Image

കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Published on 15 September, 2020
കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ കോവിഡ് മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ദേശീയ തലത്തില്‍ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം. ആരോഗ്യം സംസ്ഥാന വിഷയമായതിനാലാണ് ഇതെന്ന് കേന്ദ്ര സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ രാജ്യസഭയെ അറിയിച്ചു.

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഇന്‍ഷുറന്‍സ് പാക്കേജില്‍നിന്ന് സഹായം തേടിയവരുടെ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പക്കലുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതുപ്രകാരം 155 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 64 ഡോക്ടര്‍മാരും, നഴ്സുമാര്‍ അടക്കമുള്ള 32 ആരോഗ്യ പ്രവര്‍ത്തകരും, 14 ആശ പ്രവര്‍ത്തകരും, മറ്റുള്ള 45 പേരും സഹായം തേടിയിട്ടുണ്ട്.  രോഗവ്യാപനം തടയുന്നതിനുള്ള സമിതികള്‍ രൂപവത്കരിക്കാന്‍ സംസ്ഥാനങ്ങളോടും, ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യങ്ങള്‍ നോക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ ആശുപത്രികളോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ ലഭ്യമാക്കുന്നുണ്ട്. എന്‍ 95 മാസ്‌കുകള്‍ അടക്കമുള്ളവയുടെ വില നിയന്ത്രിച്ചു. 

പിപിഇ കിറ്റുകള്‍, എന്‍ 95 മാസ്‌കുകള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കാന്‍ അവയുടെ കയറ്റുമതി നിരോധിച്ചു. ഏപ്രില്‍ 22 ന് കോവിഡ് പ്രതിരോധത്തിനായി 15,000 കോടിരൂപയുടെ പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാനങ്ങള്‍ക്ക് 9.81 കോടി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും 28,476 വെന്റിലേറ്ററുകളും 3.05 കോടി എന്‍ 95 മാസ്‌കുകളും 1.2 കോടി പിപിഇ കിറ്റുകളും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക