Image

തലാ...! ഛോട്ടാ മുംബൈയിലെ ഗാനവുമായി നസ്രിയ

Published on 22 September, 2020
 തലാ...! ഛോട്ടാ മുംബൈയിലെ ഗാനവുമായി നസ്രിയ

നടിയും നിര്‍മാതാവും മാത്രമല്ല, നല്ലൊരു ഗായിക കൂടിയാണ് നസ്രിയ. ഫഹദ് നായകനായെത്തിയ വരത്തന്‍ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ നസ്രിയ അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോഴുതാ ഛോട്ടാ മുംബൈ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ 'തലാ..' എന്ന ഗാനവുമായി നസ്രിയ എത്തിയിരിക്കുന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഈ പാട്ട് പാടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മലയാള സിനിമയിലെ ഏറ്റവും ക്യൂട്ടായ നടി ആരെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരു ഉത്തരമേ കാണൂ. നസ്രിയ നസീം. ഏറെ ചെറുപ്പത്തില്‍ സിനിമയില്‍ വന്നു, ബാലതാരമായി പിന്നെ നായികയായി. ഇപ്പോഴും ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ് നസ്രിയ.

കഴിഞ്ഞദിവസം നസ്രിയയുടെ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിയിരുന്നു. ''എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സിഎം വിജയനാണോ? എന്റെ ഡാന്‍സ് കഥകളിയാണോ? എനിക്ക് നീ വേണോ?,'' എന്നു തുടങ്ങുന്ന പാട്ടിനൊപ്പം ഡബ്‌സ്മാഷ് ചെയ്യുകയാണ് നസ്രിയ വീഡിയോയില്‍. ഇതേത് പശ്ചാത്തലത്തില്‍ നിന്നുള്ള വീഡിയോ ആണ് എന്നറിയില്ല. മലയാളം കോമഡീസ് എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിംഗില്‍ നിന്നും ഷെയര്‍ ചെയ്ത വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക