Image

സ്വര്‍ണക്കടത്ത് കേസ്: സന്ദീപിന് ജാമ്യം; സ്വപ്‌ന സുരേഷിനെ വെള്ളിയാഴ്ച്ച വരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു

Published on 22 September, 2020
സ്വര്‍ണക്കടത്ത് കേസ്: സന്ദീപിന് ജാമ്യം; സ്വപ്‌ന സുരേഷിനെ വെള്ളിയാഴ്ച്ച വരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ വെള്ളിയാഴ്ചവരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യണമെന്ന എന്‍.ഐ.എയുടെ ആവശ്യപ്രകാരമണ് കോടതി നടപടി.

എല്ലാ ദിവസവും ബന്ധുക്കളെ കാണാനുള്ള അനുമതിയും കോടതി നല്‍കി. 


വെള്ളിയാഴ്ച്ച വീണ്ടും സ്വപ്നയെ കോടതിയില്‍ ഹാജരാക്കും.

സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികളെ കഴിഞ്ഞദിവസം എന്‍.ഐ.എ. കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. സ്വപ്നയെ കൂടി കസ്റ്റഡിയില്‍ കിട്ടിയതോടെ ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

അതേസമയം, സ്വര്‍ണ കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതി സന്ദീപിന് കോടതി സ്വഭാവിക ജാമ്യം അനുവദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക