Image

വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക സുപ്രീംകോടതിയില്‍

Published on 16 September, 2020
വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക സുപ്രീംകോടതിയില്‍

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച്‌ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. യില്‍ ഹര്‍ജിയുമായി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. 


കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഒഫ് ഇന്ത്യ, നാഷണല്‍ കമ്ബനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ എന്നിവ വിനയന്റെ വിലക്ക് നീക്കുകയും സിനിമ രംഗത്തെ സംഘടനകള്‍ക്ക് പിഴ ഈടാക്കുകയും ചെയ്ത് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവുകള്‍ക്ക് എതിരെയാണ് ഫെഫ്ക ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.


സംവിധായകന്‍ തുളസീദാസിന്റെ ചിത്രത്തില്‍ നിന്ന് നടന്‍ ദിലീപ് പിന്മാറിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവമാണ് വിനയനും ചലച്ചിത്ര സംഘടനകളും തമ്മിലുള്ള തര്‍ക്കത്തിന്റെ തുടക്കം. തര്‍ക്കം രൂക്ഷമായതോടെ തന്റെ ചിത്രങ്ങളുമായി സഹകരിക്കുന്നതില്‍ നിന്ന് നടീനടന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും സംഘടനകള്‍ നിര്‍ബന്ധിച്ച്‌ പിന്തിരിപ്പിച്ചെന്ന ആരോപണം ഉയര്‍ത്തി വിനയന്‍ നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.


തുടര്‍ന്ന് മലയാള ചലച്ചിത്ര മേഖല ഏര്‍പ്പെടുത്തിയ വിലക്കിന് എതിരായ വിനയന്റെ പരാതി പരിഗണിച്ച കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഒഫ് ഇന്ത്യ, 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ താര സംഘടനയായ അമ്മയ്ക്ക് 4 ലക്ഷം രൂപയും ഡയറക്ടേഴ്‌സിന്റെ സംഘടനയായ ഫെഫ്കയ്ക്ക് 81,000 രൂപയും ചുമത്തിയിരുന്നു. പിന്നീട് 2020 മാര്‍ച്ചില്‍ ഈ പിഴ നാഷണല്‍ കമ്ബനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവയ്ക്കുകയും ചെയ്തു.


തെളിവുകള്‍ പരിഗണിക്കാതെയാണ് കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ വാദം. എന്നാല്‍ വിനയനെതിരെ അമ്മ ഇതുവരെയും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. പിഴ തുക ആയ നാല് ലക്ഷം നല്‍കി നിയമ നടപടികള്‍ ഒഴിവാക്കാനാണ് അമ്മ ശ്രമിക്കുന്നത് എന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക