Image

സീരിയല്‍ നടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍മാതാവ് അറസ്റ്റില്‍

Published on 17 September, 2020
സീരിയല്‍ നടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍മാതാവ് അറസ്റ്റില്‍

ഹൈദരാബാദ്: സീരിയല്‍ നടി കോണ്ടപ്പള്ളി ശ്രാവണി (26) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രമുഖ തെലുങ്ക് ചലച്ചിത്ര നിര്‍മാതാവ് അറസ്റ്റില്‍. 'ആര്‍‌എക്സ് 100' എന്ന സിനിമയുടെ നിര്‍മാതാവ് അശോക് റെഡ്ഡിയെയാണ് ഹൈദരാബാദ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. സായ് കൃഷ്ണ റെഡ്ഡി, ദേവരാജ് റെഡ്ഡി എന്നീ രണ്ടു പേര്‍ക്കെതിരെയും ആത്മഹത്യാപ്രേരണയ്ക്ക്‌ കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനിയാണ് ശ്രാവണി.

ഹൈദരാബാദിലെ മധുര നഗറിലെ അപാര്‍ട്ട്ന്റിന്റെ കുളിമുറിയില്‍ സെപ്റ്റംബര്‍ എട്ടിനാണ് ശ്രാവണിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. ശ്രാവണി 2018ല്‍ സായ് കൃഷ്ണ റെഡ്ഡിയുമായി ബന്ധത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീട് അശോക് റെഡ്ഡിയുമായും ദേവരാജ് റെഡ്ഡിയുമായും അടുപ്പമുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക