Image

'കൂട്' വിട്ടിറങ്ങിയ പെരുന്ന വിജയന്‍ സാറിന്റെ നാടകങ്ങള്‍-1 രതിദേവി

Published on 22 September, 2020
'കൂട്' വിട്ടിറങ്ങിയ പെരുന്ന വിജയന്‍ സാറിന്റെ നാടകങ്ങള്‍-1 രതിദേവി
ഗുരു എന്നത് കാലദേശങ്ങള്‍ക്കു അതീതനാണ്; പ്രൊഫസ്സര്‍ പെരുന്ന വിജയന്‍ സാറിന്റെ നാടകങ്ങളെ കുറിച്ച് ഒരു വിശകലനം നടത്തുന്നതിനു മുന്‍പായി ആ ഗുരുസാഗര തീരത്ത് നമ്രതയോടെ നിന്ന ഒരു ഭുതകാലം ഓര്‍ത്തുപോകുന്നു.

എപ്പോള്‍ നാം ഗുരു വിനെ തേടുന്നു അപ്പോള്‍ നമുക്ക് മുന്നില്‍ ഗുരു പ്രത്യക്ഷപെടും അതൊരു കാഴ്ചയായി ആകും . കേഴ്വി യായിയാകും . മറ്റുചിലപ്പോള്‍ ഒരു പുസ്തക രൂപത്തിലാകും ,ഗുരു നമ്മില്‍ എത്തുന്നത്, അതാണ് ഗുരു, എവിടെ നിന്നും ! ഏതു സമയത്തും നമുക്ക് മുന്നില്‍ എത്തും. അങ്ങനെ ആണ് ഗുരു,കാലത്തിനും ദേശത്തിനും അതീ തനാകുന്നത്..
* *
എനിക്ക് ഉണ്ടായ ഗുരു ശിഷ്യ ബന്ധത്തിന്റെ നിയോഗ പരമായ ഒരു ഓര്‍മ്മ എവിടെ കുറിക്കുന്നു.
ഞാന്‍ ശാസ്തംകോട്ട ഡി ബി കോളേജില്‍ പ്രീഡിഗ്രീ ക്ക് ചേ ര്‍ ന്ന .ആ മാസംതന്നെ എം പി നാരയണപിള്ള എഡിറ്റര്‍ ആയുള്ള ' വിമെന്‍സ്' എന്ന കളര്‍ഫുള്‍ മാഗസിന്‍. എന്റെ ഫോട്ടോ സഹിതം ഒരു കവിതഅച്ചടിച്ച് വന്നു. കാമ്പസ് കോളം ആയിരുന്നതിനാല്‍ ലോകത്തിന്റെ നാനാഭാഗത്തുമുള്ള കവിതാപ്രേമികളുടെ കത്തുകള്‍ എന്നെ തേടി കോളേജില്‍ ഒഴുകിയെത്തുവാന്‍ തുടങ്ങി. അങ്ങനെ അവിടെചേര്‍ന്നപ്പോള്‍ മുതല്‍ എനിക്ക് ഖ്യാതികിട്ടി. എന്നെ ഹിസ്റ്ററി പഠിപ്പിക്കാന്‍വന്ന പ്രൊഫസര്‍ പെരുന്ന വിജയന്‍ സാറുമായി നല്ല ഒരു ഇന്റെലച്ചുല്‍ ഐക്യം രുപപെട്ടുത്തി.

ഞാന്‍ എഴുതുന്നത് എല്ലാം ആദ്യംവായിച്ച അഭിപ്രായം പറയുന്നത് വിജയന്‍ സാറായിരുന്നു . പ്രശസ്ത സാഹിത്യ കാരനായ പമ്മന്റെ അനന്തരവന്‍, കുടാതെ അന്നും കോളേജ് , യുണിവേര്‍സിറ്റി ഫെസ്റ്റ് വേലില്‍ സാറിന്റെ നാടകത്തിനായിരുന്നു അവാര്‍ഡുകള്‍ .

എന്റെ വീട്ടില്‍' സ്റ്റുഡന്‍സ് സ്റ്റഡി സെന്റര്‍'' എന്ന പേരില്‍ എന്റെ സഹോദരന്‍ ഒരു പാരല്‍കോളേജ് നടത്തുന്നുണ്ടായിരുന്നു, പത്ത് മൈല്‍
ചുറ്റുവട്ടത്തില്‍ഉള്ളവര്‍ അവിടെ പഠിക്കാന്‍ വരുമായിരുന്നു. മിക്ക സാംസ്‌കാരിക സമ്മേളനങ്ങളും ആ പാരലല്‍ കോളേജില്‍ വച്ചായിരുന്നു നടന്നിരുന്നത് ..

പ്രീഡിഗ്രിക്ക്പഠിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സാഹിത്യ സമ്മേളനം നടത്തുവാനുള്ള ചുമതല എനിക്കായിരുന്നു. വയലാര്‍ അനുസ്മരണം, ചങ്ങമ്പുഴ, എങ്ങനെ പല പരിപാടികളും നടത്തുമ്പോള്‍ പ്രൊഫസര്‍ പെരുന്ന വിജയന്‍ പ്രധാന അതിഥിയായിരുന്നു. കുടാതെ വീട്ടുമായുള്ള ബന്ധം കൊണ്ട് കെ പി എ സി യിലെ കേശവന്‍പോറ്റി സര്‍. തോപ്പില്‍ഭാസി. മുന്‍ എം എല്‍ എ ഇ കെ പിളള, അടുത്തിട അന്തരിച്ച ശുരനാട് രവി സാര്‍, ഇനി വരുന്നരും തലമുറയ്ക്ക് ഇവിടെ മനുഷ്യവാസം സാധ്യമല്ലെന്ന് പാടിയ കവി ഇഞ്ചകാട് ബാലചന്ദ്രന്‍. സുരേഷ് നുറനാട്, രാജന്‍ കൈലാസ്, ഇടകുളങ്ങര ഗോപന്‍, ചവറ കെ എസ പിള്ള, തുടങ്ങിയവര്‍ പ്രസംഗികര്‍ ആയിരുന്നു
എത്തുമായിരുന്നു.

ഒരു ചെറിയ പെണ്‍കുട്ടി ആയിരുന്നെങ്കിലും ഞാന്‍ ആയിരുന്നു എപ്പോഴും അധ്യക്ഷ. അങ്ങനെപ്രൊഫസര്‍ പെരുന്ന വിജയന്‍ സാറിനു താമരകുളമായി ഒരു
അടുപ്പം ഉണ്ടായി. ആ കോളേജിലെ ഭുരിഭാഗം കുട്ടികളും ഇവിടെ നിന്നുംഉള്ള
വരായിരുന്നു.

അതിനു ശേഷം ഞാന്‍ നിയമപഠനത്തിനു കേരളം വിട്ടുപോയതോടുകൂടി പഴയഎല്ലാ ബന്ധങ്ങളും മുറിഞ്ഞുപോയി വിജയന്‍ സാര്‍ പല കോളേജിലും സ്ഥലം മാറി പോയി. എല്ലാം വിസ്മൃതിയില്‍ ആയ ഒരു ഭുതകാലം.
* *
എന്റെ ' ദി ഗോസ്‌പേല്‍ ഓഫ് മേരി മഗ്ദലീന ആന്‍ഡ് മി' എന്ന നോവലിന്റെ പ്രകാശനം ഷാര്‍ജയില്‍ വച്ച് നടക്കുന്നുഇന്ത്യന്‍ അംബാസിഡറും എം എ യുസഫലിയും ബഹുമാനപ്പെട്ട എഴുത്തുകാരന്‍ സേതു തുടങ്ങിയവര്‍ പങ്ക്ടുക്കുന്ന ചടങ്ങ് അതില്‍ പങ്ക്ടുക്കുന്നത്തിനായി ഞാന്‍ എക്‌സ്‌പോ സെന്‍ട്രലിലേക്ക് സുഹൃത്തായ ജെയിംസ് കുടുംബതോടൊപ്പം പോകുമ്പോള്‍ ഓര്‍ത്തത് ഈ നോവല്‍ എഴുതുമ്പോള്‍ ഞാന്‍ അനുഭവിച്ച ആത്മസംഘര്‍ഷം അതിനുശേഷം ഈ നോവലിന് എതിരെ നടന്ന ഗുഡാലോചന , ഇങ്ങനെ പലതും ഓര്‍ത്തു .... എന്നെ എഴുത്തിലേക്ക് കൈപിടിച്ചുയര്‍ത്തികൊണ്ട് വന്ന എന്റെ അമ്മ. ഉള്‍പെടെ എന്റെ ഗുരു സ്ഥാനത്തുള്ള ആരും ഈ ധന്യ നിമിഷത്തിന് സാക്ഷി യാകുവാന്‍ ഇല്ലല്ലോ എന്നോര്‍ത്ത് ഈറനണിഞ്ഞ കണ്ണുകള്ളുമായി കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ അതാ മുന്നില്‍ എന്റെ ഗുരു നാഥന്‍ വിജയന്‍ സര്‍.

ചാടിയിറങ്ങി സാറിന്റെ കാലില്‍ കെട്ടിപിടിച്ചു അശ്രുപൂജ നടത്തി ലക്ഷ കണക്കിന് ആള്‍കാര്‍ പങ്ക്‌കെടുക്കുന്ന ദുബായ് എക്‌സ് പോ യുടെ ഇടയില്‍നിന്നും ഒരു നിയോഗം പോലെ എന്റെ ഗുരുനാഥന്‍ !. കണ്ണുകളെ വിശ്വാസിക്കുവാന്‍ കഴിഞ്ഞില്ല .

പ്രകൃതി എന്റെ പ്രാര്‍ഥന കേട്ടതുപോലെ ! സാറിന്റെ സഹധര്‍മ്മിണി പ്രൊഫസര്‍ ശ്രീകുമാരി ടീച്ചര്‍ എന്നെ ചേര്‍ത്ത് പിടിച്ചു. നീണ്ട ഇരുപതിലതികം അധികം വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അവിസ്മരണിയമായ കുടികാഴ്ച '' ടീച്ചര്‍ പറഞ്ഞു എത്ര ഗുരുത്വ മുള്ള കുട്ടി, സാറിന്റെ നാടകത്തെ കുറിച്ച് ഒരു ആസ്വാദക കുറിപ്പ് എഴുതുക എന്നത് എന്റെ നിയോഗമായി കാണുന്നു .

ഒരു ഇന്ത്യന്‍ കനവ്, കറുത്തവരുടെ സൂര്യന്‍, കൂട്,കനല്‍ വഴികള്‍, വരിക ഘന ശൈത്യമേ,എന്നീ നാടകങ്ങളുടെ സമാഹാരമാണ്' 'കൂട്' എന്ന പുസ്തകം .

ചങ്ങനാശ്ശേരി പെരുന്നയില്‍ റിട്ടേയേര്‍ഡ ദേവസ്വം കമ്മിഷണര്‍ കെ . ശങ്കരന്‍ നായരുടെയും അമ്മ കൃഷ്ണമ്മയുടെയും മകനായി ജനിച്ചു .വിവിധ
ദേവസ്വം ബോര്‍ഡ് കോളേജുകളില്‍ ചരിത്രാധ്യാപകനായി ജോലി നോക്കിയിരുന്നു.

യൂണിവേഴ് സിറ്റിയുവജന ഉത്സവങ്ങളിലും ആകാശവാണിക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ' നാടകം ഒരു ദൃശ്യ - സംഗീത മാനെന്ന ധാരണ മനസ്സില്‍ വല്ലാതെ ഉറച്ചു വന്നു . ദൃശ്യ- ശ്രവ്യ ഘ ടകങ്ങളുടെ പരസ്പര പൂരണത്തിലൂടെ യാണ് നല്ല നാടകങ്ങള്‍ ഉണ്ടാകുന്നതെന്ന് റെയ് മണ്ട് വില്ല്യംസ്ന്റെയും സ്‌റ്റൈനിന്റേയും അഭിപ്രായങ്ങള്‍ വിജയന്‍ സാറിനെ വളരെ ഏറെ സ്വാധിനിച്ചിട്ടുണ്ട് എന്ന് ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്.'

In theater the audience follows a play by discovering it. It is constantly
interpreting signs, looking beyond the actors, listening between the lines..

അമേരിക്കന്‍ നാടകകൃത്ത് കെന്നത്ത സോയല്‍ ഗുഡ്മാനിന്റെ ഡസ്റ്റ് ഓഫ് ദ റോഡിന്റെ മലയാള രൂപാന്തരം ' വിജനവീഥിയിലെ മന്ന് തരി എന്ന നാടകം .

പ്രൊഫ. ജി. ശങ്കരപിള്ളയുടെ മൂന്നു പണഡിതന്‍മ്മാരും പരേതനായ സിംഹവും. പി . ബാലചന്ദ്രന്റെ' ചെണ്ട'. ജോണ്‍ അബ്രഹാമിന്റെ ചെന്നായ്ക്കള്‍ ചെന്നായ്ക്കള്‍ അഥവാ പട്ടിണി മരണം.. ഡോ. ഫോസ്റ്റസിനെ ഉപജീവിച്ചു രചിച്ച കറുത്ത വൃത്തം . തുടങ്ങിയ പ്രശസ്തമായ നാടകങ്ങളുടെ
കുടെ പ്രവര്‍ത്തിച്ചിട്ടുണ്ട് . നാടകത്തില്‍ അഭിനേതാക്കള്‍ക്കപുരം അവര്‍ നല്‍കുന്ന  സുചനകളെ നിരന്തരമായി വ്യാഖ്യാനിച്ചു വരികള്‍ക്കിടയിലൂടെ
ശ്രദ്ധിച്ച് നാടകത്തെ പുതുതായി കണ്ട്ത്തുകയാണെന്നും ഈ പുസ്തകത്തിലെ നാടകങ്ങള്‍ എല്ലാം അരങ്ങത്ത് അവതരിപ്പിച്ചപ്പോള്‍ നാടകകൃത്തും സംവിധായകന്‍ എന്നനിലക്കും ദൃശ്യ-ശ്രാവ്യഘടകംങ്ങളുടെ പരസ്പര പൂരണത്തിനുള്ള ശ്രമങ്ങള്‍ നടത്തിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട് .

ഒരു നാടകം കാണുന്ന അനുഭവം ആ നാടകം . വായിച്ചാല്‍ ഉണ്ടാകില്ല. എങ്കിലും കറുത്തവരുടെ സൂര്യന്‍ ; എന്ന നാടകം വായിക്കുമ്പോള്‍ തന്നെ സ്വാതന്ത്ര്യയത്തെ കുറിച്ചുള്ള അഭിനിവേശം നമ്മെയും ഒരു തീ പോലെ പടരുന്നു . നെല്‍സണ്‍ മണ്ടേല ജയിലില്‍ ആയിരുന്ന കാലഘട്ടത്തില്‍ എഴുതിയ നാടകമാണിത് .

'അമ്മേ. എന്റെ രക്തം പെരുമഴയായി പെയിത്കൊണ്ടിരിക്കും,
എന്റെ കഴുത്തില്‍ മുറുകുന്ന കൊലകയര്‍ ഇനി അവരുടെ ഉറക്കം കെടുത്തുകയാണ്,
നിഷ്‌കളങ്കരുടെ രക്തം വീണ ചുവന്ന മണ്ണില്‍ എന്റെ ചോര തുള്ളിയില്‍ നിന്നും ഒരായിരം പൂക്കള്‍ വിടരും ''

കഴുവില്‍ പിടഞ്ഞു മരിക്കുന്നത്തിനു മുന്പു അമ്മക്ക് നല്‍കിയ ഈ സന്ദേശം നമ്മളെ അവേശഭരിതരാക്കിയ ആ കാലത്തെക്കുറിച്ച് ഓര്‍ത്തുപോകുന്നു .

അമേരിക്കയിലെ ചിക്കാഗോയിലിരുന്നു ഈ നാടക വായിക്കുമ്പോള്‍. കറുത്തവന്റെ വിമോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുവാന്‍ ഊര്ജ്ജം നിറയുന്നു . . ആയതിനാല്‍ ആകണം ഇ വിടെ പോലീസ് കാരുടെ ക്രുര പീഡനമേറ്റ് മരിച്ച ജോര്‍ജ് ഫ്‌ലോയ്ടിന്റെ പ്രതിഷേധ കൂട്ടായ്മയില്‍ പങ്ക്‌കെടുക്കാന്‍ എനിക്ക് കഴിഞ്ഞത്. ഇത്തരം കലാ സൃഷ്ടികള്‍ നമ്മില്‍ ചെലുത്തിയ സ്വാധിനമാണ്.

ജയില്‍ അറയും കഴുക് മരവും ,തെരുവും കോടതിയും എല്ലാം വളരെ മനോഹരമായി നിമിഷങ്ങള്‍ കൊണ്ട് രംഗത്ത് അവതരിപ്പിച്ചത് നാടക സംവിധായകന്റെ അരങ്ങിനെ കുറിച്ചുള്ള അസാധാരണമായ കഴിവിനെ തെളിക്കുന്നു .

രംഗസംവിധാനവും പ്രകാശത്തിന്റെ ക്രമീകരണവും കറുത്ത വര്‍ഗ്ഗ കാരുടെ ദൈന്യത നിറഞ്ഞ മുഖങ്ങളെ ആവിഷ്‌കരിക്കാന്‍ സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്നു .'

എപ്പിക് സാങ്കേതത്തിലുള്ള ശൈലിയാണ്   വിഷ്‌കരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചോര്‍ത്തു കാപട്യകരച്ചില്‍ നടത്തുന്ന രാജ്യങ്ങള്‍ അമേരിക്കന്‍ കോടിയുടെ താഴെ വിറുങ്ങലിച്ചു നില്‍കുന്ന കാഴ്ച ഈ നാടകത്തിന് മറ്റൊരു രാഷ്ട്രിയ തലം സൃഷ്ടിക്കുന്നു .'' ദയവായി ഞാന്‍ രംഗബോധമില്ലാത്തവനാനെന്നു മാത്രം പറയരുത്' എന്ന് കോമാളി പറയുമ്പോള്‍ അത് നമ്മെ വേദനിപ്പിക്കുന്നു . .സൈക്ലാരമയുടെ ഉപയോഗം ആഫ്രിക്കന്‍ ജനതയുടെ ദുഖഭരിതമായ ജീവിതത്തിലേക്ക് നമ്മെയും കൊണ്ട് പോകുന്നു . .

കൂടാതെ അരങ്ങിലെ പ്രകാശത്തിന്റെ ക്രമീകരണം ഭ്രമാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ സംവിധായകനു കഴിഞ്ഞു ശവപെട്ടിക്കു പിന്നില്‍ നിന്നും അസ്ഥികൂടങ്ങള്‍ മദ്യകുപ്പികളും ഗ്ലാസ്സുകളും നീട്ടുകയും കഴുകന്മാര്‍ മദ്യപിക്കുകയും ചെയ്യുന്ദൃശ്യം വളരെ അനുയോജ്യമായിരിക്കുന്നു . വെടി ഉണ്ടകൊണ്ട് തുളഞ്ഞ ജഡങ്ങളും തലയോട്ടികളും കൊത്തി വലിക്കുന്ന അമേരിക്കന്‍ സുവര്‍ണ്ണ കഴുകന്‍ ഇന്നും രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് പറന്നു കൊണ്ടിരിക്കുന്നു എന്ന് ചിത്രീകരിക്കുന്നത് ആഗോളവല്ക രണത്തിന്റെയും മുലധന താല്പര്യത്തിന്റെയും യുദ്ധ കൊതിയുടെയും പ്രതീകമായിട്ടാണ് വിജയന്‍ സാര്‍ സുവര്‍ണ്ണകഴുകനെ അവതരിപ്പിച്ചത് . അത് കാണികളെ ആവേശം കൊള്ളിക്കുവാനും സമാധാനത്തിനുള്ള സന്ദേശം ഉള്‍ക്കൊള്ളുവാനും പ്രാപ്തരാക്കി . അത് തന്നെയാണ് ഒരു നല്ല കലാസൃഷ്ടിയുടെ ധര്‍മ്മവും .

നാടകം ആണെങ്കിലും വളരെ മനോഹരമായ ഒരു കാവ്യത്മക ഭാഷ യിലൂടെ കാണികളുടെ കൈയ്യടി നേടാന്‍ നാടക സംവിധായകന് കഴിഞ്ഞു എന്നത് വിസ്മയം ജനിപ്പിക്കുന്നു .

തനിക്ക് ചുറ്റുമുള്ള ജീവിതാവസ്തയിലെ അനീതിക്കെതിരെയുള്ള തന്റെ പേന
ചലിപ്പിക്കാന്‍ നാടകമെന്ന കല തെരഞ്ഞെടുത്തത് വളരെ ബോധ പൂര്‍വ്വമാണെന്ന് ഞാന്‍ കരുതുന്നു . അതില്‍ അദ്ദേഹം പരിപൂര്‍ണ്ണമായി വിജയിച്ചിരിക്കുന്നുവെന്നു ഈ നാടകം നമ്മെ സാക്ഷ്യപെടുത്തുന്നു .
തുടരും 
'കൂട്' വിട്ടിറങ്ങിയ പെരുന്ന വിജയന്‍ സാറിന്റെ നാടകങ്ങള്‍-1 രതിദേവി'കൂട്' വിട്ടിറങ്ങിയ പെരുന്ന വിജയന്‍ സാറിന്റെ നാടകങ്ങള്‍-1 രതിദേവി'കൂട്' വിട്ടിറങ്ങിയ പെരുന്ന വിജയന്‍ സാറിന്റെ നാടകങ്ങള്‍-1 രതിദേവി'കൂട്' വിട്ടിറങ്ങിയ പെരുന്ന വിജയന്‍ സാറിന്റെ നാടകങ്ങള്‍-1 രതിദേവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക