Image

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക്

Published on 23 September, 2020
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കേരളം സുപ്രീംകോടതിയിലേക്ക്

രാജ്യസഭ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ കേരളം സുപ്രീംകോടതിയിലേക്ക്. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്ന് കയറ്റമാണ് കാര്‍ഷിക ബില്ലെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. നിയമോപദേശം അനൂകൂലമായ സാഹചര്യത്തില്‍ മറ്റ് നിയമവശങ്ങള്‍ പരിശോധിച്ച്‌ വരും ദിവസങ്ങളില്‍ കോടതിയെ സമീപിക്കും.


കര്‍ഷകരെ ബാധിക്കുന്ന വിഷയത്തില്‍ സംസ്ഥാനത്തിന് എന്ത് തുടര്‍ നടപടി സ്വീകരിക്കാമെന്ന കാര്യത്തില്‍ അഡീഷണല്‍അഡ്വക്കേറ്റ് ജനറലിനോട് സര്‍ക്കാര്‍നിയമോപദേശം തേടിയിരുന്നു. ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുളള വിഷയമായ കൃഷിയില്‍ നിയമനിര്‍മ്മാണം നടത്തുമ്ബോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്നമാണെന്നാണ് സര്ക്കാരിന് ലഭിച്ച നിയമോപദേശം. 


ഇന്നത്തെ മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കുകയും സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു.

ബില്ല് സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരത്തിന്‍മേലുള്ള കടന്ന് കയറ്റമാണെന്ന് മന്ത്രിസഭയോഗം വിലയിരുത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക