Image

മന്ത്രി ജലീല്‍ പ്രസ് ക്ലബ് സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമാക്കുന്നത് ഖേദകരം: മധു കൊട്ടാരക്കര

Published on 17 September, 2020
മന്ത്രി ജലീല്‍ പ്രസ് ക്ലബ് സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമാക്കുന്നത് ഖേദകരം: മധു കൊട്ടാരക്കര

ന്യു യോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനത്തില്‍ മന്ത്രി കെ.ടി. ജലീല്‍ പങ്കെടുത്തതിനെ വിവാദമാക്കുന്നതില്‍ അന്ന് പ്രസ് ക്ലബ് പ്രസിഡന്റും ഇപ്പോള്‍ അഡൈ്വസറി ബോര്‍ഡ് ചെയറുമായ ് മധു കൊട്ടാരക്കര ഖേദം പ്രകടിപ്പിച്ചു. ആക്ഷേപകരമായ ഒരു കാര്യവും അവിടെ നടന്നിട്ടില്ല.

നിയമ ഉപതെരഞ്ഞെടുപ്പ്നടക്കുന്നതിനാല്‍ എം.എല്‍.എ.മാരെയോ മന്ത്രിമാരെയോ ചടങ്ങിനു ലഭിക്കുക വളരെ വിഷമമായിരുന്നു. എങ്കിലും നേരത്തെ സമ്മതിച്ചതിനാല്‍ വാക്കു തെറ്റിക്കാതിരിക്കാന്‍ മന്ത്രി ജലീല്‍പെട്ടെന്നു വന്നു പോകാമെന്നുസമ്മതിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണു മന്ത്രി സമ്മേളനം നടന്ന ന്യു ജെഴ്‌സിയിലെ ന്യുവാര്‍ക്കില്‍ വിമാനമിറങ്ങിയത്. അന്ന് മുഴുവന്‍ സമ്മേളന സ്ഥലത്ത് ഉണ്ടായിരുന്നു.

പിറ്റേന്ന് വെള്ളിയഴ്ച ഏതെങ്കിലും മോസ്‌കില്‍ പോകാന്‍ അദ്ദേഹം താല്പര്യം അറിയിച്ചു. പ്രസ് ക്ലബ് ഭാരവാഹികള്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ മോസ്‌കിന്റെ കാര്യം പറഞ്ഞു.അവിടെ ക്രിസ്ത്യന്‍ പള്ളി തന്നെ മോസ്‌കായി ഉപയോഗിക്കുന്നു.അദ്ദേഹം മോസ്‌കില്‍ നമസ്‌കാരത്തില്‍ പങ്കെടൂത്തു. എല്ലാ രാജ്യത്തു നിന്നുള്ളവരും അവിടെ പ്രാര്‍ഥനക്കെത്താറുണ്ട്. യൂണിവേഴ്‌സിറ്റിയും സന്ദര്‍ശിച്ചു

മലബാര്‍ ഗോള്‍ഡ് അടക്കം ചില ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളും അന്ന്സന്ദര്‍ശിക്കുകയുണ്ടായി. ഫോമാ നേതാവ് അനിയന്‍ ജോര്‍ജ് ആണു അന്നത്തെയും പിറ്റേന്നു ന്യു യോര്‍ക്കിലെയും പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്തത്.

പാക്കിസ്ഥാന്‍ കാരുടെ സമ്മേളനത്തില്‍ പങ്കെടുത്തതായി അറിവില്ല.

ശനിയാഴ്ച ന്യു യോര്‍ക്ക് സിറ്റിയില്‍ സന്ദര്‍ശനത്തിനു ശേഷം പ്രസ് ക്ലബ് സമ്മേളനത്തില്‍പ്രസംഗിച്ച മന്ത്രി രാത്രി തന്നെ ഇന്ത്യയിലേക്ക് മടങ്ങി പോകുകയും ചെയ്തു.

നന്മ അഥവ നോര്‍ത്ത് അമേരിക്കന്‍ മുസ്ലിം അസോസിയേഷന്‍ ആദരണീയരായ വ്യക്തികളുടെ ഒരുസംഘടന മാത്രമാണെന്നാണു കരുതുന്നത്. അവര്‍ നാട്ടില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി ഉദ്ഘാടനമാണു മന്ത്രി നിര്‍വഹിച്ചത്. ഏകദേശം 20 ലക്ഷം രൂപ വരുന്ന സ്‌കോളര്‍ഷിപ്പുകളാണ്. ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു എന്നല്ലാതെ ഒരു പൈസ പോലും മന്ത്രിയെ ഏല്പ്പിച്ചിട്ടില്ല.

അവരുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രിയെ സമീപിച്ചപ്പോള്‍ തന്റെ പരിപാടി കോര്‍ഡിനേറ്റ് ചെയ്യുന്നത് പ്രസ് ക്ലബ് ആണെന്നും അവരെ സമീപിക്കാനും ആണു മന്ത്രി നിര്‍ദേശിച്ചത്. അതനുസരിച്ച് അവര്‍ പ്രസ് ക്ലബിനെ ബന്ധപ്പെടുകയായിരുന്നു.

സമാപന ചടങ്ങില്‍ ഇന്ത്യാ വിരുദ്ധതയൊന്നും മന്ത്രിപറയുകയുണ്ടായില്ല. അതിന്റെ വീഡിയോ ലഭ്യമാണ്. സൗദി അറേബ്യയും മറ്റും മാറ്റങ്ങളിലേക്കും പുരോഗതിയിലേക്കും പോകുന്നുവെന്നും ഇന്ത്യ പിന്നോക്കാവസ്ഥയില്‍ തുടരുന്നു എന്നുമാണു അദ്ദേഹം ആനുഷംഗികമയി പറഞ്ഞത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യങ്ങള്‍ തകര്‍ച്ചയാണുനേരിടുന്നത്. ഉദാഹരണമായി പാക്കിസ്ഥനെയും ചൂണ്ടിക്കാട്ടി.

സമ്മേളനത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എം.ജി. രാധാക്രുഷ്ണന്‍, ജോണി ലൂക്കോസ്, മാത്രുഭൂമിയുടെ വേണു, അമേരിക്കയിലെ പത്രക്കാര്‍ എന്നിവരെല്ലം ഉണ്ടായിരുന്നു.

കേരളത്തിലെ രാഷ്ട്രീയ വിവാദത്തിനു പ്രസ് ക്ലബ് സമ്മേളനം ഉപയോഗിക്കപ്പെടുന്നതില്‍ തികഞ്ഞ അത്രുപ്തി ഉണ്ടെന്നും മധു കൊട്ടാരക്കര വ്യക്തമാക്കി.
Join WhatsApp News
Chumma 2020-09-17 21:14:33
ആരും ചോദിച്ചില്ലല്ലോ? ഇത് ആരും വിഷയമാക്കിയിലോ? ഉവ്വോ? എങ്കിൽ അത് പറയൂ? അല്ലെങ്കിൽ ഇല്ലാത്ത പ്രശ്നത്തിൽ ഒരു പ്രസ്താവനയിറക്കി ആള് കളിക്കുകയാണെന്നു ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല അല്ലെങ്കിൽ ഇല്ലാത്ത പ്രശ്നത്തിൽ ഒരു പ്രസ്താവനയിറക്കി ആള് കളിക്കാറുകയാണെന്നു ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക