Image

കോവിഡ് വെള്ളിരേഖ കാണുന്നോ? (ബി ജോൺ കുന്തറ)

Published on 17 September, 2020
കോവിഡ് വെള്ളിരേഖ കാണുന്നോ? (ബി ജോൺ കുന്തറ)
തുരങ്കമറുവശം വെട്ടം കാണുന്നോ?

അമേരിക്കയെ അടിസ്ഥാനമാക്കി, C D C കണക്കുകൾ പ്രകാരം  കോവിഡ് സംക്രമണവും മരണ നിരക്കും പടിപടിയായി കുറഞ്ഞു വരുന്നു.

ഇവിടെ, സി ഡി സി വെബ്പേജ് കാട്ടുന്ന കോവിഡ് മരണനിരക്ക് ഗതി 8 / 22 മുതൽ 8 / 29 -3204 , 8 / 29 മുതൽ 9 / 5 വരെ 1035, 9 / 5 മുതൽ 9 / 12 വരെ 144 . ഓരോ ആഴ്ചയും മരണനിരക്ക് കുറഞ്ഞുവരുന്നു 9 / 12 ലെ നിരക്ക് അപ്രതീക്ഷിതമായി കുറഞ്ഞിരിക്കുന്നു ഈ പ്രവണത മുന്നോട്ടു പോകുമോ? പോകുമെന്ന് ആശിക്കാം.

ഇതിനോടകം ഒരുലക്ഷത്തിൽതൊണ്ണൂരായിരത്തിലധികം മരണപ്പെട്ടിരിക്കുന്നു. ഇതിനോടകം ആറു മില്ല്യണിലേറെ ജനതതയെ കോവിഡ് രോഗം ബാധിച്ചു ഇതിൽ നാലു മില്ല്യണിലേറെ സുഖം പ്രാപിച്ചു. ഇവിടെ ഏറ്റവും കൂടുതൽ മരണം ഒരുദിനം 2748 വരെ എത്തിയിരുന്നു അത് ഇന്ന് 400 നടുത്തായി കുറഞ്ഞിരിക്കുന്നു.ഒരു മരണവും സമ്മതിക്കാവുന്നതല്ല എന്നിരുന്നാൽ ത്തന്നെയും.

എല്ലാ സംസ്ഥാനങ്ങളിലും പലേ തോതിൽ കോവിഡ് എത്തിയിരുന്നു അതിന് അനുപാതകമായി മരണനിരക്കും.ഏറ്റവും കൂടുതൽ ജനത മരണപ്പെട്ടത് ന്യൂയോർക് എന്നാൽ ഏറ്റവും കൂടുതൽ രോഗികൾ കാലിഫോർണിയയിൽ അതിനു താഴെ ടെക്സാസ്, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങൾ.രോഗവിമുക്തി നേടിയവരുടെ എണ്ണത്തിൽ ഇപ്പോൾ ടെക്സാസ് മുന്നിൽ. രോഗബാധിതരിൽ 95 % സുഖപ്പെടുന്നു എന്നതാണ് കണക്ക്.

ഇതുപോലുള്ള ഏതു വൈറസെടുത്താലും സംക്രമണത്തിൽ ഒരു ഉത്തുംഗനില വരും പിന്നീട് കീഴോട്ടുള്ള യാത്രയും കോവിഡും അതുപോലെതന്നെ ജൂൺ ജൂലൈ മാസങ്ങളിൽ എല്ലാ നിരക്കുകളും ഭയപ്പെടുത്തുന്ന രീതികളിൽ ആയിരുന്നു എന്നാൽ ഇന്നിതാ അതിനൊരു ശാന്തി കണ്ടിരിക്കുന്നു.

ഈയൊരു ആശ്വാസ പാതയിൽ എത്തിയതിനു പിന്നിൽ  നിരവധി കാരണങ്ങൾ.  ഒന്നാമതായി ഏറ്ററ്വും കൂടുതൽ രോഗാണു ആക്രമണത്തിനു വിധേയമാകുവാൻ സാധ്യത കണ്ട, കൂടുതലും,  ആശ്രിത ഭവനങ്ങളിൽ പാർക്കുന്ന  വൃദ്ധജനത്തെ സംരക്ഷിക്കുന്നതിന് സാധിച്ചു ആദ്യ ഘട്ടങ്ങളിൽ പലേ വീഴ്‌ചകളും സംഭവിച്ചു എങ്കിലും.

രണ്ടാമത്, സാമൂഹിക ജീവിത സ്തംഭനം ഇതിൽ നിരവധി വ്യവഹാര സ്ഥാപനങ്ങൾ യാത്രാ സംവിധാനങ്ങൾ   പൊതുജനം കണ്ണു തുറന്നു. ഇന്നിപ്പോൾ 75 % ത്തിലേറെ പൊതു വേദികളിൽ മുഖാവരണം ധരിക്കുന്നു അതുപോലെ മറ്റു ശുചിത്വ നടപടികൾ സ്വീകരിക്കുന്നു.

മൂന്നാമത് ആരെല്ലാം കുറ്റങ്ങൾ കണ്ടാലും ഭരണതലത്തിൽ കഴിയാവുന്ന രീതികളിൽ ഭരണനേതാക്കൾ സംക്രമണം നിയന്ധ്രിക്കുന്നതിനു ശ്രമിച്ചു എന്നത് വാസ്തവം.

തുടക്കത്തിലേ ചൈനയിൽ നിന്നുമുള്ള യാത്രകൾ നിരോധിച്ചു. പ്രതിരോധത്തിനായി നമ്മുടെ നിലവറകളിൽ ആവശ്യമായ സാമഗ്രഹികൾ ഇല്ലായിരുന്നു ഇതും ആരുടേയും കുറ്റമല്ല കോവിഡ് ആക്രമണം അപ്രധീക്ഷിതമായിരുന്നു. ഇന്നിതാ എല്ലാ അഭാവവും നികർത്തപ്പെട്ടിരിക്കുന്നു. കൂടാതെ പ്രതിവിധി കൂടാതെ പ്രധിരോധ കുത്തിവൈപ്പ് ഇതെല്ലാം തീവ്ര രീതികളിൽ മുന്നോട്ടുപോകുന്നു.

നാലാമത്, പരിപൂർണ്ണ ഫലപ്രദമായ മരുന്നുകളൊന്നും ഇപ്പോൾ ഇല്ലെങ്കിലും ഇടക്കാല പ്രതിവിധി എന്ന രീതികളിൽ റെമിടിവിവൈസർ, ഹൈഡ്രോക്ലോറോക്വിൻ പോലുള്ള ഏതാനും മരുന്നുകൾ രോഗശാന്തിക്കായി ആരോഗ്യ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നു.

ഇതൊരു രാഷ്ട്രീയ കാലാവസ്ഥ, അന്തരീഷ താപനില വര്‍ദ്ധിച്ചിരിക്കുന്ന ഈഅവസ്ഥയിൽ രാഷ്ട്രീയ പാർട്ടികളും, നിരവധി മാധ്യമങ്ങളും പൊതുജനസമഷം ഉചിതമായ വിവരങ്ങൾ കിട്ടുന്നില്ല എന്നത്  പരിതാപകരം.

എന്നിരുന്നാൽ ത്തന്നെയും നമ്മുടെ മാതൃരാജ്യമായ ഇന്ത്യയിൽ ഒരു ശമനം കണ്ടുതുടങ്ങിയിട്ടില്ല എന്നത് ഖേദകരം. ബൃഹത്തായ ജനസംഖ്യ, കൂടാതെ ഗ്രാമ പ്രദേശങ്ങളിൽ നില നിൽക്കുന്ന അപര്യാപ്തതകൾ ആയിരിക്കാം കാരണങ്ങൾ.

നിരവധി സൈൻസ് നിരീക്ഷകരും, ഡോക്‌ടര്‍മാരും, സംക്രമണത്തിൽ  ഇപ്പോൾ കാണുന്ന മാതൃക ആശ്വാസം നൽകുന്നതെന്ന്ചൂണ്ടിക്കാട്ടുന്നു.ഓസ്‌ട്രേലിയയിൽ ഏതാനും ദിനങ്ങളായി ഒരു രോഗിപോലും ഉണ്ടായിട്ടില്ല. നമ്മെ സംബന്ധിച്ചിടത്തോളം എന്തായാലും ഈയൊരു അവസ്ഥയിൽ എത്തണമെങ്കിൽ തീർച്ചയായും മാസങ്ങൾ എടുക്കും.


Join WhatsApp News
Boby Varghese 2020-09-17 12:19:15
The Democrats are hoping and praying for Covid to increase and results in more death. Anything good for this country is bad news for them and vice-versa.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക