Image

വിവാഹ വാര്‍ഷികത്തിന് ചന്ദ്രനില്‍ ഒരേക്കര്‍ ഭൂമി വാങ്ങി നല്‍കി ഭാര്യയെ ഞെട്ടിച്ച്‌ ഭര്‍ത്താവ്

Published on 23 September, 2020
വിവാഹ വാര്‍ഷികത്തിന് ചന്ദ്രനില്‍ ഒരേക്കര്‍ ഭൂമി വാങ്ങി നല്‍കി ഭാര്യയെ ഞെട്ടിച്ച്‌ ഭര്‍ത്താവ്

റാവല്‍പിണ്ടി: വിവാഹ വാര്‍ഷികദിനത്തില്‍ ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം സമ്മാനമായി നല്‍കി ഭാര്യയെ ഞെട്ടിച്ചിരിക്കുകയാണ് പാകിസ്ഥനില്‍ ഒരു ഭര്‍ത്താവ്. 


പാകിസ്താനിലെ റാവല്‍പിണ്ടി സ്വദേശി സൊഹൈബ് അഹമ്മദ് ആണ് തന്റെ പ്രിയതമയ്ക്ക് വിവാഹ സമ്മാനമായി ചന്ദ്രനില്‍ ഭൂമി വാങ്ങി നല്‍കിയത്. അന്താരാഷ്ട്ര ചാന്ദ്ര ലാന്‍ഡ് രജിസ്ട്രിയില്‍ നിന്ന് 45 യു.എസ്. ഡോളറിനാണ് ഇയാള്‍ സ്ഥലം വാങ്ങിയത്. 'Sea of Vapour' എന്നാണ് ഇയാള്‍ ഇതിന് നല്‍കിയിരിക്കുന്ന പേര്.






അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് ചന്ദ്രനില്‍ സ്ഥലം വാങ്ങിയതാണ് തനിക്കും ഇത്തരത്തിലൊന്നിന് പ്രചോദനമായതെന്ന് അഹമ്മദ് പറഞ്ഞു. 2018 ലാണ് സുശാന്ത് ചന്ദ്രനില്‍ ഭൂമി വാങ്ങിയത്. മസ്‌കോവിയന്‍സ് എന്ന പ്രദേശത്തിന്റെ ഭാഗമാണ് സുശാന്ത് സിംഗ് രജ്പുത് വാങ്ങിയിരുന്നത്.


തനിക്ക് ലഭിച്ച ഈ വിവാഹ സമ്മാനത്തെക്കുറിച്ച്‌ സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ വിശ്വസിച്ചില്ലെന്ന് അഹമ്മദിന്റെ ഭാര്യ മദിഹ പറഞ്ഞു. 'ആദ്യം എല്ലാവരും ഇത് ഒരു തമാശയാണെന്ന് കരുതി, പക്ഷേ പിന്നീട് ഞാന്‍ അവര്‍ക്ക് രേഖകള്‍ കാണിച്ചു, തുടര്‍ന്ന് അവര്‍ അത് വിശ്വസിച്ചു,' - മദിഹ പറഞ്ഞു.

ടോം ക്രൂസ്, ഷാരൂഖ് ഖാന്‍ എന്നിവരുള്‍പ്പെടെ നിരവധി താരങ്ങള്‍ക്ക് ചന്ദ്രനില്‍ സ്വന്തമായി ഭൂമിയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക