Image

തടവുകാരെ കൈമാറ്റം ചെയ്യാൻ തയ്യാറെന്ന് ഇറാൻ

അജു വാരിക്കാട് Published on 22 September, 2020
തടവുകാരെ കൈമാറ്റം ചെയ്യാൻ തയ്യാറെന്ന് ഇറാൻ
അമേരിക്കക്കാരായി ഇറാനിലുള്ള സമ്പൂർണ്ണ തടവുകാരെയും കൈമാറാൻ ഇറാൻ തയ്യാറാണെന്ന്, ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് തിങ്കളാഴ്ച ന്യൂയോർക്കിലെ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ നടത്തിയ വിർച്വൽ പ്രസംഗത്തിൽ പറഞ്ഞു.

ഇറാനിൽ തടവിൽ കഴിയുന്ന  പൗരന്മാരെ മോചിപ്പിക്കണമെന്ന് വാഷിംഗ്ടൺ പണ്ടേ ആവശ്യമുന്നയിച്ചിരുന്നതാണ്. ഇറാനിയൻ-അമേരിക്കനായ പിതാവും മകനുമായ ബക്വറും സിയാമക് നമാസിയും ഉൾപ്പെടെയുള്ള നിരവധി അമേരിക്കൻ പൗരന്മാർ ഇപ്പോഴും ഇറാനിൽ രാഷ്ട്രീയ തടവുകാരായി കഴിയുന്നു. 

എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ ആരെങ്കിലും തടവിൽ കഴിയുന്നതായുള്ള അമേരിക്കൻ ആരോപണം ടെഹ്‌റാൻ നിഷേധിച്ചു.പകരം അകാരണമായി അമേരിക്കയിൽ ചാരവൃത്തി വരെ  ആരോപിച്ചും ചട്ട ലംഘനം നടത്തിയ ഇറാനികളെ അന്യയമായി തടവിൽ ആക്കിയിട്ടുണ്ട്.

"യുഎസ് ജയിലുകളിൽ ഇറാനികളുണ്ട്, അവർ തങ്ങളുടെ രാജ്യത്തെ (ഇറാൻ) ഒറ്റിക്കൊടുക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് അവർ തടവിൽ ഇപ്പോഴും കഴിയുന്നത്.  ജയിലിൽ അടച്ചിട്ടുള്ള എല്ലാവരേയും കൈമാറ്റം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്,"
"ഞാൻ ആവർത്തിക്കുന്നു, ഞങ്ങൾക്ക് തീർച്ചയായും എല്ലാ തടവുകാരെയും കൈമാറാൻ കഴിയും.." സരിഫ് പറഞ്ഞു.

2018 ൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2015 ലെ ആണവ കരാറിൽ നിന്ന് പിന്നോട്ട് പോവുകയറും ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ അമേരിക്കയുമായുള്ള ബന്ധത്തിൽ തകർച്ചയുണ്ടായിട്ടും ഇരുപക്ഷവും രണ്ട് തടവുകാരുടെ കൈമാറ്റം നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക