Image

ഇന്ത്യയുള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ച്‌ സൗദി അറേബ്യ

Published on 23 September, 2020
ഇന്ത്യയുള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ച്‌ സൗദി അറേബ്യ
ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വച്ച്‌ . ഇന്ത്യക്ക് പുറമെ ബ്രസീല്‍, അര്‍ജന്‍റീന എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക്. ഈ രാജ്യങ്ങളില്‍ കോവിഡ്വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് സൗദി സിജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (GACA)അറിയിച്ചത്.

- ഇവര്‍ പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്‌ കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഈ മൂന്ന് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചയാളുകളെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. 

എന്നാല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി യാത്ര ചെയ്തവര്‍ക്ക് ഈ വിലക്ക് ബാധകമല്ല. വിമാനസര്‍വ്വീസ് വിലക്ക് എത്രകാലത്തേക്കാണെന്ന് പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇത്തരമൊരു നിര്‍ദേശം ലഭിച്ചതെന്നാണ് എയര്‍ലൈന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.

പുതിയ നിര്‍ദേശം അനുസരിച്ച്‌ സെപ്റ്റംബര്‍ 24 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയിലേക്ക് സര്‍വ്വീസ് നടത്താന്‍ അനുമതിയുണ്ടാകില്ല. അതുപോലെ തന്നെ അവിടെ നിന്നുള്ള വിമാനങ്ങള്‍ ഇന്ത്യയിലേക്കും എത്തില്ല' എന്നാണ് ഒരു എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചത്. ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ ഉണ്ടാകുന്ന വര്‍ധനവാകാം ഇത്തരമൊരു നടപടിക്ക് സൗദിയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക