Image

മള്‍ട്ടിപ്ലക്‌സുകള്‍ തുറക്കണമെന്ന് ഉടമകള്‍

Published on 16 September, 2020
മള്‍ട്ടിപ്ലക്‌സുകള്‍ തുറക്കണമെന്ന്  ഉടമകള്‍

ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചു. തിയറ്ററുകള്‍ അടച്ചിട്ടതിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ മാര്‍ഗം തേടുകയാണ് മള്‍ട്ടിപഌക്‌സ് ഉടമകള്‍.


ആറുമാസത്തിനിടെ 9000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറയുന്നു. ഒരു ലക്ഷം പേരോളം തൊഴില്‍രഹിതരായി. മള്‍ട്ടിപ്ലക്‌സുകളിലെ 10,000 സ്‌ക്രീനുകളാണ് അടഞ്ഞുകിടക്കുന്നത്.

ബോളിവുഡില്‍നിന്നുള്ള നിരവധി താരങ്ങളും തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അണ്‍ലോക്ക് സിനേമ, സേവ് ജോബ്‌സ് തുടങ്ങിയ ഹാഷ് ടാഗുകളില്‍ താരങ്ങള്‍ പ്രചാരണം നടത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക