Image

പുരുഷന്മാരേ, സ്ത്രീകളെ മനസിലാക്കാനും സ്‌നേഹിക്കാനും നിങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാവട്ടെ;: നിലപാട് വ്യക്തമാക്കി റിമ

Published on 16 September, 2020
പുരുഷന്മാരേ, സ്ത്രീകളെ മനസിലാക്കാനും സ്‌നേഹിക്കാനും നിങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാവട്ടെ;: നിലപാട് വ്യക്തമാക്കി റിമ


നടി അനശ്വര രാജനെതിരെയുണ്ടായ സദാചാര സൈബര്‍ ആക്രമണത്തിനെതിരെ മലയാള സിനിമ നടിമാര്‍ ഒരുമിച്ച് രംഗത്ത് എത്തിയിരിക്കുകകയാണ്. നിരവധി താരങ്ങളാണ് തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് പ്രതികരിച്ചിരിക്കുന്നത്. അനശ്വരയ്ക്ക് പിന്തുണയുമായെത്തിയ താരങ്ങളിലൊരാളായിരുന്നു റിമ കല്ലിങ്കല്‍. ഇപ്പോഴിതാ തന്റെ നിലപാട് കൂടുതല്‍ വ്യക്തമാക്കിയിരിക്കുകയാണ് റിമ. ട്രൂ കോപ്പി തിങ്കിലെഴുതിയ ആര്‍ട്ടിക്കിളിലൂടെയാണ് റിമ പ്രതികരിച്ചിരിക്കുന്നത്.

''ഞങ്ങള്‍ കാലുകളും മുലകളും ചന്തിയുമുള്ള മനുഷ്യ സ്ത്രീകളാണ്. ശരീര ചര്‍മത്തില്‍ കാറ്റുകൊള്ളാന്‍ ഇഷ്ടമുള്ള സ്ത്രീകള്‍. പരിധിയില്ലാത്ത സ്വാതന്ത്ര്യം കൊതിക്കുന്നവര്‍. വൃത്തികെട്ട കണ്ണുകള്‍ കൊണ്ട് ശരീരവും വസ്ത്രവും സ്‌കാന്‍ ചെയ്യപ്പെടില്ല എന്ന ഉറപ്പോടെ ചുറ്റുമിറങ്ങി നടക്കാന്‍ ആഗ്രഹിക്കുന്നവര്‍. ഇട്ടിരിക്കുന്ന ടോപ്പുകള്‍ ഒട്ടും സുതാര്യമല്ല എന്നും ബ്രായുടെ സ്ട്രാപ്പ് പുറത്തുകാണുന്നില്ല എന്നും പാവാടയുടെ നീളം ചുറ്റുമുള്ള മനുഷ്യരുടെ കയ്യിലുള്ള സ്‌കെയിലിനനുസരിച്ച് തന്നെയാണെന്നും നൂറു തവണ പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഗതികേടില്‍ നിന്ന് ഞങ്ങള്‍ക്ക് പുറത്ത് വരണം'' റിമ പറയുന്നു

Join WhatsApp News
josecheripuram 2020-09-18 00:47:48
Always, men controlled women, what they should wear ,how they should talk ,but they never knew,Who was the the father of the baby,Fathers Baby Mothers Baby?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക