Image

'ആറാം തിരുകല്‍പ്പന'യുടെ പോസ്റ്റര്‍ പുറത്ത്

Published on 15 September, 2020
'ആറാം തിരുകല്‍പ്പന'യുടെ പോസ്റ്റര്‍ പുറത്ത്


മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ നടനാണ് ഷൈന്‍ ടോം ചാക്കോ. താരം ഇന്ന് തന്റെ മുപ്പത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഈ വിശേഷ ദിനത്തില്‍ താരത്തിന് പിറന്നാളാശംസ നേര്‍ന്നിരിക്കുകയാണ് സിനിമാ മേഖല. ഷൈന്‍ ടോം ചാക്കോ അഭിനയിക്കുന്ന ചിത്രത്തിന്റ ടീമൊക്കെ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. പിറന്നാള്‍ സ്‌പെഷ്യല്‍ പോസ്റ്ററുകള്‍ പങ്കുവെച്ചു കൊണ്ടാണ് ചിത്രത്തിന്റെ ടീം ഷൈനിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

ഇതില്‍ ശ്രദ്ധ നേടുന്നത് ഷൈന്‍ നായകനാകുന്ന ആറാം തിരുകല്‍പ്പന എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററാണ്. ഷൈന്‍ ടോം ചാക്കോ പോലീസ് ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നിഗൂഢത നിറഞ്ഞ നോട്ടമെറിഞ്ഞ് നില്‍ക്കുന്ന ഷൈന്‍ ടോം ചാക്കോയാണ് പോസ്റ്ററിലുള്ളത്. 'ഹു' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാം തിരുകല്‍പന.


ഇത്തരത്തില്‍ തന്നെ ചിത്രം പ്രഖ്യാപനവേളയില്‍ വൈറലായിരുന്നു. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. കോറിഡോര്‍ 6 ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും.'ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ല്‍ പറയുന്ന 'Everyone has the right to life, liberty and the security of person.' എന്നതും, കൊല ചെയ്യരുത് എന്ന ആറാം തിരുകല്‍പനയും ഒന്ന് തന്നെ', ചിത്രത്തിന്റെ ഇതിവൃത്തം തന്നെ ഇതാണ്. മലബാറിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രത്തില്‍ പറയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക