സിപിഎം ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് മന്ത്രി കെടി ജലീല്‍. പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ട്വന്റിഫോര്‍ ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
കൗണ്‍സില്‍ ജനറലുമായി തനിക്ക് 2017 മുതല്‍ ബന്ധമുണ്ടായിരുന്നു. വ്യക്തിപരമായ ബന്ധം താന്‍ നിലനിലനിര്‍ത്തിയിരുന്നു. ഔപചാരികമായി അല്ലാതെ വ്യക്തിപരമായി സ്വപ്നാ സുരേഷുമായി ബന്ധമില്ലായിരുന്നുവെന്നും മന്ത്രി ജലീല്‍ പറഞ്ഞു.
താന്‍ ഒരു രൂപ പോലും ആരില്‍ നിന്നും കൈപറ്റിയിട്ടില്ലെന്നും തന്നിലൂടെ മറ്റൊരു ഏജന്‍സിക്കും പണം കൈമാറിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പിന്നെ എങ്ങനെയാണ് ഫോറിന് കോണ്ട്രിബ്യൂഷന് നിയമം ലംഘിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. റംസാന് സമയത്ത് കോണ്‍സുലേറ്റ് ചെയ്യുന്ന കാര്യമാണ് ഇത്. ന്യൂ ഇയറിന് കേക്ക് കൊടുക്കുന്ന പോലെയും ദീപാവലിക്ക് മധുരം വിതരണം ചെയ്യുന്നതുപോലെയാണ് ഇത്.- ജലീല്‍ വിശദീകരിച്ചു.