്കി. കുറെ റിപ്പപ്ലിക്കൻസ് അവരോടു ചേർന്ന് ചാരപ്പണിയും നടത്തുന്നു. ഇനിയും ചൈനയുടെ കപ്പലുകളും വെരും ട്രംപിന്റെ പരസ്യത്തിൽ. ട്രംപിന്റെ ചുവന്ന തൊപ്പി, ബാനറുകൾ, ടി ഷർട്ട്, ഇവാങ്ക മേടിച്ച വോട്ടിങ് മെഷിനുകൾ ശവ പെട്ടി - അങ്ങനെ പലതും ചൈനയിൽ നിന്നാണ്. ഇതൊക്കെ അറിയാതെ കുറെ മലയാളി ട്രമ്പൻമ്മാർ കുരച്ചു നടക്കുന്നു.
Prof. G. F. N Phd 2020-09-15 17:57:36
കമ്മ്യൂണിസ്റ് പ്രേമം കൊണ്ടു ലഹരി മൂത്തു നടക്കുന്ന ഡെമോക് റാറ്റ്സ് ആണ് ഈ അസത്യങ്ങൾ പടച്ചു വിടുന്നത്. ട്രംപ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കും സംശയം വേണ്ട. ബൈഡൻ ചേട്ടനും കമലമ്മയും (#4 ) കമലമ്മ: ബൈഡൻ ചേട്ടാ ദാ കണ്ടോ , ട്രംപ് നോബൽ വാങ്ങാൻ പോകുന്നു. നമുക്ക് വലിയ ഷീണമാ. അങ്ങേരു ഇങ്ങനെ നാട് നന്നാക്കി, സമാധാനം ഉണ്ടാക്കി മുന്നോട്ടുപോയാൽ നമ്മുടെ കാര്യം കട്ടപ്പൊക. ബൈഡൻ ചേട്ടൻ: എനിക്കറിയാം കമലേ , മിഡ്‌ഡിൽ ഈസ്റ്റ് ഡോണ്ട് മാറ്റർ എന്ന് എഴുത്ത് തുടങ്ങാൻ ലൂട്ടിങ്‌ പിള്ളേരോട് പറ. കമലമ്മ: അവിടെ സമാധാനം വന്നാൽ, എന്റെ ചേട്ടാ, നമ്മടെ സമാധാനം മൊത്തത്തിൽ പോകുമേ . എനിക്കൊരു സമാധാനോം ഇ ല്ല.
Another Trump supporter 2020-09-15 20:11:01
Don’t worry President Trump is going to fix every screw up by the current President.
chinthikkunnavan 2020-09-16 02:18:56
ഇന്നും ഇ മലയാളീ കമെന്റുകൾ വായിച്ചു കരയാൻ ട്രംപിന് സമയം കിട്ടിയില്ല. ബഹ്‌റൈനും, യൂഎഇയും,ഇസ്രയേലുമായി കരാർ ഒപ്പിട്ടു
Donald 2020-09-16 03:46:18
Thank you chanthikkunnavan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക