Image

ലയണല്‍ മെസ്സി ,സമ്പന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമന്‍

പി.പി.ചെറിയാൻ Published on 18 September, 2020
ലയണല്‍ മെസ്സി ,സമ്പന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമന്‍
ന്യൂയോര്‍ക്ക്∙ ഫോബ്സ് മാസികയുടെ സമ്പന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി അര്‍ജന്‍റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി.  യുവന്‍റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാസികയുടെ ഈ വര്‍ഷത്തെ പട്ടികയിലാണ്  മെസ്സി ഒന്നാമതെത്തിയത്.
പ്രതിഫലവും പരസ്യ വരുമാനവും ചേര്‍ത്ത് മെസ്സിയുടെ ഈ വര്‍ഷത്തെ സമ്പാദ്യം 12.6 കോടി യുഎസ് ഡോളറാണ്, അതായത് ഏകദേശം 927 കോടി രൂപ.  
ഈ വര്‍ഷം റൊണാള്‍ഡോയുടെ വരുമാനം 11.7 യുഎസ് ഡോളറാണ് (860 കോടി രൂപ). ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരങ്ങളായ നെയ്മറും കിലിയന്‍ എംബപെയുമാണ്‌ മൂന്നും നാലും സ്ഥാനങ്ങളില്‍.  സ്ഥാനം, താരം, പ്രതിഫലം, പരസ്യ വരുമാനം ,വാര്‍ഷിക സമ്പാദ്യം എന്ന ക്രമത്തില്‍:  
1. ലയണല്‍ മെസ്സി – 677 കോടി – 250 കോടി – 927 കോടി 
2. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 515 കോടി – 345 കോടി – 860 കോടി 
3. നെയ്മര്‍ – 574 കോടി – 132 കോടി – 706 കോടി.
4. കിലിയന്‍ എംബപെ – 206 കോടി – 103 കോടി – 309 കോടി.
5. മുഹമ്മദ്‌ സലാ – 176 കോടി – 95 കോടി – 271 കോടി 
6. പോള്‍ പോഗ്ബ – 206 കോടി – 44 കോടി – 250 കോടി 
7. ആന്‍റോയ്ന്‍ ഗ്രീസ്മാന്‍ – 206 കോടി – 36 കോടി – 242 കോടി.
8. ഗാരെത് ബെയ്ൽ – 169 കോടി – 44 കോടി – 213 കോടി  
9. റോബർട്ട് ലെവൻഡോവ്സ്കി – 177 കോടി – 29 കോടി – – 206 കോടി .
10. ഡേവിഡ്‌ ഡി ഹിയ – 177 കോടി – 22 കോടി – 199 കോടി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക