Image

കരിപ്പൂരിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

Published on 18 September, 2020
 കരിപ്പൂരിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

മലപ്പുറം: അബുദാബിയില്‍ നിന്ന് കരിപ്പൂരില്‍ വിമാനമിറങ്ങി ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പോയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി. ഇന്നലെ രാത്രിയാണ് സംഭവം. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ റിയാസിനെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് പോലീസ് സംശയിക്കുന്നു. 

ഇന്നലെ രാത്രി കരിപ്പൂരില്‍ വിമാനം ഇറങ്ങിയ ശേഷം ടാക്‌സിക്കാറില്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പോകുന്നതിനിടെയാണ് അജ്ഞാത സംഘം റിയാസിനെ തട്ടിക്കൊണ്ടുപോയത്. റിയാസ് സഞ്ചരിച്ചിരുന്ന കാറിനെ അക്രമി സംഘം പിന്തുടരുന്നതിനിടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക